ഇന്ത്യ-വെസ്റ്റിന്‍ഡീസ് ക്രിക്കററ് ഡിസംബർ 8 ന്

തിരുവനന്തപുരം:ഡിസംബർ 8 ന് നടക്കുന്ന ഇന്ത്യ-വെസ്റ്റിന്‍ഡീസ് ടി-20 ക്രിക്കറ്റ് മത്സരത്തിനായി കാര്യവട്ടം ഗ്രീന്‍ഫ്രീല്‍ഡ് സ്റ്റേഡിയം ഒരുങ്ങി. ടീമുകള്‍ ഡിസംബര്‍ ഏഴിന് വൈകീട്ട് അഞ്ചുമണിയോടെ തിരുവനന്തപുരത്തെത്തും. ടിക്കറ്റുകള്‍ നവംബര്‍ 25 മുതല്‍ ലഭിക്കും.

ടിക്കറ്റ് ബുക്കിങ് ഓണ്‍ലൈനായും പേറ്റിഎം വഴിയും മാത്രമായിരിക്കും. അപ്പര്‍ ടയര്‍ ടിക്കറ്റുകള്‍ക്ക് 1000 രൂപയും ലോവര്‍ ടയര്‍ ടിക്കറ്റുകള്‍ക്ക് 2000 രൂപയും സ്‌പെഷ്യല്‍ ചെയര്‍ ടിക്കറ്റുകള്‍ക്ക് 3000 രൂപയും എക്‌സിക്യുട്ടീവ് പവിലിയനില്‍ (ഭക്ഷണമുള്‍പ്പെടെ) 5000 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ജിഎസ്ടിയും കേരള പ്രളയ സെസും ഉള്‍പ്പടെയാണ് തുക. വിദ്യാര്‍ഥികള്‍ക്കായി 500 രൂപ നിരക്കില്‍ ലഭ്യമാകും. ഒരാള്‍ക്ക് ഒരു ഇ-മെയില്‍ ഐഡിയില്‍നിന്നും ഒരു മൊബൈല്‍ ഫോണ്‍ നമ്പറില്‍ നിന്നും ആറ് ടിക്കറ്റുകള്‍വരെ ബുക്ക് ചെയ്യാം.

LEAVE A REPLY