മേരി കോം ലോക ബോക്സിംഗ് ചാമ്ബ്യന്‍ഷിപ്പ് ക്വാര്‍ട്ടറില്‍

റഷ്യ: ഇടിക്കൂട്ടിലെ ഇന്ത്യന്‍ റാണി എം.സി.മേരി കോം ലോക ബോക്സിംഗ് ചാമ്ബ്യന്‍ഷിപ്പ് ക്വാര്‍ട്ടറില്‍. ആറ് തവണ ലോക ചാമ്ബ്യന്‍ പട്ടം സ്വന്തമാക്കിയിട്ടുള്ള മേരി ഇത്തവണ 51 കിലോഗ്രാം വിഭാഗത്തില്‍ പ്രീ ക്വാര്‍ട്ടറില്‍ തായ്ലന്‍ഡിന്റെ ജുതാമസ് ജിറ്റ്പോംഗിനെ അനായാസം കീഴടക്കിയാണ് ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. ഏകപക്ഷീയമായ മത്സരത്തില്‍ 5-0 ത്തിനാണ് മേരിയുടെ ജയം. എതിരാളിയെ മനസിലാക്കാന്‍ കരുതലോടെ തുടങ്ങിയ മേരി തുടര്‍ന്ന് മത്സരത്തിന്റെ കടിഞ്ഞാണ്‍ സ്വന്തമാക്കുകയായിരുന്നു. തന്നെക്കാള്‍ പരിചയസമ്ബന്നയും കരുത്തയുമായ എതിരാളിയെ ആക്രമണോത്സുുകതയോടെ നേരിടാനായിരുന്നു ജിറ്റ് പോംഗിന്റെ ശ്രരമമെങ്കിലും ഫലം കണ്ടില്ല.

LEAVE A REPLY