കുട്ടികളുടെ നേത്രസംരക്ഷണം

 ഡോ. എസ്.കെ.മാധവന്‍  മഹാത്മാ പ്രകൃതിചികിത്സാ കേന്ദ്രം

കുട്ടികളുടെ നേത്രസംരക്ഷണം അമ്മ ഗര്‍ഭിണി ആയിരിക്കുമ്പോള്‍ തന്നെ ശ്രദ്ധിക്കേണ്ടതാണ്. ഗര്‍ഭിണി ആയിരിക്കുമ്പോള്‍ പോഷക സമൃദ്ധമായ ഭക്ഷണം ആവശ്യത്തിന് കഴിക്കണം. മധുരമുള്ള പഴങ്ങള്‍, പുളിയുള്ള പഴങ്ങള്‍,വേവിക്കാത്ത പച്ചക്കറികള്‍, വേവിച്ച പച്ചക്കറികള്‍, തവിട് കളയാത്ത ധാന്യങ്ങള്‍, മുളപ്പിച്ച പയറുവര്‍ഗ്ഗങ്ങള്‍, നാളികേരം ഉള്‍പ്പെടെയുള്ള അണ്ടിവര്‍ഗ്ഗങ്ങള്‍, പുളിക്കാത്ത തൈര് എന്നിവ വിശപ്പിനനുസരിച്ചും ചേരുവകള്‍ നോക്കിയും കഴിക്കാന്‍ ശ്രദ്ധിക്കണം. ഗര്‍ഭിണികള്‍ക്ക് എക്‌സ്-റേ, സി.ടി. സ്‌ക്കാന്‍. തുടങ്ങിയ പരിശോധനകള്‍ ചെയ്യുന്നത് നല്ലതല്ല. ഹോര്‍മോണ്‍, കോര്‍ട്ടിസോണ്‍, ആന്റീബയോട്ടിക്കുകള്‍, ആസ്പിരിന്‍ തുടങ്ങിയ മരുന്നുകളും ഗര്‍ഭിണികള്‍ കഴിക്കരുത്.

ആരോഗ്യമുള്ള ഒരു കുഞ്ഞിനെ പ്രസവിച്ചാല്‍ ആ കുഞ്ഞിന്റെ കണ്ണിനും നല്ല ആരോഗ്യമുണ്ടാകും. ശക്തിയായ പ്രകാശത്തിലുള്ള പ്രസവം കുട്ടികളുടെ കണ്ണിന് ദോഷം ചെയ്യും.സ്വാഭാവികമായ പ്രസവം രാത്രിയിലോ, രാവിലേയോ മങ്ങിയ വെളിച്ചത്തിലാണ് പൊതുവെ സംഭവിക്കുന്നത്.നവജാതശിശുവിന് ആദ്യം വെളിച്ചം നോക്കാന്‍ വിഷമമുണ്ടാകും. എന്നാല്‍ രണ്ടോ മൂന്നോ ദിവസം കൊണ്ട് കുഞ്ഞ് വെളിച്ചവുമായി പൊരുത്തപ്പെടും. ഇങ്ങനെ പൊരുത്തപ്പെടാന്‍ കഴിയുന്നില്ലെങ്കില്‍ എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. ചെറിയ കുഞ്ഞുങ്ങള്‍ക്ക് കണ്ണെഴുതുന്ന ശീലമുണ്ട്. അത് ഒട്ടും നല്ലതല്ല എന്ന് ചൂണ്ടിക്കാണിച്ചുകൊളളട്ടെ. കുഞ്ഞിനെ കാറ്റും വെയിലും കൊണ്ട് കളിക്കാന്‍ വിടണം. എന്നാല്‍ കളിക്കുമ്പോള്‍ കണ്ണില്‍ അപകടം വരാതിരിക്കാന്‍ ശ്രദ്ധിക്കണം.

എല്‍.കെ.ജി, യു.കെ.ജി ക്ലാസുകളില്‍ കണ്ണുകള്‍ കൊണ്ട് വായന ശീലിക്കുന്നത് നല്ലതല്ല.അഞ്ചുവയസ്സിന് ശേഷം പടിപടിയായി അക്ഷരം എഴുതാനും വായിക്കാനും പഠിക്കുകയാണ് നല്ലത്. എല്‍.പി. ക്ലാസുകളില്‍ പഠിക്കുമ്പോള്‍ കുട്ടികളുടെ കണ്ണുകള്‍ക്ക് എന്തെങ്കിലും തകരാറുണ്ടോ എന്ന് മനസ്സിലാക്കാവുന്നതാണ്. ക്ലാസ്സില്‍ പിന്‍ ബഞ്ചില്‍ ഇരുന്നാല്‍ ബോര്‍ഡിലെഴുതിയത് വായിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ കണ്ണിന് എന്തെങ്കലും പ്രശ്‌നമുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്.

