ഷെയിന്‍ പയ്യനാണ, ക്ഷമിക്കണം; ഷീല

കൊച്ചി: സിനിമയില്‍ നിന്നും നടൻ ഷെയിൻ നിഗത്തെ വിലക്കാനുള്ള നിര്‍മാതാക്കളുടെ സംഘടനയുടെ തീരുമാനത്തിനെതിരെ നടി ഷീല.. ആരെയും വിലക്കുന്നതിനോട് യോജിപ്പില്ല. 23 വയസുള്ള കൊച്ചു പയ്യനാണ് ഷെയിന്‍. അവനോട് ക്ഷമിക്കണം. അവർ പറഞ്ഞു.

ഇന്നത്തെ കാലവും പഴയ കാലവും താരതമ്യം ചെയ്യുന്നതില്‍ യാതൊരു അര്‍ത്ഥവും ഇല്ല. കാരണം അന്നൊക്കെ ഒരു സിനിമ പൂര്‍ത്തിയാക്കാന്‍ ഏറെ ത്യാഗം സഹിച്ചിരുന്നു. നിര്‍മാതാക്കള്‍ക്ക് നഷ്ടം വരരുതെന്നായിരുന്നു അന്നത്തെ ചിന്താഗതി. അന്നൊക്കെ താരങ്ങള്‍ കൂടുതല്‍ സമയം അഭിനയിച്ച് ചിത്രങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്ന പതിവുണ്ടായിരുന്നു.

ഷെയിനെ കുറിച്ച് കേള്‍ക്കുന്ന ആരോപണങ്ങള്‍ ശരിയാണോ എന്നറിയില്ല. സിനിമാ സെറ്റില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതായ ആരോപണം ശരിയാണെന്ന് തോന്നുന്നില്ല. പഴയ കാലത്ത് അതൊന്നും ഉണ്ടായിരുന്നില്ല. ഷീല പറഞ്ഞു.

SHARE

LEAVE A REPLY