ഇറ്റലി വിളിക്കുന്നു, അതിഥികളെ കുടിയേററക്കാരെ

റോം: ഇറ്റലിയിലെ മൊലിസെ നഗരം ലോകത്തെമ്പാടും നിന്നുമുള്ള കുടിയേററക്കാരെ ക്ഷണിക്കുന്നു. ഒപ്പം മോഹിപ്പിക്കുന്ന വാഗ്ദാനങ്ങളുമുണ്ടെന്നതാണ് ഇതിന്റെ പ്രത്യേകത..

 മഞ്ഞുമൂടിയ മലനിരകളും, ഇടതൂർന്ന ഒലീവ് മരങ്ങളും കൊണ്ട് ആരുടെയും മനംമയക്കുന്നതാണ് മൊലിസെ. റോമിന്റെ കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന നഗരത്തിൽ നിരവധി ചെറുപട്ടണങ്ങളുണ്ട്. ഇത്തരത്തിലുള്ള 136 ചെറുപട്ടണങ്ങളിൽ 106 ലും ജനസംഖ്യ നന്നേ കുറവ്.ഫോർണെലി, പെഷെ, റിക്‌സിയ തുടങ്ങിയ അതിമനോഹരമായ പ്രദേശങ്ങളിലേക്കാണ് കുടിയേറ്റക്കാർക്കുള്ള ക്ഷണം.

ജനസംഖ്യയിൽ വന്ന വലിയ കുറവാണ്  ഈ ഇററാലിയൻ നഗരത്തെ കുടിയേററ പ്രോത്സാഹനത്തിന് പ്രേരിപ്പിക്കുന്നത്. സ്ഥിരതാമസത്തിന് തയ്യാറാകുന്നവർക്ക് 27000 ഡോളർ ആണ് ആദ്യം നൽകുക. 19 ലക്ഷം ഇന്ത്യൻ രൂപയോളം വരും ഈ തുക. പിന്നീടങ്ങോട്ട് പ്രതിമാസം 700 യൂറോ (55000 രൂപ) മൂന്ന് വർഷം വരെ കിട്ടും.

ഒററ നിബന്ധനയേ ഭരണകൂടം മുന്നോട്ട് വെയ്ക്കുന്നുള്ളൂ. എന്തെങ്കിലും ചെറുകിട ബിസിനസ് തുടങ്ങണം. ഹോട്ടൽ, ഭക്ഷണശാല, ബാർ, കൃഷി, ബ്യൂട്ടിപാർലർ, ലൈബ്രറി, പലചരക്ക് കട തുടങ്ങി എന്ത് വേണമെങ്കിലും ആരംഭിക്കാമെന്നാണ് വാഗ്‌ദാനം. അതിനുള്ള എല്ലാ സഹായവും  വാഗ്‌ദാനം ചെയ്യുന്നുമുണ്ട്.സെപ്‌തംബർ 16 മുതൽ ഇതിനായി അപേക്ഷിക്കാം. ചെറിയ കുട്ടികളുള്ള ദമ്പതിമാരാണെങ്കിൽ പ്രത്യേക പരിഗണന ലഭിക്കും.

.കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടെ നിരവധി പേരാണ്  നഗരം വിട്ടുപോയത്. മൊലിസെയിലെ 136 ചെറുപട്ടണങ്ങളിൽ 106 ലും രണ്ടായിരത്തിൽ താഴെ താമസക്കാരെയുള്ളൂ.യുവാക്കൾ മഹാനഗരങ്ങളിലേക്കും വിദേശങ്ങളിലേയ്ക്കും പോകുന്നത് മൂലമാണ് ജനസംഖ്യയിൽ വലിയ കുറവ് വരുന്നതെന്നാണ് പ്രദേശിക ഭരണകൂടത്തിന്റെ വിലയിരുത്തൽ.

LEAVE A REPLY