മോദിയുടെ പാഴാകാത്ത പ്രഖ്യാപനങ്ങള്‍

പ്രസംഗത്തിലെ പ്രഖ്യാപനങ്ങള്‍ പ്രവൃത്തിപഥത്തിലെത്തണമെന്ന നിര്‍ബന്ധബുദ്ധിക്കാരനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉദാഹരണത്തിന് അദ്ദേഹം ആദ്യമായി പ്രധാനമന്ത്രി പദത്തിലെത്തിയ 2014-നും 2018-നുമിടക്കുള്ള സ്വാതന്ത്ര്യദിന പ്രസംഗങ്ങളിലെ പ്രധാനപ്പെട്ട അഞ്ച് കാര്യങ്ങളും അദ്ദേഹം നടപ്പാക്കി.

2014-ല്‍ പ്രഖ്യാപിച്ച സ്വച്ഛ് ഭാരത്, 2015-ലെ സ്റ്റാര്‍ട്ട് അപ്പ് ഇന്‍ഡ്യ, 2018-ലെ ആയുഷ്മാന്‍ ഭാരത് എന്നീ പദ്ധതികള്‍ രാജ്യത്ത് നടപ്പായിക്കഴിഞ്ഞു.

തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാന്‍റെ നടപടികളെയാണ് അദ്ദേഹം 2016-ലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ അദ്ദേഹം പ്രധാനമായും പരാമര്‍ശിച്ചത്. ഭാരതത്തിന്‍റെ മുഖ്യധാരയില്‍ ലയിക്കാന്‍ കശ്മീരികളോട് അദ്ദേഹം തന്‍റെ 2017-ലെ പ്രസംഗത്തില്‍ ആഹ്വാനം ചെയ്യുകയുണ്ടായി.
2016 സെപ്റ്റംബറില്‍ സര്‍ജിക്കല്‍ സ്റ്റ്രൈക്ക് നടത്തിയാണ് ഉറിയിലെ ഭീകരാക്രമണത്തോട് ഇന്‍ഡ്യ പ്രതികരിച്ചത്.

കശ്മീരിന്‍റെ പ്രത്യേക പദവി എടുത്ത് കളഞ്ഞുകൊണ്ട് ഇപ്പോള്‍ അവിടുത്തെ ജനങ്ങളെ അദ്ദേഹം ഭാരതത്തിന്‍റെ മുഖ്യധാരയിലേക്ക് എത്തിക്കുകയും ചെയ്തിരിക്കുന്നു.

2019-ല്‍ ആരംഭിച്ച തന്‍റെ രണ്ടാമൂഴത്തില്‍ പ്രധാനമന്ത്രി തികച്ചും ക്രിയാത്മകമായ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 17-ാമത് ലോക്സഭയുടെ ആദ്യസമ്മേളനം അത് തെളിയിച്ചിരിക്കുന്നു. പാര്‍ലമെന്‍റിന്‍റെ ഈ സമ്മേളനം തികച്ചും പ്രവര്‍ത്തനക്ഷമമായിരുന്നു. ലോക്സഭയുടെ പ്രവര്‍ത്തനക്ഷമത 137 ശതമാനവും. രാജ്യസഭയുടേത് 103 ശതമാനവുമായിരുന്നു. കഴിഞ്ഞ 15 വര്‍ഷങ്ങള്‍ക്കിടയില്‍ ഇത്രയധികം നിയമങ്ങള്‍ പാസ്സാക്കിയ മറ്റൊരു പാര്‍ലമെന്‍റ് സമ്മേളനവുമുണ്ടായിട്ടില്ല. അവതരിപ്പിക്കപ്പെട്ട 40 ബില്ലുകളില്‍ 35 എണ്ണവും ലോക്സഭ പാസ്സാക്കി. രാജ്യസഭ 32 ബില്ലുകള്‍ക്കും അംഗീകാരം നല്‍കി. സമ്പൂര്‍ണ്ണ ബജറ്റ് പാസ്സാക്കി.

ഭരണഘടനയുടേ 370, 35 എ വകുപ്പുകള്‍ റദ്ദാക്കിക്കൊണ്ട് കശ്മീരിന്‍റെ പ്രത്യേകാവകാശങ്ങള്‍ എടുത്തുകളഞ്ഞ ചരിത്രം സൃഷ്ടിച്ച തീരുമാനം കൈക്കൊണ്ടതും ഈ സമ്മേളനത്തിലായിരുന്നു.

