ലഡാക്കിലെ ലേ മഞ്ഞുപാളികൾ കൊണ്ടു മൂടുന്നു

ശ്രീനഗർ: വിനോദ സഞ്ചാരികളുടെ സ്വർഗ്ഗഭൂമിയായ ലഡാക്കിലെ ലേ തണുത്തുറയുന്നു. മൈനസ് 6.3 ഡിഗ്രി സെൽഷ്യസ് ആണ്  താപനില. ഈ പ്രദേശത്തെ ഏറ്റവും താഴ്ന്ന താപനിലയാണിത്. ലേ കൂടാതെ സമീപപ്രദേശങ്ങളായ കാർഗിൽ ടൗണിലും ഉത്തര കശ്മീരിലെ ഗുൽമാർഗിലും മൈനസ് ഡിഗ്രിയാണ്.

സമുദ്രനിരപ്പിൽ നിന്ന് ഉയർന്നു നിൽക്കുന്ന പ്രദേശങ്ങളായ ജമ്മു – കശ്മീർ, ലഡാക്ക്, ഗുൽമാർഗ് എന്നിവിടങ്ങളിൽ മഞ്ഞുവീഴ്ചയും അനുഭവപ്പെട്ടു. ശ്രീനഗറിൽ, കഴിഞ്ഞ രാത്രിയിലെ 3.2 ഡിഗ്രി സെൽഷ്യസിനെ അപേക്ഷിച്ച് നഗരത്തിലെ ഏറ്റവും കുറഞ്ഞ താപനില 4.9 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു. സീസണിലെ ശരാശരിയേക്കാൾ 4.8 ഡിഗ്രി മുകളിലാണ് ഇത്.

വൈഷ്ണോ ദേവി ക്ഷേത്രം സന്ദർശിക്കുന്ന തീർഥാടകരുടെ അടിസ്ഥാന ക്യാമ്പായ കത്രയിൽ പരമാവധി 21.5 ഡിഗ്രി സെൽഷ്യസും 11.6 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.അടുത്ത രണ്ട് ദിവസങ്ങളിൽ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും വരണ്ട കാലാവസ്ഥയായിരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. 

LEAVE A REPLY