പാഠപുസ്തകം കണ്ണിനോട് വളരെ അടുപ്പിച്ച് പിടിച്ച് വായിക്കുക, കാഴ്ച പരിശോധിക്കുന്ന ചാര്‍ട്ടിലെ അവസാനത്തെ രണ്ട് വരികള്‍ ഓരോ കണ്ണ് കൊണ്ട് നോക്കുമ്പോള്‍ വായിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക, ബസ്സിന്റെ ബോര്‍ഡ് വായിക്കാന്‍ വിഷമം, വായിക്കുകയോ, എഴുതുകയോ ചെയ്യുമ്പോള്‍ തലവേദന അനുഭവപ്പെടുക, കണ്ണില്‍ ചുവപ്പ്, വേദന, പഴുപ്പ് തുടങ്ങിയവയാണ് നേത്രരോഗലക്ഷണങ്ങള്‍.

നല്ല വെളിച്ചമുള്ള സ്ഥലത്തുനിന്നു വേണം കുട്ടികള്‍ എഴുതാനും വായിക്കാനും. പിന്നില്‍ ഇടതുഭാഗത്ത് മുകളില്‍ നിന്ന് വെളിച്ചം വരുന്നതാണ് വായിക്കാന്‍ നല്ലത്.എഴുതുമ്പോഴും ഇടതുഭാഗത്തുനിന്നാണ് വെളിച്ചം വരേണ്ടത്. ട്യൂബുകളേക്കാള്‍ സാധാരണ ബള്‍ബുകളാണ് നല്ലത്. കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍
പഠിക്കാന്‍ വേണ്ടിയും കളിക്കാന്‍ വേണ്ടിയും കുട്ടികള്‍ ഇന്ന് വ്യാപകമായി കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നുണ്ട്. കൂടുതല്‍ സമയം സ്‌ക്രീനിലേക്ക് സൂക്ഷിച്ച് നോക്കിയിരുന്നാല്‍ കണ്ണിന് വരള്‍ച്ച അനുഭവപ്പെടും. ഇമ ചിമ്മുന്നത് കണ്ണിന്റെ ആരോഗ്യത്തിനുവേണ്ടി പ്രകൃതി സൃഷ്ടിച്ച ഒരു മാര്‍ഗ്ഗമാണ്. കണ്ണിന് വിശ്രമം കിട്ടുന്നതോടൊപ്പം പ്രതലം കണ്ണീരുകൊണ്ട് നനയ്ക്കാനും ഇത് വഴിയൊരുക്കുന്നുണ്ട്. നാലുസെക്കന്റില്‍ ഒരു തവണയെങ്കിലും കണ്ണ് ചിമ്മിയില്ലെങ്കില്‍ അത് നേത്രരോഗങ്ങള്‍ക്ക് വഴിവെക്കാം. കമ്പ്യൂട്ടര്‍ സ്‌ക്രീനും കണ്ണും തമ്മില്‍ 35-40 സെ.മീ അകലം ഉണ്ടായിരിക്കണം.

സാധാരണ വെളിച്ചത്തില്‍ മാത്രമെ കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ പാടുള്ളൂ. ഇരുട്ടത്ത് കമ്പ്യൂട്ടര്‍ നോക്കുന്നത് കണ്ണിന് ദോഷം ചെയ്യും. 10-20 മിനിട്ട് കൂടുമ്പോള്‍ കണ്ണിന് വിശ്രമം കൊടുക്കണം. ജമഹാശിഴ കണ്ണിന് നല്ല വിശ്രമം നല്‍കും.’
ടി.വി. കാണുമ്പോള്‍ വെളിച്ചമുള്ള മുറിയിലിരുന്ന് മാത്രമേ ടി.വി കാണാന്‍ പാടുള്ളൂ. നാലുമീറ്റര്‍ അകലെനിന്നു മാത്രമേ ടി.വി കാണാവൂ. ടെലിവിഷന്‍ സ്‌ക്രീനിന്റെ മുകള്‍ഭാഗവും കണ്ണും ഒരേനിരപ്പില്‍ വരണം. അരമണിക്കൂര്‍- ഏറിയാല്‍ ഒരു മണിക്കൂര്‍ അതില്‍ കൂടുതല്‍ സമയം ടി.വി കാണാന്‍ പാടില്ല.