ഈ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ 2019-ലെ പ്രസംഗത്തെ വിലയിരുത്തിയാല്‍ സര്‍ക്കാര്‍ ഏറ്റെടുക്കാക്കുദ്ദേശിക്കുന്ന പുതിയ പല ദൗത്യങ്ങളും അതിലുള്‍പ്പെട്ടിരിക്കുന്നുവെന്ന് കാണാന്‍ കഴിയും.
എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുന്ന ‘ജല്‍ ജീവ’നാണ് അതില്‍ പ്രമുഖം. ഇക്കഴിഞ്ഞ വര്‍ഷം രാജ്യം അനുഭവിച്ച വരള്‍ച്ചയും ജലക്ഷാമവുമാകാം ഒരു പക്ഷേ, ഇത്തരെമൊരു ഇടപെടല്‍ നടത്താല്‍ അദ്ദേഹം മുതിര്‍ന്നത്. 3.5 ലക്ഷം കോടി രൂപയാണ് ഇതിന് വേണ്ടിവരുന്ന ചിലവ്. അതെന്തായാലും ലോകത്തെ 17 ശതമാനം വരുന്ന ഇന്‍ഡ്യയിലെ ജനസംഖ്യയില്‍ കേവലം 4 ശതമാനത്തിന് മാത്രമേ ശുദ്ധജലം ലഭ്യമാകുന്നുള്ളുവെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കി ആ ശോച്യാവസ്ഥ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തികച്ചും ശ്ലാഘനീയം തന്നെയാണ്.

പ്രത്യേകിച്ചും വികസിത രാഷ്ട്രങ്ങളില്‍ പോലും ശുദ്ധജല ലഭ്യത പ്രശ്നമായി മാറിക്കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍.
മൂന്ന് സായുധ സേനകളുടേ സമന്വയവും സമ്പൂര്‍ണ്ണ സഹകരണവും ഉറപ്പ് വരുത്താന്‍ ഉദ്ദേശിച്ച് കൊണ്ടുള്ള ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിനെ നിയമിക്കാനുള്ള പ്രഖ്യാപനവുമാണ് രണ്ടാമത്തേത്.

99-ലെ കാര്‍ഗില്‍ യുദ്ധത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ നിയോഗിച്ച സുബ്രഹമണ്യം കമ്മീഷണ്‍ ഇത്തരമൊരു ആശയം മുന്നോട്ട് വച്ചിരുന്നുവെങ്കിലും സേനകള്‍ക്കിടയിലെ അഭിപ്രായ വ്യത്യാസം കാരണം അത് നടപ്പാക്കാന്‍ കഴിയാതെ പോയി. എന്തയാലും 19 വര്‍ഷങ്ങള്‍ക്ക് ശേഷം ആ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ തന്നെയാണ് മോദി സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. സൈന്യത്തിന്‍റെ എല്ലാ അധികാരങ്ങളും ഒരാളില്‍ നിക്ഷിപ്തമാകുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന വിമര്‍ശനമുയര്‍ന്ന് കഴിഞ്ഞു. എങ്കിലും പ്രതിരോധ-സൈന്നിക തന്ത്രങ്ങളുടെ സമന്വയത്തിനും അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങളെ തടയുന്നതിനും ഈ പരിഷ്ക്കാരം പ്രയോജനപ്പെടുമെന്ന് തന്നെയാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് നിയമനം ഉടനുണ്ടാകുമെന്നാണ് അറിയുന്നത്.
സര്‍ക്കാര്‍ ഏറ്റെടുക്കാനുദ്ദേശിക്കുന്ന മറ്റ് രണ്ട് ക്യാമ്പയിനുകളെക്കുറിച്ചും പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ കാണാം. പ്ലാസ്റ്റിക്കും ജനസംഖ്യാ വര്‍ദ്ധനവും ഉയര്‍ത്തുന്ന ഭീഷണികളെ സംബന്ധിച്ചാണവ.
പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെ ഒറ്റത്തവണ ഉപേക്ഷിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക്കിനെതിരേയുള്ള പ്രചരണ പരിപാടികള്‍ ആവിഷ്ക്കരിക്കാന്‍ ഗാന്ധിജിയുടെ 150-ാം ജډവാര്‍ഷികമായ ഒക്ടോബര്‍ 2 മുതല്‍ ആരംഭിക്കാനുള്ള തീരുമാനവും അദ്ദേഹം തന്‍റെ “മന്‍ കീ ബാത്ത്” പ്രഭാഷണത്തിലൂടെ പ്രഖ്യാപിച്ചു.

