പരിസ്ഥിതി വിഷയങ്ങളുടെ ഡോക്യു- ഡ്രാമ ഇതുവരെ 

   ഡോ ജോസ് ജോസഫ്  കഴിഞ്ഞ വർഷം നടന്ന മൂന്നാമത് കർണാടക അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ   പരിസ്ഥിതി വിഭാഗത്തിൽ ഏറ്റവും മികച്ച ചിത്രത്തിനുള്ള അവാർഡ് നേടിയ മലയാള ചിത്രമാണ് ഇതുവരെ. 2017 ൽ മിന്നാമിനുങ്ങിലൂടെ സുരഭി ലക്ഷ്മിക്ക് ഏറ്റവും മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത  അനിൽ തോമസാണ് ഇതുവരെയുടെ സംവിധായകൻ. കലാഭവൻ ഷാജോൺ നായക വേഷത്തിലെത്തുന്ന ഇതുവരെ ബ്രഹ്മപുരം മാലിന്യ പ്ലാൻറ് ഉൾപ്പെടെ പാരിസ്ഥിതിക ദുരന്തങ്ങൾക്ക്  ഇരയാകേണ്ടി വരുന്ന സാധാരണക്കാരുടെ ജീവിത പ്രശ്നങ്ങളും നിസ്സഹായതയുമാണ്  ചർച്ച […]

നേർക്കാഴ്ചകളും ഭാവനയും ചേർന്ന തങ്കമണി

ഡോ ജോസ് ജോസഫ് പ്രേക്ഷക ശ്രദ്ധ നേടിയ ‘ഉടലി’നു ശേഷം രതീഷ് രഘുനന്ദനൻ സംവിധാനം ചെയ്ത ചിത്രമാണ് തങ്കമണി. കേരളത്തെ പിടിച്ചു കുലുക്കിയ സംഭവമായിരുന്നു 1986 ഒക്ടോബറിൽ ഇടുക്കി ജില്ലയിലെ  തങ്കമണി ഗ്രാമത്തിൽ നടന്ന പോലീസ് നരനായാട്ട്. “പെണ്ണിൻ്റെ പേരല്ല തങ്കമണി, വെന്ത നാടിൻ്റെ പേരല്ലോ തങ്കമണി ” ഗാനവുമായെത്തുന്ന തങ്കമണിയുടെ പശ്ചാത്തലം ഏറെ രാഷ്ട്രീയ കോളിളക്കം നൃഷ്ടിച്ച തങ്കമണി സംഭവമാണ്.ജനപ്രിയ നായകൻ ദിലീപിൻ്റെ കഥാപാത്രം ആബേൽ ജോഷ്വ മാത്തൻ വ്യത്യസ്തമായ രണ്ടു ലുക്കുകളിലാണ് എത്തുന്നത്. തങ്കമണി […]

സീൻ മാറ്റുന്ന സർവൈവൽ ത്രില്ലർ – മഞ്ഞുമ്മൽ ബോയ്സ്

 ഡോ ജോസ് ജോസഫ് 2006 ൽ നടന്ന ഒരു യഥാർത്ഥ സംഭവത്തിൻ്റെ ചലച്ചിത്രാവിഷ്ക്കാരമാണ് ജാൻ എ മൻ എന്ന ചിത്രത്തിനു ശേഷം ചിദംബരം എസ് പൊതുവാൾ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായ  മഞ്ഞുമ്മൽ ബോയ്സ്.അതിജീവനവും സൗഹൃദവുമാണ് ചിത്രത്തിൻ്റെ പ്രമേയം. ഭരതൻ്റെ സംവിധാനത്തിൽ 1990 ൽ പുറത്തിറങ്ങിയ  ജയറാം ചിത്രം മാളൂട്ടിയാണ് മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ക്ലാസിക് സർവൈവൽ ത്രില്ലർ.പിന്നീട് നീരാളി, ഹെലൻ, മലയൻ കുഞ്ഞ്, 2018 തുടങ്ങിയ അതിജീവനം പ്രമേയമാക്കിയ ഏതാനും ചിത്രങ്ങൾ കൂടി മലയാളത്തിൽ ഇറങ്ങി. […]

