വ്യവസായ സൗഹൃദം: ഇന്ത്യ ആദ്യ ഇരുപതിൽ

ന്യൂഡൽഹി: ലോകത്തെ വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ആദ്യ ഇരുപതിൽ സ്ഥാനം പിടിച്ചു. 2017 ൽ ലോകബാങ്ക് തയ്യാറാക്കിയ പട്ടികയിൽ 199 രാജ്യങ്ങളിൽ നൂറാം സ്ഥാനമായിരുന്നു ഇന്ത്യയ്ക്ക്. 2018ൽ അത് എഴുപത്തിയേഴിലെത്തിരുന്നു.

വ്യവസായം ആരംഭിക്കുക, പാപ്പരത്തം പരിഹരിക്കുക, അതിർത്തി കടന്നുള്ള വ്യാപാരം, നിർമാണ അനുമതി എന്നീ നാലു മേഖലകളിലാണ് രാജ്യം മുന്നിലെത്തിയത്.കമ്പനിയുടെ പ്രവർത്തനങ്ങളും സാധ്യതകളും വിവരിക്കുന്ന നിയമരേഖ ഫയൽ ചെയ്യുന്നതിനുള്ള ഫീസ് നിർത്തലാക്കിയതു വ്യവസായം തുടങ്ങുന്നത് എളുപ്പമാക്കി.നിരവധി സർക്കാർ ഏജൻസികളെ ഒറ്റ ഓൺലൈൻ സംവിധാനത്തിലേക്കു കൊണ്ടുവന്നതും അടിസ്ഥാന സൗകര്യങ്ങൾ പുതുക്കിയതും പ്രോൽസാഹനമായി. നിർമാണ അനുമതികൾ നേടുന്നത് ഏകജാലക സംവിധാനം എളുപ്പമാക്കി.വർഷങ്ങളായുള്ള നവീകരണ പദ്ധതികളുടെ ഫലമാണ് ഇതെന്ന് ലോക ബാങ്ക് വിലയിരുത്തുന്നു.

ഒക്ടോബർ 24 ന് ഈ പട്ടിക ബാങ്ക് ഔദ്യോഗികമായി പ്രസിദ്ധീകരിക്കും.

SHARE

LEAVE A REPLY