പുനരുപയോഗ സാദ്ധ്യതയില്ലാത്ത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ ഒക്ടോബര്‍ രണ്ട് മുതല്‍ പൂര്‍ണ്ണമായും നിരോധിക്കപ്പെടാന്‍ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കൊണ്ട് വിവിധ വാര്‍ത്താ ഏജന്‍സികളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വരുന്ന ദീപാവലി ആഘോഷങ്ങള്‍ക്ക് മുമ്പായി പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാനും അവ സംസ്ക്കരിക്കാനുമുള്ള പ്രവര്‍ത്തങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് സംസ്ഥാന-ജില്ലാ ഭരണകൂടങ്ങള്‍ക്കും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങല്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞുവെന്നും ഈ പ്രവര്‍ത്തനങ്ങള്‍ സെപ്തംബര്‍ 11 മുതല്‍ ആരംഭിക്കുമെന്നും അറിയുന്നു.

2027-ഓടെ ലോകത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യമായി ഇന്‍ഡ്യ മാറുമെന്ന പ്രവചനം ആരിലും ആശങ്കയുണര്‍ത്തുന്ന പശ്ചാത്തലത്തിലാണ് ജനസംഖ്യാ നിയന്ത്രണക്കാര്യം പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ കടന്നു വരുന്നത്. 2027 ആകുമ്പോള്‍ ഇന്‍ഡ്യയിലെ ജനസംഖ്യ 273 കോടിയായി വര്‍ദ്ധിക്കുമെന്നാണ് ഐക്യരാഷ്ട്ര സഭയുടെ ഒരു റിപ്പോര്‍ട്ട് പ്രവചിക്കുന്നത്.

ജനസംഖ്യാ നിയന്ത്രണത്തിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പദ്ധതികള്‍ ആവിഷ്ക്കരിക്കണമെന്നും വര്‍ദ്ധിച്ചു വരുന്ന ജനസംഖ്യ രാജ്യത്തെ ഭാവിതലമുറക്ക് ഭീഷണിയുയര്‍ത്തുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ജനസംഖ്യാ നിയന്ത്രണത്തിന് എന്തൊക്കെ പദ്ധതികളും കര്‍മ്മ പരിപാടികളുമാണ് അദ്ദേഹം ആവിഷ്ക്കരിക്കാനുദ്ദേശിക്കുന്നതെന്ന് വരും നാളുകളില്‍ അറിയാനാകും.

പ്രസംഗത്തിലെ ഇനിയൊരു സന്ദേശം ധനവാډാരെ ഉദ്ദേശിച്ചുള്ളതാണ്. സമ്പത്ത് സൃഷ്ടിക്കുന്നത് ദേശസേവനമാണ്. അതിനാല്‍ സമ്പന്നരെ സംശയദൃഷ്ട്യാ വീക്ഷിക്കരുതെന്നാണ് അദ്ദേഹം തന്‍റെ പ്രസംഗത്തില്‍ പറഞ്ഞത്. ഇത് വന്‍കിട ബിസിനസ്സുകാരേയും ഉയര്‍ന്ന ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥരേയും ലാക്കാക്കിയുള്ളതാണെന്ന് കരുതുന്നു. അതോടൊപ്പം ‘നികുതി ഭീകരത’യെന്ന വിശേഷിപ്പിക്കപ്പെടുന്ന ഉയര്‍ന്ന നികുതി നിരക്കുകളെ വിമര്‍ശിക്കുന്നവരേയും നികുതി വകുപ്പ് കൈക്കൊള്ളുന്നുവെന്ന ആരോപിക്കപ്പെടുന്ന അതിക്രമങ്ങളേയും അത് ലക്ഷ്യം വക്കുന്നു.

LEAVE A REPLY