ദിവസവും ഒമ്പത് മണിക്കൂർ ഉറങ്ങൂ: ലക്ഷം രൂപ നേടൂ

ബംഗളൂരു: സുഖമായി നൂറു ദിവസം ഉറങ്ങാമോ ? ദിവസവും ഒൻപതു മണിക്കൂർ വെച്ച് ? ഒരു ലക്ഷം രൂപ പ്രതിഫലം ഉറപ്പ്.

ബംഗളൂരു ആസ്ഥാനമായ സ്‌ലീപ് സൊല്യൂഷന്‍സ് സ്റ്റാര്‍ട്ട് അപ് വേക്ക് ഫിറ്റ് ആണ് ഈ വാഗ്ദാനവുമായി വരുന്നത്.നിലവില്‍ നിങ്ങള്‍ക്ക് ജോലിയുണ്ടെങ്കില്‍ ആ ജോലി ഉപേക്ഷിക്കാതെ തന്നെ ഈ ജോലിയും സ്വന്തമാക്കാം എന്നതാണ് പ്രത്യേകത.

കമ്പനി തരുന്ന കിടക്ക ഉപയോഗിക്കണം. ഇതില്‍ നൂറ് ദിവസം സുഖസുന്ദരമായി ഉറങ്ങിക്കാണിച്ചാല്‍ മാത്രമേ ഒരു ലക്ഷം നിങ്ങള്‍ക്ക് ലഭിക്കുകയുള്ളൂ. കിടക്കയില്‍ കിടന്ന് ഉറങ്ങുന്നതിന് മുന്‍പ് ഉറക്കം മോണിറ്റര്‍ ചെയ്യുന്നതിന് വേണ്ടി ഒരു സ്ലീപ് ട്രാക്കറും നല്‍കുന്നുണ്ട്. ഇത് കിടക്കുന്നതിന് മുന്‍പും പിന്‍പും നിങ്ങളുടെ ഉറക്കത്തെ നിരീക്ഷിക്കും.

സ്വന്തം വീട്ടില്‍ തന്നെ കിടന്നുറങ്ങിയും നിങ്ങള്‍ക്ക് ‘ശമ്പളം’ വാങ്ങാം.ലാപ്ടോപ് ,ഫോണ്‍ എന്നിവയൊന്നും ഈ ഉറക്ക ജോലിക്കിടയില്‍ ഉപയോഗിക്കാന്‍ പാടില്ല.എതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്കേ അപേക്ഷിക്കാൻ അർഹതയുള്ളൂ.

SHARE

LEAVE A REPLY