ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു; കന്യാസ്ത്രീ പ്രസവിച്ചു: സിസ്‌ററർ ലൂസി

കൊച്ചി: കത്തോലിക്ക സഭയുടെ സന്യാസ സഭയില്‍നിന്ന് പുറത്താക്കപ്പെട്ട സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥയില്‍ വൈദികര്‍ക്കെതിരെ ഞെട്ടിപ്പിക്കുന്ന ആരോപണങ്ങൾ.നാലു തവണ വൈദികര്‍ തന്നെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്ന് ‘കര്‍ത്താവിന്റെ നാമത്തില്‍’ എന്ന ആത്മകഥയില്‍ അവർ എഴുതുന്നു. ഒരു മഠത്തിൽ കഴിഞ്ഞിരുന്ന കന്യാസ്ത്രീ പ്രസവിച്ച സംഭവം വരെയുണ്ടായെന്ന് അവർ ആരോപിച്ചു. ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിക്കുകയാണ് ചെയ്തത്.

ദേവാലയത്തിലെ സങ്കീർത്തിയിൽ വെച്ച് വൈദികൻ തന്നെ പീഡിപ്പിച്ചതായി ഒരു കന്യാസ്ത്രീ തന്നോട് പരാതി പറഞ്ഞിരുന്നു. ലൗകികജീവിതം ഉപേക്ഷിച്ച് കന്യാസ്ത്രീയായെത്തുന്ന ഭൂരിഭാഗം പേരും സന്യാസിയാകാൻ വേണ്ട മനസ്ഥൈര്യമുള്ളവരല്ല.സന്യാസിനീ ജീവിതത്തിന്റെ എല്ലാ തലങ്ങളിലും പുരോഹിതന്മാർക്ക് വലിയ സ്ഥാനമുണ്ട്. അതാണ് ലൈംഗികമായ ദുരുപയോഗങ്ങൾക്ക് വഴിയൊരുക്കുന്നത്.കൊട്ടിയൂർ കേസിലെ പ്രതിയായ ഫാദർ റോബിന് പല കന്യാസ്ത്രീകളുമായി ബന്ധമുണ്ടെന്നും സിസ്‌ററർ ലൂസി ആരോപിച്ചു.

ചില മഠങ്ങളിൽ യുവതികളായ കന്യാസ്ത്രീകളെ പുരോഹിതരുടെ അടുക്കലേക്ക് പറഞ്ഞു വിടുന്ന സമ്പ്രദായമുണ്ട്. ഇവരെ നഗ്നരാക്കി ഇവരെ മണിക്കൂറുകളോളം വൈദികരുടെ മുന്നിൽ നിർത്തുന്നത് പതിവാണത്രെ. മുതിർന്ന കന്യാസ്ത്രീകൾ പുതിയ കുട്ടികളെ ലൈംഗികാവശ്യത്തിന് ഉപയോഗിക്കാറുമുണ്ട്. ആത്മസംഘർഷം ലഘൂകരിക്കാനായി വൈദികർ നടത്തുന്ന കൗൺസലിങ് പരിപാടികൾ ലൈംഗികാക്രമണ വേദികളായി മാറാറുണ്ട്. ഒരിക്കൽ സെമിനാരിയിൽ സ്വവർഗരതിക്ക് വഴങ്ങിക്കൊടുക്കേണ്ടി വന്ന ഒരു വിദ്യാർത്ഥിക്ക് മാനസികനില തകരാറിലായി. ഇയാൾ പിന്നീട് വൈദികപഠനം അവസാനിപ്പിക്കുകയാണ് ചെയ്തത്.

കേരളത്തിലെ സീറോ മലബാര്‍ സഭയോടൊപ്പം മറ്റു സന്ന്യാസ,പുരോഹിത സഭകളും ലൈംഗിക അരാജക കേന്ദ്രങ്ങളാണെന്നും സിസ്റ്റര്‍ കുററപ്പെടുത്തുന്നു. താല്‍പര്യമുള്ള വൈദികരെയും കന്യാസ്ത്രീകളെയും പരസ്പരം വിവാഹിതരായി ജീവിക്കാന്‍ സഭ അനുവദിക്കണം. ദുര്‍ബലരായ കന്യാസ്ത്രീകള്‍ക്ക് പലപ്പോഴും വൈദികരുടെ പ്രലോഭനത്തെ അതിജീവിക്കാന്‍ കഴിയാറില്ല. മനുഷ്യസഹജമായ വികാരങ്ങളെ ചങ്ങലയ്ക്കിടുന്നതിനു പകരം കീഴ്‌വഴക്കങ്ങള്‍ മാറ്റുകയാണ് വേണ്ടത്. വൈദിക മുറികള്‍ മണിയറയാകുന്നതിലെ വൈരുദ്ധ്യം സഭ മനസ്സിലാക്കണമെന്നും സിസ്റ്റര്‍ ലൂസി അഭിപ്രായപ്പെടുന്നു.

LEAVE A REPLY