എഞ്ചിനീയറിങ് സർവീസസ് പരീക്ഷ

ന്യൂഡൽഹി: യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന എന്‍ജിനീയറിങ് സര്‍വീസസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. ജനുവരി അഞ്ചിനാണ് പ്രിലിമിനറി പരീക്ഷ. സിവില്‍, മെക്കാനിക്കല്‍, ഇലക്‌ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ്, ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗങ്ങളിലായി ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി തസ്തികകളില്‍ 495 ഒഴിവുകളുണ്ട്.

യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍നിന്നും നേടിയ എന്‍ജിനീയറിങ് ബിരുദം. വിശദ വിവരങ്ങള്‍ക്ക് www.upsc.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം കാണുക.

പ്രായം: അപേക്ഷകര്‍ 21നും 30നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. 2020 ജനുവരി ഒന്ന് അടിസ്ഥാനപ്പെടുത്തിയാവും പ്രായം കണക്കാക്കുക. സംവരണ വിഭാഗങ്ങള്‍ക്ക് ചട്ടപ്രകാരമുള്ള ഇളവുകള്‍ ലഭിക്കും

തിരഞ്ഞെടുപ്പ്: പ്രിലിമിനറി, മെയിന്‍ പരീക്ഷകള്‍, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് യോഗ്യരായ ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുക. പ്രാഥമിക പരീക്ഷയ്ക്ക് യോഗ്യത നേടുന്നവര്‍ക്ക് മാത്രമേ മെയിന്‍ പരീക്ഷ എഴുതാന്‍ യോഗ്യതയുള്ളൂ. പ്രാഥമിക പരീക്ഷയ്ക്ക് കൊച്ചിയും തിരുവനന്തപുരവും കേരളത്തിലെ കേന്ദ്രങ്ങളാവും. മെയിന്‍ പരീക്ഷ കേരളത്തില്‍ തിരുവനന്തപുരത്തു മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.

അപേക്ഷ: www.upsconline.nic.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം. പരീക്ഷയ്ക്ക് ഹാജരാകാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് പിന്നീട് അപേക്ഷ പിന്‍വലിക്കാം. ഒക്ടോബര്‍ 22 മുതല്‍ 28 വരെ ഇതിനുള്ള സൗകര്യം വെബ്‌സൈറ്റില്‍ ലഭ്യമായിരിക്കും.

ഫീസ്: 200 രൂപ. വനിതകള്‍, എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗങ്ങളില്‍പ്പെടുന്ന അപേക്ഷകര്‍ ഫീസ് അടയ്‌ക്കേണ്ടതില്ല.

അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 15

SHARE

LEAVE A REPLY