മുല്ലപ്പള്ളി എന്ന ബഫൂൺ പ്രസിഡണ്ട്

സംസ്ഥാനത്ത് കോണ്‍ഗ്രസിന് വിലയില്ലാത്ത അവസ്ഥ. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത തരത്തിലെത്തി. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ഒരു വിധ കഴിവുമില്ലെന്ന് നാള്‍ക്ക് നാള്‍ വ്യക്തമാകുന്നു.

 ഇപ്പോള്‍ തന്നെ നോക്കാം.ശശി തരൂര്‍ പ്രധാനമന്ത്രി മോദിയെക്കുറിച്ച് പറഞ്ഞതിനെ ചൊല്ലി നടക്കുന്നതര്‍ക്കത്തില്‍ കെപിസിസി പ്രസിഡന്റ് കക്ഷിയായിരിക്കുന്നു.മോദിയെ എന്നുമെന്തിന് കണ്ണടച്ച്  ആക്ഷേപിക്കുന്നുവെന്നായിരുന്നു 3 കോണ്‍ഗ്രസ് നേതാക്കളുടെ ചോദ്യം.
ഈ  മൂവരേയും കോണ്‍ഗ്രസ് നേതാക്കളെന്ന് പറയാനാവില്ല.
ജയറാം രമേശും ശശി തരൂരും അഭിഷേക് സിങ് വിയുമെല്ലാം വാര്‍ഡു തലത്തില്‍ നിന്ന് വളര്‍ന്ന കോണ്‍ഗ്രസുകാരല്ല.വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനത്തിലൂടെ വന്നവരുമല്ല.
അവര്‍ നന്നായി പഠിച്ച് വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച് അതാത് കാലത്തെ ഭരണാധികാരികളുടെ ശ്രദ്ധയില്‍ പെട്ട് പദവികള്‍ വഹിച്ച് മന്ത്രി സ്ഥാനത്ത് വന്നവരാണ്. അല്ലങ്കില്‍ പാര്‍ട്ടി പദവികളില്‍ വന്നതാണ്.ശശിയും ജയറാമും സിങ് വി
യുമെല്ലാം പ്രൊഫഷണല്‍സാണ്.
 സാധാരണ കോണ്‍ഗ്രസുകാരന്റെ രാഷ്ട്രീയ വിദ്വേഷം അവർക്ക്
ഉണ്ടാകണമെന്നില്ല. രമേശ് ചെന്നിത്തലയും ബെന്നി ബഹന്നാനും മുരളീധരനും കാണുന്ന മോദിയെ മേല്‍പ്പറഞ്ഞവര്‍ കാണില്ല.ജയറാം വിപി സിങ്ങിന്റെ സര്‍ക്കാരില്‍ ഉദ്യോഗസ്ഥേതര തലത്തില്‍ ജോലി ചെയ്തിട്ടുണ്ട്. ശശി തരൂര്‍ അന്തര്‍ദേശീയ രംഗത്തെ നയതന്ത്രജ്ഞനാണ്.അക്കാലത്ത് രാജ്യം ഭരിച്ചത് കോണ്‍ഗ്രസ് ആ യതിനാല്‍ ശശിയെ കോണ്‍ഗ്രസ് ഉള്‍ക്കൊണ്ടു.
സിങ് വി അഭിഭാഷക വൃത്തിയിലൂടെ സോളിസിറ്റര്‍ ജനറലായി അങ്ങനെ വന്നതാണ്.അപ്പോള്‍ പോസ്റ്റര്‍ ഒട്ടിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ എതിര്‍വികാരം ഇവര്‍ക്കില്ല.അതാണ് അവര്‍ നയപരമായി ചിലതെല്ലാം പറയുന്നത്.ഒരാളെ അന്ധമായി എതിര്‍ക്കുന്നത് ദോഷമേ ചെയ്യൂയെന്ന് തെളിയിക്കപ്പെട്ടതാണ്.
