സദാചാര ഗുണ്ടകളുടെ അഴിഞ്ഞാട്ടം വീണ്ടും മലപ്പുറത്ത്

മലപ്പുറം: സദാചാര പോലീസ് വേഷം കെട്ടി സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം വീണ്ടും.സുഹൃത്തായ യുവതിയെ കാണാനെത്തിയ യുവാവിനു് സദാചാര ഗുണ്ടകളുടെ ക്രൂരമര്‍ദ്ദനമേററു.മലപ്പുറം പെരുമ്പടപ്പിലാണ് സംഭവം. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ തന്നെ മര്‍ദിച്ചുവെന്നും ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നും ചൂണ്ടിക്കാട്ടി യുവാവ് പോലീസിൽ പരാതി നൽകി. രണ്ടാഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം. ബാദുഷ എന്ന യുവാവിനാണ് മര്‍ദ്ദനമേറ്റത്. സുഹൃത്തായ യുവതിയുടെ വീട്ടില്‍ ബാദുഷ പതിവായി എത്തുന്നതില്‍ അസ്വസ്ഥരായ ഗുണ്ടകൾ വടിയുമായെത്തി ആക്രമിക്കുകയായിരുന്നു.അവർ വീട് വളഞ്ഞ് ബദുഷയെ മര്‍ദ്ദിച്ചു. വീട്ടിലുണ്ടായിരുന്ന സ്ത്രീകള്‍ ഒന്നും ചെയ്യരുതേയെന്ന് കരഞ്ഞുവെങ്കിലും ഫലമുണ്ടായില്ല. കണ്ടാലറിയുന്ന 15 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

SHARE

LEAVE A REPLY