ക്രിക്കററ് ടിക്കററുകൾ കരിഞ്ചന്തയിൽ

കൊൽക്കത്ത: ഇന്ത്യയുടെ ആദ്യ പകല്‍ രാത്രി ടെസ്റ്റ് നടക്കുന്ന കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ 50 രൂപയുടെ ടിക്കറ്റ് 2000ത്തിനും 100 രൂപയുടെ ടിക്കറ്റ് 5000ത്തിനും കരിഞ്ചന്തയില്‍.പൊതുവേ ടെസ്റ്റ് മത്സരത്തിന്റെ മുഴുവന്‍ ടിക്കറ്റുകളും വിറ്റുപോവാറില്ല ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ നടക്കുന്ന കൊല്‍ക്കത്ത ടെസ്റ്റിന് ചരിത്രത്തിലില്ലാത്തവിധം ജനപ്രീതിയാണ് ലഭിച്ചിരിക്കുന്നത്. ആദ്യ നാല് ദിവസത്തെ ടിക്കറ്റുകള്‍ പൂര്‍ണ്ണമായി വിറ്റു തീര്‍ന്നെന്ന് ബി.സി.സി.ഐ തന്നെ ഔദ്യോഗികമായി അറിയിച്ചിരുന്നു. ആദ്യ ദിവസത്തെ ടിക്കറ്റുകള്‍ അടക്കം ലഭ്യമല്ലാതായതോടെയാണ് ജനങ്ങള്‍ കരിഞ്ചന്തയെ ആശ്രയിച്ചത്.

മൈതാനത്തോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലാണ് ഉയര്‍ന്ന നിരക്കില്‍ ടിക്കറ്റുകള്‍ പലരും പരസ്യമായി വില്‍ക്കുന്നത്. പൊലീസുകാരുടെ സാന്നിധ്യത്തിലാണ് പലപ്പോഴും ടിക്കറ്റുകള്‍ വില്‍ക്കുന്നത്. ആരെങ്കിലും പരാതി നല്‍കിയാല്‍ പ്രത്യേക സംഘം വന്ന് കരിഞ്ചന്തക്കാരെ അറസ്റ്റു ചെയ്യുമെന്നും തങ്ങള്‍ക്ക് നേരിട്ടൊന്നും ചെയ്യാനാകില്ലെന്നുമാണ് പൊലീസിന്റെ ഒഴുക്കന്‍ മറുപടി.വലിയ വിമര്‍ശനങ്ങള്‍ ഒഴിവാക്കാന്‍ കഴിഞ്ഞ ദിവസം കൊല്‍ക്കത്ത പൊലീസ് രണ്ട് തവണയായി 12 പേരെ ടിക്കറ്റ് കൂടിയ നിരക്കില്‍ വിറ്റതിന് അറസ്റ്റു ചെയ്തിരുന്നു.

LEAVE A REPLY