ജോളിക്ക് പതിനൊന്നിലധികം കാമുകന്മാർ

കോട്ടയം: പതിനാല് വര്‍ഷത്തിനിടെ ആറുപേരെ സയനൈഡ് നല്കി കൊലപ്പെടുത്തിയ കൂടത്തായിക്കേസിലെ മുഖ്യപ്രതിയായ ജോളിക്ക് നിരവധി കാമുകന്മാരുണ്ടായിരുന്ന എന്ന വിവരവും പുറത്തുവന്നു. ഏത് പ്രശ്നങ്ങളുണ്ടെങ്കിലും പരിഹരിക്കാന്‍ പ്രാപ്തരായവരെയാണ് ജോളി കെണിയില്‍പ്പെടുത്തി വശത്താക്കിയിരുന്നതെന്നാണ് അറിയുന്നത്. പതിനൊന്നിലധികം പേരുമായി ജോളിക്ക് അടുത്തബന്ധം ഉണ്ടായിരുന്നുവത്രേ. ഇതില്‍ ചിലര്‍ക്ക് ജോളിയുടെ ചെയ്തികളെക്കുറിച്ചും അറിയാമായിരുന്നുവെന്നാണ് പൊലീസിന് ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുള്ളത്. ഇവരെ പ്രത്യേക അന്വേഷണ സംഘം നിരീക്ഷിച്ചുവരികയാണ്. ചിലരെ ചോദ്യം ചെയ്തെങ്കിലും എന്തായിരുന്നു അവരുടെ മറുപടിയെന്ന് വ്യക്തമാക്കാന്‍ പൊലീസ് വിസമ്മതിച്ചു.

LEAVE A REPLY