ഇന്ത്യന്‍ വ്യവസായിയെ യു.എസില്‍ തട്ടികൊണ്ടുപോയി കൊന്നു

കാലിഫോര്‍ണിയ: ഇന്ത്യന്‍ ​പ്രവാസി വ്യവസായിയും ഡിജിറ്റല്‍ മാര്‍ക്കറ്റിങ്​ കമ്ബനിയായ അത്രെ നെറ്റ്​ ഇന്‍കി​​െന്‍റ സ്ഥാപകനുമായ തുഷാര്‍ അത്രെയെ (50) തട്ടികൊണ്ടുപോയി കൊലപ്പെടുത്തി. കാലിഫോര്‍ണിയ സാന്ത ക്രൂസിലെ വസതിയില്‍ നിന്നും ഒക്​ടോബര്‍ ഒന്നിനാണ്​ തുഷാറിനെ കടത്തികൊണ്ടുപോയത്​. പൊലീസ്​ നടത്തിയ തെരച്ചിലില്‍ അത്രെയുടെ കാറില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ചൊവ്വാഴ്​ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ്​ തുഷാര്‍ അത്രെയെ അക്രമികള്‍ കടത്തികൊണ്ടുപോയത്​. ആ സമയം തുഷാറി​​െന്‍റ വസതിയില്‍ നിന്ന്​ പൊലീസ്​ എമര്‍ജന്‍സി നമ്ബറിലേക്ക്​ ​േഫാണ്‍ വിളിച്ചിരുന്നു. തുടര്‍ന്ന്​ പൊലീസ്​ നടത്തിയ അന്വേഷണത്തില്‍ സാന്ത ക്രൂസ്​ മൗന്‍റ്റൈന്‍സ്​ ഏരിയയില്‍ അത്രെയുടെ ബി.എം.ഡബ്ല്യൂ എസ്​.യ​ു.വി കാര്‍ കണ്ടെത്തി.

കാറിനുള്ളില്‍ അത്രെയുടെ മൃതദേഹം ഉണ്ടായിരുന്നു.

കൊലപാതകത്തിന്​ പിന്നില്‍ മോഷണശ്രമമാണെന്ന്​ കരുതുന്നതായി പൊലീസ്​ അറിയിച്ചു.

 

LEAVE A REPLY