ജയസൂര്യക്ക് മികച്ച നടനുള്ള രാജ്യാന്തര പുരസ്‌കാരം

കൊച്ചി: നടന്‍ ജയസൂര്യക്ക് മികച്ച നടനുള്ള രാജ്യാന്തര പുരസ്‌കാരം. അമേരിക്കയിലെ സിന്‍സിനാറ്റിയില്‍ നടന്ന ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവര്‍ ഓഫ് സിന്‍സിനാറ്റിയിലാണ് ജയസൂര്യ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.
തെക്കേ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് പ്രചോദനമാകുക എന്ന ഉദ്ദേശത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. ഇന്ത്യയില്‍ നിന്ന് അഞ്ഞൂറോളം സിനിമകളാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്.

പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സിനിമകളും മത്സരത്തിനുണ്ടായിരുന്നു.
നേട്ടം വലിയ അംഗീകാരമായി കാണുന്നതായി ജയസൂര്യ ഫേസ്ബുക്കില്‍ കുറിച്ചു. തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു മേരിക്കുട്ടിയെന്ന് ജയസൂര്യ പറഞ്ഞു. ചിത്രത്തിന്റെ സംവിധായകന്‍ ഉള്‍പ്പെടെ അണിയറപ്രവര്‍ത്തകര്‍ക്ക് ജയസൂര്യ നന്ദി പറയുകയും ചെയ്തു.

LEAVE A REPLY