ഭക്ഷണ ക്രമം

കുട്ടികള്‍ക്ക് പ്രത്യേകം ഭക്ഷണം തയ്യാറാക്കുക. അവര്‍ക്ക് വേണ്ടെങ്കിലും അത് അവരെ കൊണ്ട് തീറ്റിക്കുക എന്നത് ഇന്ന് മിക്ക വീടുകളിലും സാധാരണ കാഴ്ചയാണ്. പല്ല് മുളക്കുന്നത് വരെ കുഞ്ഞിന് മുലപ്പാല്‍ മാത്രം മതിയാവും. അമ്മ പ്രകൃതിഭക്ഷണം കഴിക്കണം എന്നുമാത്രം.പല്ല് മുളക്കാന്‍ തുടങ്ങിയാല്‍ നമ്മള്‍ കഴിക്കുന്ന മറ്റ് ഭക്ഷണവും അല്പാല്പം കൊടുത്ത് തുടങ്ങാം. നമ്മള്‍ കഴിക്കുന്ന ഭക്ഷണം തന്നെയാണ് കുഞ്ഞിന് വേണ്ടത്. നമ്മള്‍ കഴിക്കുന്നത് കണ്ട് അതുപോലെ കുഞ്ഞും കഴിച്ചു ശീലിക്കുകയാണ് വേണ്ടത്. ഇതില്‍ എല്ലാ പോഷകാഹാരങ്ങളും അടങ്ങിയിട്ടുണ്ട് എന്ന് ഉറപ്പു വരുത്തണം. അജിനോ മോട്ടോ, പ്രിസര്‍വേറ്റീവ്‌സ് ഇവ ചേര്‍ത്ത ഭക്ഷണങ്ങള്‍ കഴിക്കാന്‍ പാടില്ല. ബേക്കറിസാധനങ്ങളും, ലാപാനീയങ്ങളും പാടില്ല. മറ്റു അവയവങ്ങളെപ്പോലെ തന്നെ കണ്ണിനും വ്യായാമവും, വിശ്രമവും വേണം. ജമഹാശിഴ , കഴുത്തിനുള്ള വ്യായാമങ്ങള്‍, പെന്‍സില്‍ കൊണ്ടുള്ള വ്യായാമങ്ങള്‍,  കണ്ണു കഴുകല്‍, കണ്ണിന് വെറ്റ് പേക്ക്, കണ്ണിന് പ്രത്യേകമായുള്ള മറ്റു വ്യായാമങ്ങള്‍, കണ്ണടച്ച് സൂര്യനെ നോക്കല്‍ എന്നിവ കൊണ്ട് കോങ്കണ്ണ് ഉള്‍പ്പെടെ ഏതാണ്ട് എല്ലാ നേത്രരോഗങ്ങളേയും മരുന്നില്ലാതേയും കണ്ണട ഇല്ലാതേയും സാധാരണ നിലയിലാക്കാന്‍ സാധിക്കും.

വിദഗ്ദ്ധനായ ഒരു പ്രകൃതിചികിത്സകന്റെ മേല്‍നോട്ടത്തില്‍ ഇവയെല്ലാം ശ്രദ്ധിക്കണം. വളരുന്ന പ്രായത്തിലുള്ള കുട്ടികള്‍ക്കുള്ള മാതൃകാഭക്ഷണം
1 : മധുരമുള്ള പഴങ്ങള്‍( വാഴപ്പഴം, ഈത്തപ്പഴം, പപ്പായ, അത്തിപ്പഴം മുതലായവ)
ഇവ തേങ്ങാപ്പാലില്‍ മിക്‌സിയില്‍ അടിച്ച് മില്‍ക്ക് ഷേയ്ക്ക് ആയും ഉപയോ ഗിക്കാം.
2 : വേവിക്കാത്ത പച്ചക്കറികള്‍ (കക്കിരി, കാരറ്റ്, തക്കാളി)+ വേവിച്ച പച്ചക്കറികള്‍( കാളന്‍, ഓലന്‍, അവിയല്‍, ഉപ്പേരി മുതലായവ)+തവിട് കളയാത്ത ഉണക്കലരി വറ്റിച്ച ചോറ്+ പുളിക്കാത്ത തൈര്
3: ജ്യൂസ്( ഓറഞ്ച്, മൂസമ്പി, മുന്തിരി. പൈനാപ്പിള്‍,മുതലായവ)

4 : മുളപ്പിച്ച ചെറുപയര്‍ പുഴുക്ക്+ ചപ്പാത്തി+ മല്ലിയില ചമ്മന്തി( മല്ലിയിലക്ക് പകരം പൊതിനയില, കറിവേപ്പില,നെല്ലിക്ക എന്നിവയും ചമ്മന്തിയില്‍ ഉപയോഗിക്കാം.)

SHARE

LEAVE A REPLY