ശശിതരൂര്‍ മോദിയെപറ്റിപറഞ്ഞത് വഴി അദ്ദേഹം എന്ത് ഉദ്ദേശിച്ചാലും അതില്‍ ന്യായമില്ല.   കോണ്‍ഗ്രസ് നേതാക്കളെ മോദി ജയിലില്‍ പിടിച്ചിട്ടുകൊണ്ടിരിക്കുമ്പോള്‍ നല്ല കാര്യം ചെയ്താലും പുകഴ്ത്തുമ്പോള്‍ നെറ്റിചുളിയും.എന്നാല്‍ അവരെ പോലുള്ള കോണ്‍ഗ്രസുകാരില്‍നിന്ന് ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കരുത്.അതിനാല്‍ തന്നെ അവഗണിച്ച് വിടണമായിരുന്നു.
 അവര്‍ക്കെതിരെ കോണ്‍ഗ്രസ് കേരള നേതാക്കള്‍ രംഗത്ത് വന്നത്  ഗുണമായിട്ടില്ല. കാരണം സാധാരണക്കാര്‍ ഇക്കാര്യത്തില്‍ വലിയ വേവലാതി കാണിക്കില്ലെന്നത് തന്നെ.
കെ മുരളീധരന്‍ മോശമായിട്ടാണ് ചാനല്‍  വഴി ശശി തരൂരിനെഅപഹസിച്ചത്. അത് ശരിയായില്ല. കാരണം ശശിതരൂര്‍ ലോക രാഷ്ട്രീയത്തില്‍ അറിയപ്പെടുന്ന  ആള്‍ തന്നെ. അതുപോലെ തന്നെയാണ് മറ്റ് രണ്ട് പേരും.
 ഇതില്‍ ബഫൂണായി തോന്നിയത് മുല്ലപ്പള്ളി രാമചന്ദ്രന്റെ സമീപനമാണ്. അദ്ദേഹം അരിശപ്പെട്ട് ശശിക്ക്എതിരെ പറയുന്നതിനു മുമ്പേ മിതത്വം പാലിക്കണമായിരുന്നു. കാരണം കെപിസിസി പ്രസിഡണ്ടാണ്.കാരണം കാണിക്കല്‍ നോട്ടീസ് കൊടുക്കേണ്ടയാള്‍.കൊടുത്തയാള്‍ നിക്ഷ്പക്ഷനല്ലെന്ന് ആദ്യമേ വിളിച്ച് പറഞ്ഞതിന് തുല്യമായി മുല്ലപ്പള്ളിയുടെ പ്രസ്താവന.
 കേരളത്തില്‍ കോണ്‍ഗ്രസ് എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നത്. ക്യാമറകള്‍ക്ക് മുന്നിലാണ് അവരെല്ലാം.ഒരു പണിയുമെടുക്കില്ല. 19 ഇടത്ത് ജയിച്ചത് പൂച്ച ഭാഗ്യമാണ്.സത്യത്തില്‍ പ്രവര്‍ത്തകര്‍ക്ക് ഇപ്പോള്‍ നേതാക്കളെ മടുത്തു.ഒരു കാര്യവും നടക്കുന്നില്ല.
 പിസിസി. ഡിസിസി പ്രസിഡണ്ടുമാരെ ആര്‍ക്കുംവിലയില്ല.പാര്‍ട്ടി യുടെ ഒരു വിധ പരിപാടിയും നടക്കുന്നില്ല. എന്തിന് അവരുടെ പത്രം പൂട്ടല്‍ അവസ്ഥയിലാണ്. വീക്ഷണം എന്താണെന്ന് മുല്ലപ്പള്ളിയടക്കം പല നേതാക്കള്‍ക്കും അറിയുമെന്ന് തോന്നുന്നില്ല.
ചാനല്‍ ജയ്ഹിന്ദിനെ അവഗണിച്ചിട്ടിരിക്കുന്നു. ഖദറിട്ട് കരിതേച്ചതലകള്‍ക്ക് ഉള്ളില്‍ എന്താണെന്ന് കാലം കാണിക്കുമായിരിക്കും

LEAVE A REPLY