ഹൈലികോ‌പ്‌ററർ വാടകക്കൊള്ള:; സർക്കാർ മുന്നോട്ട്

തിരുവനന്തപുരം: കൊള്ള നിരക്കിൽ ഹെലികോപ്‌ററർ വാടകയ്ക്ക് എടുക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറുന്നില്ല.മാവോവാദി വിരുദ്ധപ്രവര്‍ത്തനത്തിനുള്ള കേന്ദ്രഫണ്ടായതിനാല്‍ സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യതയില്ലെന്നതാണ് ധൂര്‍ത്തെന്ന ആരോപണത്തിനുള്ള അനൌദ്യോഗിക വിശദീകരണം.

കരാറിനെതിരെ ആക്ഷേപങ്ങളുയരുമ്പോഴും പോലീസ് നേതൃത്വത്തിന് കുലുക്കമില്ല.വിവാദങ്ങളോടും ആക്ഷേപങ്ങളോടും പരസ്യമായി പ്രതികരിക്കേണ്ടെന്ന തീരുമാനത്തിലാണ് സര്‍ക്കാരും പൊലീസും.കരാര്‍ വ്യവസ്ഥകള്‍ പോലും സുതാര്യമാക്കാന്‍ തയാറല്ല. അമിത തുകയാണെന്നതടക്കം ആക്ഷേപത്തിനൊന്നും കഴമ്പില്ലെന്നാണ് നിലപാട്.

ഹെലികോപ്ടര്‍ നല്‍കുന്ന പവന്‍ ഹന്‍സ് കമ്പനിയുമായുള്ള കരാര്‍ നടപടികളെല്ലാം പൂര്‍ത്തിയായി. വിദേശയാത്രക്ക് ശേഷം രണ്ട് ദിവസത്തിനകം തിരിച്ചെത്തുന്ന മുഖ്യമന്ത്രി അന്തിമ അംഗീകാരം നല്‍കിയാല്‍ പതിനഞ്ചിന് ഹെലികോപ്ടര്‍ ശംഖുമുഖത്തെ ടെക്നിക്കല്‍ ഏരിയയില്‍ പറന്നിറങ്ങും.

പവന്‍ ഹന്‍സ് പൊതുമേഖലാ സ്ഥാപനമായതുകൊണ്ട് തന്നെ അഴിമതിയെന്ന ആക്ഷേപത്തിന് അടിസ്ഥാനമില്ല. സ്വകാര്യകമ്പനികള്‍ കുറഞ്ഞ തുക വാഗ്ദാനം ചെയ്തെങ്കിലും കേന്ദ്രസര്‍ക്കാര്‍ നിശചയിച്ചിരിക്കുന്ന സുരക്ഷാമാനദണ്ഡങ്ങളോ സൗകര്യങ്ങളോ പാലിക്കാറില്ലെന്നുമാണ് കരാറിനെതിരായ ആക്ഷേപങ്ങള്‍ക്കുള്ള മറുപടി.

LEAVE A REPLY