മാണി സി. കാപ്പന്‍ സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: മാണി സി. കാപ്പന്‍ എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്തു.

രാവിലെ 10.30ന് നിയമസഭാ ബാങ്കറ്റ് ഹാളില്‍ സ്പീക്കര്‍ പി. രാമകൃഷ്ണന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

കെ.എം മാണിയുടെ നിര്യാണത്തെ തുടര്‍ന്നാണ് പാലായില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. മാണിയിലൂടെ കേരളാ കോണ്‍ഗ്രസ് കൈയടക്കിയിരുന്ന മണ്ഡലമാണ് എന്‍സിപി സ്ഥാനാര്‍ഥിയായ കാപ്പനിലൂടെ എല്‍ഡിഎഫ് നേടിയത്. യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമിനെ 2943 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കാപ്പന്‍ അട്ടിമറിച്ചത്.

SHARE

LEAVE A REPLY