യുഎപിഎ അറസ്റ്റ്: നി​ഷ്പ​ക്ഷ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ഡി​ജി​പി

കോ​ഴി​ക്കോ​ട്: പ​ന്തീ​ര​ങ്കാ​വി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​രെ യു​എ​പി​എ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്ത പോ​ലീ​സ് ന​ട​പ​ടി​യി​ല്‍ നി​ഷ്പ​ക്ഷ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ. ഇ​തു​സം​ബ​ന്ധി​ച്ച്‌ ക്ര​മ​സ​മാ​ധാ​ന​വി​ഭാ​ഗം എ​ഡി​ജി​പി​ക്കും ഉ​ത്ത​ര മേ​ഖ​ലാ ഐ​ജി​ക്കും പോ​ലീ​സ് മേ​ധാ​വി നി​ര്‍​ദേ​ശം ന​ല്‍​കി.

മാ​വോ​യി​സ്റ്റ് ബ​ന്ധ​ത്തി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​രെ യു​എ​പി​എ ചു​മ​ത്തി അ​റ​സ്റ്റു ചെ​യ്ത​തി​നെ​തി​രേ വ്യാ​പ​ക വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് ഡി​ജി​പി​യു​ടെ പ്ര​തി​ക​ര​ണം. കേ​സി​ന്‍റെ എ​ല്ലാ​വ​ശ​വും വി​ശ​ദ​മാ​യി അ​ന്വേ​ഷി​ച്ച​ശേ​ഷം യു​എ​പി​എ ചു​മ​ത്തി​യ​ത് നി​ല​നി​ല്‍​ക്കു​മോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്നും ഡി​ജി​പി പ​റ​ഞ്ഞു.

LEAVE A REPLY