വിദ്യാലയ പരിസരത്ത് ഇനി ജങ്ക് ഫുഡ് വിൽക്കുന്നത് കുററം

തിരുവനന്തപുരം: അനാരോഗ്യകരമായ ജങ്ക് ഫുഡ് സംസ്ഥാനത്തെ വിദ്യാലയ പരിസരങ്ങളിൽ നിരോധിച്ചു. സ്കൂള്‍ കാന്റീനുകളിലും ഹോസ്റ്റലുകളിലും ഈ വിലക്ക് ബാധകം.

പൊണ്ണത്തടിക്കും പ്രമേഹത്തിനുമൊക്കെ വഴിമരുന്നിടുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ക്ക് സ്കൂളിന്റെ അമ്പത് മീറ്റര്‍ ചുറ്റളവില്‍ പ്രവേശനമില്ല. ഇവയുടെ പരസ്യവും പാടില്ല. കലാ കായിക മത്സരങ്ങള്‍ക്ക് ജങ്ക് ഫുഡുകളുടെ പരസ്യം സ്വീകരിക്കുന്നതിനും വിലക്കുണ്ടെന്ന് ഫുഡ് സേഫ്റ്റി അതോറിററി അറിയിച്ചു.

പോഷകം വളരെക്കുറഞ്ഞതും കാലറി വളരെക്കൂടുതലുമായ ജങ്ക് ഫുഡുകളുടെ അമിതോപയോഗം ഹൃദ്രോഗത്തിനും അര്‍ബുദത്തിനും വരെ കാരണമാകുമെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.

SHARE

LEAVE A REPLY