ജിയോയെ വെല്ലാൻ സർക്കാർ കെ ഫോൺ വരുന്നു

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ ഇൻ്റർനെററ് പദ്ധതിയായ കെ ഫോണിൻ്റെ ആദ്യഘട്ട സർവെ പൂർത്തിയായി.ബിപിഎൽ കുടുംബങ്ങളിലും സർക്കാർ ഓഫിസുകളിലും ആശുപത്രികളിലും സ്കൂളുകളിലും മറ്റും ഇൻ്റർനെററ് എത്തിക്കാനുള്ള പദ്ധതിയാണിത്.

കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും (കെഎസ്ഐടിഎൽ) കെഎസ്ഇബിയും ചേർന്നു ഇതിനായി
പ്രത്യേക കമ്പനി രൂപീകരിക്കാൻ കഴിഞ്ഞ വർഷം ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. കുറഞ്ഞ നിരക്കിൽ അതിവേഗ ഇന്റർനെറ്റ്, കേബിള്‍ ടിവി തുടങ്ങി സർവീസുകളാണ് കെ ഫോൺ കൊണ്ട് ലക്ഷ്യമിടുന്നത്.

റിലയൻസ് ജിയോയുടെ ബ്രോഡ്ബാൻഡ് സർവീസിനേക്കാൾ വലിയ പദ്ധതിയാണിത്. കെ ഫോൺ (കേരള ഫൈബർ ഓപ്റ്റിക് നെറ്റ്‌വർക്ക്) പദ്ധതിയുടെ അടങ്കൽ തുക 1028.2 കോടിയുടേതാണ്. കിഫ്ബിയുടെ ബോർഡ് ഈ പദ്ധതിക്ക് നേരത്തെ തന്നെ 823 കോടി അനുവദിച്ചിരുന്നു

.

SHARE

LEAVE A REPLY