അയോധ്യ വിധി:  സ്വരാജിനെതിരെ  ഡി.ജി.പിക്ക്  പരാതി

തിരുവനന്തപുരം: അയോദ്ധ്യ വിധിയെ പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട സി പി എം നേതാവ് എം. സ്വരാജ് എം.എൽ.എക്കെതിരെ ഡി.ജി.പിക്ക് പരാതി ലഭിച്ചു.

ഭാരതീയയുവമോർച്ച സംസ്ഥാന പ്രസിഡന്‍റ് പ്രകാശ് ബാബുവാണ് പരാതിക്കാരൻ.’വർത്തമാനകാല ഇന്ത്യയിൽ മറിച്ചൊരുവിധിയുണ്ടാകുമെന്ന് നിഷ്കളങ്കരേ, നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരിക്കുന്നുവോ?’ എന്നാണ് വിധി വന്നതിന് ശേഷം സ്വരാജ് ഫേസ്ബുക്കിൽ കുറിച്ചത്. നിരവധി പേരാണ് കമന്റ് ബോക്സിൽ സ്വരാജിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.പോലീസ് നടപടി സ്വീകരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കും എന്നാണ് പ്രകാശ് ബാബുവിന്റെ നിലപാട്.

അയോദ്ധ്യ വിധിയുമായി ബന്ധപ്പെട്ട് ആഹ്ലാദ പ്രകടനമോ മതസ്‌പർധ വളർത്തുന്ന മറ്റ് പരിപാടികളോ പ്രകടനങ്ങളോ പാടില്ലെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. കഴിഞ്ഞദിവസം ശ്രീരാമ ജന്മഭൂമിക്ക് നീതിയെന്ന് പ്രദേശിക ഭാഷയിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ട മഹാരാഷ്ട്രയിലെ സഞ്ജയ് രാമേശ്വർ ശർമയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ശ്രീരാമജന്മഭൂമിക്ക് നീതി ലഭിച്ച ശേഷം മാത്രമേ ദീപാവലി ആഘോഷിക്കുകയുള്ളുവെന്നും, ചരിത്രത്തിലെ കറുത്ത കല ഇത് നീക്കം ചെയ്യുമെന്നുമായിരുന്നു അമ്പത്തിയാറുകാരനായ സഞ്ജയ് രാമേശ്വർ ഫേസ്ബുക്കിൽ കുറിച്ചത്. ഐ.പി.സിയുടെ 153(1)(B), 188 വകുപ്പുകൾ പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

LEAVE A REPLY