നീറ്റ്‌ പരീക്ഷയ്‌ക്ക് ശിരോവസ്‌ത്രം

ന്യൂഡല്‍ഹി: അഖിലേന്ത്യ മെഡിക്കല്‍ എന്‍ട്രസ്‌ പരീക്ഷ(നീറ്റ്‌)യ്‌ക്ക്‌ ശിരോവസ്‌ത്രം ധരിച്ചു പരീക്ഷാ ഹാളില്‍ പ്രവേശിക്കാന്‍ .കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം അനുമതി നൽകി. മെയ് 3 ന് ആണ് പരീക്ഷ.

 

 

ബുര്‍ഖ, ഹിജാബ്‌, കാരാ, കൃപാണ്‍ എന്നിവ ധരിക്കുന്നതിനുള്ള വിലക്കാണു നീക്കിയത്‌. നീറ്റ്‌ ശിരോവസ്‌ത്രത്തിനു വിലക്കേര്‍പ്പെടുത്തിയ പ്രതിഷേധത്തിന്‌ കാരണമായിരുന്നു. മതപരമായ അവകാശങ്ങളുടെ ലംഘനമാണ്‌ അതെന്നു വാങ്ങണണം.പരീക്ഷാ സെന്ററില്‍ ഉച്ചയ്‌ക്കു പന്ത്രണ്ടരയോടെ റിപ്പോര്‍ട്ട്‌ ചെയ്യണം.

ഉച്ചയ്‌ക്ക്‌ 1.30 നുശേഷംഎത്തുന്ന വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ല. ശരീരത്തില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ ഉള്ളവര്‍ അഡ്‌മിറ്റ്‌ കാര്‍ഡ്‌ കിട്ടുന്നതിന്‌ മുന്‍പ്‌ തന്നെ ഇക്കാര്യത്തില്‍ അനുമതി തേടണം. മേയ്‌ മൂന്നിനു നടക്കുന്ന നീറ്റ്‌ പരീക്ഷയ്‌ക്ക്‌ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 31 ആണ്‌. മാര്‍ച്ച്‌ 27 മുതല്‍ വിദ്യാര്‍ഥികള്‍ക്ക്‌ അഡ്‌മിറ്റ്‌ കാര്‍ഡ്‌ ഡൗണ്‍ലോഡ്‌ ചെയ്യാം.

SHARE

LEAVE A REPLY