ജോലിക്ക് വരാത്ത 440 ഡോക്ടർമാരെ പിരിച്ചുവിടുന്നു

തിരുവനന്തപുരം: അനധികൃതമായി ജോലിക്ക് ഹാജരാവാത്ത ആരോഗ്യവകുപ്പിലെ 440 ഡോക്ടർമാരെ പിരിച്ചു വിടും.

483 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 580 ജീവനക്കാരാണ് വരാതിരിക്കുന്നത്. നവംബർ 30 വരെ സർക്കാർ സമയം അനുവദിച്ചെങ്കിലും 43 ഡോക്ടർമാരാണ് തിരികെയെത്തിയത്.

രോഗികളെ നോക്കാൻ ആവശ്യത്തിനു ജീവനക്കാരില്ലാത്തപ്പോൾ ഇത്തരം നിയമലംഘനങ്ങൾ അനുവദിക്കാനാവില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കുന്നു. വിദേശത്തു ജോലി ചെയ്യാനാണ് മിക്കവരും സർവീസിൽനിന്നു വിട്ടു നിൽക്കുന്നത്.

SHARE

LEAVE A REPLY