ഷെയിന്‍ വിഷയത്തിൽ മോഹൻലാൽ ഇടപെടുന്നു

ഷെയിന്‍ നിഗത്തെ വിലക്കിയ നിര്‍മ്മാതാക്കളുടെ നിലപാടില്‍ വിയോജിപ്പറിയിച്ചതിന് പിന്നാലെ പ്രശ്‌നപരിഹാരത്തിന് ഇടപെടാന്‍ അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍. ചര്‍ച്ചയിലൂടെ പരിഹാരം കണ്ടെത്തിയതിന് പകരം അമ്മയിലെ അംഗമായ ഒരു നടനെ വിലക്കിയത് അംഗീകരിക്കാനാകില്ലെന്നും താരസംഘടന അറിയിച്ചു. വിഷയത്തില്‍ അടിയന്തരമായി പ്രശ്‌നപരിഹാരത്തിന് നീക്കം നടത്തുകയാണ് അമ്മ. സിദ്ദീഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദര്‍ ചിത്രീകരണത്തിനായി പൊള്ളാച്ചിയിലാണ് മോഹന്‍ലാല്‍. ഷെയിന്‍ നിഗത്തിന്റെ ഉമ്മ സുനിലാ ഹബീബ് മോഹന്‍ലാലിനെ കാര്യങ്ങള്‍ ധരിപ്പിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

LEAVE A REPLY