കോളേജുകളിൽ ഒരു മണിക്കൂർ വ്യായാമം

ന്യൂഡൽഹി: സര്‍വകലാശാലകളിലെയും കോളജുകളിലെയും വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും ദിവസവും ഒരു മണിക്കൂര്‍ വ്യായാമത്തിന് മാററി വയ്ക്കണമെന്ന് സർവകലാശാല ധനസഹായ കമ്മീഷൻ ( യു ജി സി) നിർദ്ദേശിക്കുന്നു.

യോഗ, മെഡിറ്റേഷന്‍, നടത്തം, സൈക്ലിങ്, എയറോബിക്‌സ്, നൃത്തം, പാരമ്പര്യ ആയോധന മുറകൾ എന്നിവയാണ്
ശുപാർശ ചെയ്യുന്നത്.ഫിറ്റ് ഇന്ത്യ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ഭാഗമാണിത്.ക്യാംപസിനുള്ളില്‍ സൈക്ലിങ്ങിന് പ്രചാരം നല്‍കുക, ജിംനേഷ്യം സൗകര്യങ്ങള്‍ ഒരുക്കുക, പടികള്‍ കയറാനും ദിവസം 10000 ചുവട് നടക്കാനും വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയും നിർദേശങ്ങളിൽ ഉൾപ്പെടുന്നു.

വിദ്യാർഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും ആരോഗ്യ പരിശോധനകൾ ഇടയ്ക്കിടെ
നടത്തണം.മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ദേശീയ തലത്തില്‍ പുരസ്‌ക്കാരങ്ങള്‍ നല്‍കും.

SHARE

LEAVE A REPLY