ഉന്മാദം പൂക്കുന്ന കാലം  ഭ്രമിപ്പിക്കും ഭ്രമയുഗം

ഡോ ജോസ് ജോസഫ്  കലിയുഗത്തിൻ്റെ അപഭ്രംശമാണ് ഭ്രമ യുഗം. ദൈവം പലായനം ചെയ്ത ആ യുഗത്തിൻ്റെ  സർവ്വാധിപതി കൊടുമൺ പോറ്റിയാണ്. ഭ്രമയുഗത്തിലെ സമാന്തര പ്രപഞ്ചത്തിൽ കാലവും സമയവും പ്രകൃതിയുമെല്ലാം മഹാ മാന്ത്രികനായ പോറ്റിയുടെ നിയന്ത്രണത്തിലാണ്. പ്രപഞ്ചത്തിലെ ഏറ്റവും നിഗൂഡമായ തമോഗർത്തം പോലെയാണ് കൊടുമൺ പോറ്റിയുടെ മന. അടുത്തെത്തുന്ന ആരെയും അകത്തേക്ക് വലിച്ചെടുക്കും.പടിപ്പുര കടന്നെത്തിയാൽ പിന്നെ പുറത്തേക്കൊരു രക്ഷപെടൽ ഇല്ല. അകപ്പെട്ട ഒന്നിനും സൂര്യപ്രകാശത്തിനു പോലും പുറത്തേക്കു കടക്കാനാവില്ല. ആ ഇരുണ്ട ലോകത്ത് ഓർമ്മകൾ താനെ മാഞ്ഞു പോകും. […]

വളച്ചുകെട്ടലുകളില്ലാത്ത പോലീസ് സ്റ്റോറി അന്വേഷിപ്പിൻ കണ്ടെത്തും

ഡോ ജോസ് ജോസഫ്  മലയാള സിനിമയിൽ ഇത് ക്രൈം ഇൻവെസ്റ്റിഗേറ്റീവ് പോലീസ് സ്റ്റോറികളുടെ പ്രളയകാലമാണ്. പോലീസ് സ്റ്റോറികൾക്ക് എക്കാലവും പ്രേക്ഷകരിൽ  വലിയൊരു ആരാധകവൃന്ദമുണ്ട്. വലിക്കെകഴിഞ്ഞ മാസം പുറത്തിറങ്ങിയ ജയറാം- മമ്മൂട്ടി ചിത്രം ഒസ്ലറിന് ശേഷം റിലീസാകുന്ന മറ്റൊരു പോലീസ് സ്റ്റോറിയാണ് അന്വേഷിപ്പിൻ കണ്ടെത്തും. .1990കളുടെ ആദ്യം നടക്കുന്ന ഒരു കൊലപാതകം. അതിനും 6 വർഷം മുമ്പു നടന്ന മറ്റൊരു കൊലപാതകം. ഒരു സിനിമയ്ക്കുള്ളിൽ  പരസ്പര ബന്ധമില്ലാത്ത രണ്ടു കൊലപാതകങ്ങളുടെ അന്വേഷണ കഥ പറയുന്ന സിനിമയാണ് ഡാർവിൻ കുര്യാക്കോസ് […]

ലിജോയുടെ മാജിക് യൂണിവേഴ്സിൽ മോഹൻലാലിൻ്റെ  മലൈക്കോട്ടൈ വാലിബൻ

ഡോ.ജോസ് ജോസഫ്   2024 ൻ്റെ തുടക്കത്തിൽ പ്രേക്ഷകർ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ്  ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒരുമിച്ച മലൈക്കോട്ടൈ വാലിബൻ. മമ്മൂട്ടിയെ നായകനാക്കി കഴിഞ്ഞ വർഷം പുറത്തിറങ്ങിയ നൻ പകൽ നേരത്ത് മയക്കത്തിനു ശേഷം പുറത്തിറങ്ങുന്ന എൽജെപി ചിത്രം എന്ന നിലയ്ക്കും വാലിബൻ ശ്രദ്ധ നേടിയിരുന്നു. വാലിബനിൽ മോഹൻലാൽ എത്തുന്നതോടെ  തീയേറ്ററുകൾ  കുലുങ്ങുമെന്നായിരുന്നു അവകാശവാദം. തീയേറ്റർ കുലുങ്ങിയൊന്നുമില്ലെങ്കിലും ഭ്രാന്തമായ മായക്കാഴ്‌ച്ചകൾ കൺമുന്നിലൂടെ മിന്നി മറയുന്ന മികച്ച ദൃശ്യാനുഭവമാണ് മലൈക്കോട്ടൈ വാലിബൻ.നാടോടിക്കഥ കേൾക്കുന്നതു […]

