സൗഹൃദവും സിനിമയ്ക്കുള്ളിലെ സിനിമയുമായി ‘വർഷങ്ങൾക്കു ശേഷം’
ഡോ. ജോസ് ജോസഫ് സിനിമയിൽ ആരെങ്കിലുമൊക്കെയാകണമെന്ന തീവ്രമോഹത്തോടെ നഗരത്തിലേക്ക് വണ്ടി കയറുന്ന രണ്ട് സുഹൃത്തുക്കൾ. തുടക്കത്തിൽ അവർ അനുഭവിക്കുന്ന യാതനകളും പിന്നീടുണ്ടാകുന്ന ഉയർച്ച – താഴ്ച്ചകളും മോഹഭംഗങ്ങളുമെല്ലാം ഇന്ത്യൻ സിനിമയിൽ പലവട്ടം വന്നു പോയിട്ടുള്ള ഇതിവൃത്തങ്ങളാണ്. 2005 ൽ റോഷൻ ആൻഡ്രൂസിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഉദയനാണ് താരം സിനിമയ്ക്കുള്ളിലെ സൗഹൃദങ്ങളുടെയും അന്തർനാടകങ്ങളുടെയും പടലപ്പിണക്കങ്ങളുടെയും കഥ പറഞ്ഞ സിനിമയായിരുന്നു. ട്രോളുകൾ നിറഞ്ഞ ചിത്രത്തിൻ്റെ തിരക്കഥ ശ്രീനിവാസൻ്റേതായിരുന്നു. മോഹൻലാലും ശ്രീനിവാസനും മുഖ്യവേഷത്തിലെത്തിയ ചിത്രത്തിൻ്റെ […]