അവിവാഹിതകളും സന്യാസിനികളും സന്തോഷത്തിൽ

ന്യൂഡൽഹി: സന്യാസം സ്വീകരിച്ച്, നാടും വീടും ഉപേക്ഷിച്ച് വരുമാനമാര്‍ഗങ്ങൾ ഇല്ലാതെ ജീവിക്കുന്ന സ്ത്രീകളാണ് രാജ്യത്ത് ഏറ്റവും സന്തോഷവതികളെന്ന് ആർ എസ് എസ് നടത്തിയ സർവെയിലെ കണ്ടെത്തൽ.

വിവാഹിതരായ സ്ത്രീകളും സന്തുഷ്ടര്‍ തന്നെ, എന്നാല്‍ ലിവിംഗ് റിലേഷന്‍ഷിപ്പില്‍ ഉള്ള സ്ത്രീകള്‍ അസംതൃപ്തരാണെന്നാണ് സര്‍വേ പറയുന്നു.സ്ത്രീകളുടെ അവസ്ഥകളെക്കുറിച്ച സർവെ റിപ്പോര്‍ട്ട് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ആണ് പുറത്തുവിട്ടത്

‘കുടുംബമോ, വരുമാനമോ ഒന്നുമില്ലാത്ത സ്ത്രീകളാണ് ഏറ്റവും സന്തുഷ്ടർ. അതിനാല്‍ സാമ്പത്തികാവസ്ഥയും മാനസികമായ സന്തോഷവും തമ്മില്‍ വലിയ ബന്ധമൊന്നുമില്ല. വിദ്യാഭ്യാസം, ജോലി, ആരോഗ്യം, പോഷകാഹാരം എന്നിങ്ങനെയുള്ള മാനദണ്ഡങ്ങള്‍ വച്ചായിരുന്നു സര്‍വേ. സാക്ഷരതയുടെ കാര്യത്തില്‍ സത്രീകള്‍ക്കിടയില്‍ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കില്‍ കൂടി ഇതില്‍ കുറച്ചുപേര്‍ മാത്രമാണ് ഡിഗ്രിക്ക് ശേഷമുള്ള പഠനത്തിലേക്ക് കടന്നിരിക്കുന്നത്.

‘വിദ്യാഭ്യാസം നേടുന്നതിന് അനുസരിച്ച് സ്ത്രീകളില്‍ സന്തോഷവും സംതൃപ്തിയും വര്‍ധിക്കുന്നുണ്ട്. പിജി, പിഎച്ച്ഡി തലങ്ങളിലെത്തിയ സ്ത്രീകളിലെ സന്തോഷവും സാക്ഷരരല്ലാത്ത സ്ത്രീകളിലെ അസംതൃപ്തിയും ഇത് സാക്ഷ്യപ്പെടുത്തുന്നു. എസ് സി, എസ് ടി പോലുള്ള പിന്നാക്ക സമുദായത്തില്‍ പെട്ട സ്ത്രീകളാണ് സാക്ഷരതയുടെ കാര്യത്തില്‍ പിന്നിലായിട്ടുള്ളത്. ആരോഗ്യകാര്യങ്ങളാണെങ്കില്‍ ഏറ്റവുമധികം പ്രശ്‌നങ്ങളുള്ളത് ആദിവാസി സ്ത്രീകളിലാണ്.50 മുതല്‍ 60 വരെ പ്രായമുള്ള സ്ത്രീകളാണത്രേ ഏറ്റവും സന്തോഷവതികളായിട്ടുള്ളത്. അറുപത് കഴിഞ്ഞാല്‍ ഈ അവസ്ഥ മാറുന്നു.

പൂനെയിലുള്ള ‘ദൃഷ്ടി സ്ത്രീ അധ്യായന്‍ പ്രബോധന്‍ കേന്ദ്ര’ എന്ന സ്ഥാപനമാണ് ആര്‍എസ്എസുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന സംഘടനകള്‍ക്ക് വേണ്ടി സര്‍വേ സംഘടിപ്പിച്ചത്. 2017- 18 ല്‍ പതിനെട്ട് വയസ് കടന്ന 43,255 സ്ത്രീകളില്‍ നിന്നായി സര്‍വേയ്ക്ക് വിവരങ്ങള്‍ ശേഖരിച്ചുവെന്നാണ് അവകാശപ്പെടുന്നത്. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും എല്ലാം മതങ്ങളില്‍ നിന്നും ഇതിനായി സ്ത്രീകളെ തെരഞ്ഞെടുത്തുവെന്നും ഇവര്‍ അറിയിച്ചു.

SHARE

LEAVE A REPLY