ഹെലികോപ്‌ററർ കെപിസിസി മുറ്റത്തിറക്കിയാലും..

 വിതം പൊള്ളുന്നു. എന്നിട്ടും കേരളത്തില്‍ സമരച്ചൂടില്ല.                         കെ എസ്‌യു നടത്തിയ  സമരമല്ലാതെ പൊതു ജീവിതത്തെ ബാധിക്കുന്ന  പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നതില്‍ യുഡിഎഫ് പിന്നാക്കം. മുഖ്യമന്ത്രിയാകട്ടെ ജനത്തെ മറന്ന് കോണ്‍ഗ്രസ് നേതാക്കളെ നാണിപ്പിക്കുന്ന തരത്തില്‍ ഭാര്യയുമായി ഊര് ചുറ്റുന്നു.സോഷ്യല്‍ മീഡിയ കൊന്ന് കൊല വിളിച്ചിട്ടും പിണറായിക്ക് കുലുക്കമില്ല.കാരണം ജനം മണ്ടന്മാരാണെന്നും തെരഞ്ഞെടുപ്പ് ആകുമ്പോള്‍ യുഡിഎഫ്   തമ്മിലടി വരുമെന്നും കോന്നിയും വട്ടിയൂര്‍ക്കാവും ആവര്‍ത്തിക്കുമെന്നും അദ്ദേഹത്തിന് അറിയാം.ജനം സ്വയം    പിടിച്ച് പുറത്താക്കുമെന്നും ഫലം നുണയാമെന്നും കരുതിയിരിക്കുകയാണ് കോണ്‍ഗ്രസ്‌കൊതിയന്മാര്‍.അതാണല്ലോ ലോക് സഭ നല്‍കിയത്.

നിര്‍ണ്ണായക സമയത്ത് യൂത്ത് കോണ്‍ഗ്രസിനെ പിരിച്ച് വിട്ടിരിക്കുന്നു ദേശീയ നേതൃത്വം. തെരഞ്ഞെടുപ്പ്കാലം വരുന്നുവെന്നും പിരിച്ച് വിടരുതെന്നും പറയാന്‍ ഒരുത്തനുമില്ല. ചെന്നിത്തല പത്രസമ്മേളനം നടത്തി പറയുന്നതെല്ലാം കഴമ്പുള്ളവ. എന്നാല്‍ അതേറ്റ് പിടിച്ച് തെരുവിലിറങ്ങാന്‍ ആളില്ല. കെപിസിസി പ്രസിഡണ്ടിനാണെങ്കില്‍ എന്താ ചെയ്യേണ്ടതെന്നതിന്ക്കുറിച്ച് ബോദ്ധ്യവുമില്ല.കരുത്തുള്ള നേതാക്കളുടെ അഭാവം എല്ലാ പാര്‍ട്ടികളിലെന്ന     പോലെ കോണ്‍ഗ്രസിനേയും ബാധിച്ചിരിക്കുന്നു.ഉമ്മന്‍ചാണ്ടി സുഖമില്ലാതെ വിശ്രമത്തിലാണ്. പണിയെടുത്തിട്ട് ഫലമില്ലെന്ന് അറിവുള്ള ബിജെപിക്കാര്‍ രംഗത്തില്ല.എന്നാല്‍ അങ്ങനെയല്ലല്ലോ കോണ്‍ഗ്രസ്. മരവിച്ച് കിടക്കുന്ന    പാര്‍ട്ടിയെന്ന തോന്നല്‍ ഉള്ളതിനാലാണ് മുഖ്യമന്ത്രി ഇപ്പോള്‍ സുഖിക്കുന്നത്. ഇപ്പോഴിതാ പോലീസിന് ഹെലികോപ്റ്റര്‍ വാങ്ങാന്‍ പോകുന്നു. എവിടെ   പറക്കാനാണ് ? കോണ്‍ഗ്രസ് ഭരണകാലത്താണെങ്കില്‍ കോപ്റ്റര്‍ ആകാശത്ത്    നിന്നും ഇറങ്ങാന്‍ സിപിഎം അനുവദിക്കുമായിരുന്നില്ല.

ഡിവൈഎഫ് ഐക്കാര്‍ കല്ലെടുത്ത് ആകാശത്തേക്ക് എറിയുമായിരുന്നു. ഇവിടെ കെപിസിസി മുറ്റത്ത് വേണമെങ്കില്‍ ഇറക്കിക്കോട്ടെ എന്നാണ് ചിന്ത. മാദ്ധ്യമങ്ങളെല്ലാം ഭരണവര്‍ഗ്ഗത്തിന് എതിരാണ്. എന്നാല്‍ അവര്‍ നല്‍കുന്ന വടി എടുത്ത് പ്രഹരിക്കാന്‍ കോണ്‍ഗ്രസില്‍ ആളില്ല. ഇക്കണക്കിന് പോയാല്‍ പിണറായി വിജയന്‍വീണ്ടും ഭരിക്കും.രമേശിന് പ്രതിപക്ഷത്ത് തുടരാം..

SHARE

LEAVE A REPLY