ത്രില്ലടിപ്പിക്കാത്ത മെഡിക്കൽ ത്രില്ലർ എബ്രഹാം ഓസ്ളർ

  ഡോ.ജോസ് ജോസഫ്   വ്യക്തി ജീവിതത്തിൽ നേരിട്ട  ട്രാജഡികളെ തുടർന്ന് ഉൾവലിഞ്ഞു പോയ  പോലീസ് ഉദ്യോഗസ്ഥർ ത്രില്ലർ ചിത്രങ്ങളിലെ സ്ഥിരം കാഴ്ച്ചയാണ്. കുടുംബം നഷ്ടപ്പെട്ടത് താങ്ങാനാവാതെ അവർ എല്ലാത്തിൽ നിന്നും പിന്മാറി ഒതുങ്ങി ജീവിക്കുന്നു. പിന്നീട് വെല്ലുവിളി  ഉയർത്തുന്ന പ്രമാദമായ കേസ് അന്വേഷണത്തിലൂടെ അവർ ശക്തമായി തിരിച്ചു വരുന്നത് അനേകം സിനിമകളിൽ ആവർത്തിച്ചു കണ്ടു മടുത്ത സ്ഥിരം പ്രമേയമാണ്. പൃത്ഥിരാജ് സുകുമാരൻ നായകനായ ജിത്തു ജോസഫ് ചിത്രം മെമ്മറീസിലും  അടുത്ത കാലത്ത് ജോഷി – സുരേഷ് ഗോപി […]

ആണധികാരത്തിന്റെയും കാപട്യത്തിന്റെയും ആട്ടം

ഡോ.ജോസ് ജോസഫ് തീയേറ്റര്‍ റിലീസിനു മുമ്പെ രാജ്യാന്തര ചലച്ചിത്രോത്സവങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ് ആട്ടം.ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ലോസ് ആഞ്ചല്‍സില്‍ മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ട ആട്ടം 2023 ഐ എഫ് എഫ് കെയില്‍ മികച്ച മലയാള സിനിമയ്ക്കുള്ള നാറ്റ്പാക്ക് അവാര്‍ഡും നേടിയിരുന്നു.   തീയേറ്റര്‍ ആര്‍ട്ടിസ്റ്റ് കൂടിയായ ആനന്ദ് ഏകര്‍ഷിയുടെ അരങ്ങേറ്റ ചിത്രമാണ് ആട്ടം. രചനയും സംവിധാനവും ആനന്ദ് ഏകര്‍ഷി തന്നെ നിര്‍വ്വഹിച്ചിരിക്കുന്നു. തീയേറ്റര്‍ പശ്ചാത്തലത്തിലുള്ള ആട്ടത്തിലെ 13 പ്രമുഖ അഭിനേതാക്കളില്‍ വിനയ് ഫോര്‍ട്ട് […]

ക്വീന്‍ എലിസബത്തായി മീര ജാസ്മിന്‍ന്റെ തിരിച്ചു വരവ്

ഡോ ജോസ് ജോസഫ് കമല്‍ സംവിധാനം ചെയ്ത മിന്നാമിന്നിക്കൂട്ടം പുറത്തിറങ്ങി 15 വര്‍ഷത്തിനു ശേഷം ഹിറ്റ് ജോഡികളായ മീരാ ജാസ്മിനും നരേനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ക്വീന്‍ എലിസബത്ത്.ഈ ജോഡികളുടെ അച്ചുവിന്റെ അമ്മ, ഒരേ കടല്‍ എന്നീ ചിത്രങ്ങള്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നീണ്ട ഇടവേളയ്ക്കു ശേഷം കഴിഞ്ഞ വര്‍ഷം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മകളില്‍ മീരാ ജാസ്മിന്‍ നായികയായി തിരിച്ചെത്തിയിരുന്നുവെങ്കിലും ചിത്രം ക്ലിക്കായില്ല. നായികാ പ്രാധാന്യമുള്ള ചിത്രമാണ് ക്വീന്‍ എലിസബത്ത്. മീരയുടെ എലിസബത്ത് എന്ന […]

നേര്; മോഹന്‍ലാലിന്റെ തിരിച്ചുവരവ്

ഡോ. ജോസ് ജോസഫ് സമാധാനമായി ജീവിക്കുന്ന കുടുംബത്തിന്റെ സ്വകാര്യതയിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരു അതിഥി കടന്നു വന്നു. വരുണ്‍ എന്ന യുവാവായ ആ അതിഥിയുടെ കാമാസക്തി കുടുംബത്തില്‍ വിതച്ച ദുരന്തവും അതിനെ ആ കുടുംബം നേരിടുന്നതുമായിരുന്നു ദൃശ്യം, ദൃശ്യം 2 എന്നീ ചിത്രങ്ങളുടെ ഇതിവൃത്തം. ദൃശ്യം ചിത്രങ്ങള്‍ക്കും ട്വൊല്‍ത്ത് മാനും ശേഷം ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച് ജിത്തു ജോസഫ് സംവിധാനം ചെയ്ത നേര് എന്ന ചിത്രത്തിലും കുടുംബത്തിന്റെ സ്വസ്ഥതയിലേക്ക് അതിക്രമിച്ചു കയറുന്ന യുവാവിനെ കാണാം. ഈ യുവാവിന്റെ വഴി […]