ഇറാനെതിരെ തിരിച്ചടി ഇപ്പോഴില്ലെന്ന് ഇസ്രായേൽ

ടെൽ അവീവ് : നൂറിലധികം ബാലിസ്റ്റിക്ക് മിസൈലുകള്‍ ഉള്‍പ്പെട്ട ഇറാന്റെ വ്യോമാക്രമണത്തിന് തിരിച്ചടി നൽകില്ലെന്ന് ഇസ്രായേൽ സർക്കാർ വ്യക്തമാക്കുന്നു. പ്രത്യാക്രമണം നടത്തുന്നത് ഇപ്പോള്‍ വിവേക പൂർണമായ തീരുമാനമല്ലെന്നുമാണ് അമേരിക്കയുടെ നിലപാട്. ജാഗ്രതയോടെ തുടരാനും ആക്രമണത്തിനും പ്രതിരോധത്തിനും തയ്യാറായിരിക്കാനും സൈന്യത്തിന് ഇസ്രായേൽ നിർദേശം നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനകളൊന്നും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നടത്തിയിട്ടില്ല. ആക്രമണത്തിനും പ്രതിരോധത്തിനുമുള്ള എല്ലാ പദ്ധതികളും തയ്യാറാക്കിയതായി ഇസ്രായേൽ മുഖ്യ സൈനിക വക്താവ് ഡാനിയേല്‍ ഹാഗരി വ്യക്തമാക്കി. രാജ്യത്തിന്റെ വ്യോമസേനയ്ക്കൊപ്പം സഖ്യകക്ഷികളും ചേർന്ന് […]

സൗഹൃദവും സിനിമയ്ക്കുള്ളിലെ സിനിമയുമായി ‘വർഷങ്ങൾക്കു ശേഷം’

          ഡോ. ജോസ് ജോസഫ് സിനിമയിൽ ആരെങ്കിലുമൊക്കെയാകണമെന്ന തീവ്രമോഹത്തോടെ നഗരത്തിലേക്ക് വണ്ടി കയറുന്ന രണ്ട് സുഹൃത്തുക്കൾ. തുടക്കത്തിൽ അവർ അനുഭവിക്കുന്ന യാതനകളും പിന്നീടുണ്ടാകുന്ന ഉയർച്ച – താഴ്ച്ചകളും മോഹഭംഗങ്ങളുമെല്ലാം ഇന്ത്യൻ സിനിമയിൽ പലവട്ടം വന്നു പോയിട്ടുള്ള ഇതിവൃത്തങ്ങളാണ്. 2005 ൽ റോഷൻ ആൻഡ്രൂസിൻ്റെ  സംവിധാനത്തിൽ പുറത്തിറങ്ങിയ  ഉദയനാണ് താരം സിനിമയ്ക്കുള്ളിലെ സൗഹൃദങ്ങളുടെയും അന്തർനാടകങ്ങളുടെയും പടലപ്പിണക്കങ്ങളുടെയും കഥ പറഞ്ഞ സിനിമയായിരുന്നു. ട്രോളുകൾ നിറഞ്ഞ ചിത്രത്തിൻ്റെ തിരക്കഥ ശ്രീനിവാസൻ്റേതായിരുന്നു. മോഹൻലാലും ശ്രീനിവാസനും മുഖ്യവേഷത്തിലെത്തിയ ചിത്രത്തിൻ്റെ […]

ആശ്വാസ മഴ വരുന്നു; അഞ്ചു ജില്ലകളിലേയ്ക്ക്

തിരുവനന്തപുരം: പൊള്ളുന്ന ചൂടിന് ആശ്വാസമായി വിഷു ദിനത്തിൽ അഞ്ച് ജില്ലകളിൽ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം,തൃശ്ശൂർ ജില്ലകളിലാണ് കാലാവസ്ഥാ വകുപ്പിന്‍റെ മഴ പ്രവചനം. തൃശൂർ, പാലക്കാട്‌ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നാളെയും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം,തൃശ്ശൂർ ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. പതിനാറാം തീയതി 9 ജില്ലകളിലാണ് മഴ സാധ്യത. […]

ഇസ്രയേൽ – ഇറാൻ യുദ്ധം തുടങ്ങി

ടെഹ്റാൻ : ഇസ്രയേലിന് നേരെ ആക്രമണം നടത്തി ഇറാൻ. ഇസ്രയേൽ വ്യവസായിയുടെ കപ്പൽ ഇറാൻ പിടിച്ചെടുത്തതിനു പിന്നാലെ രൂക്ഷമായ ഇസ്രയേൽ – ഇറാൻ സംഘർഷം ഉടലേടുത്തു. ബാലിസ്റ്റിക് മിസൈലുകളും ഡോണുകളും ഉപയോഗിച്ചാണ് ഇറാൻ്റെ ആക്രമണം. ഇറാനില്‍ നിന്നും സഖ്യ രാജ്യങ്ങളില്‍ നിന്നുമാണ് ഡ്രോണ്‍ തൊടുത്തത്.ആക്രമണം ഇസ്രയേല്‍ സ്ഥിരീകരിച്ചു. കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കി. ആക്രമണത്തിൽ ഒരു പത്ത് വയസുകാരന് പരിക്കേറ്റതായി ഇസ്രായേൽ സ്ഥിരീകരിച്ചു. ആക്രമണ സാധ്യത കണത്തിലെടുത്ത് ഇസ്രായേലിലെ എല്ലാ […]

ബി ജെ പി വാഗ്ദാനം: തിരഞ്ഞെടുപ്പുകൾ ഒന്നിച്ച്: പൊതുവ്യക്തി നിയമം ഉറപ്പ്

ന്യൂഡൽഹി: തിരഞ്ഞെടുപ്പിനു ദിവസങ്ങള്‍ മാത്രം ശേഷിക്കെ, ബിജെപിയുടെ പ്രകടന പത്രിക പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പത്രിക പുറത്തിറക്കി.എല്ലാ വിഭാഗം ജനങ്ങൾക്കും ബാധകമാവുന്ന ഏക വ്യക്തി നിയമം നടപ്പാക്കുമെന്ന് പത്രിക ഉറപ്പ് നൽകുന്നു. ലോക്‌സഭ, നിയമസഭ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിലേയ്ക്കുള്ള തിരഞ്ഞെടുപ്പുകൾ ഒന്നിച്ചാക്കും. അഞ്ച് വർഷം കൂടി സൗജന്യ റേഷന്‍ സംവിധാനം തുടരും. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ, ധനനിർമല സീതാരാമന്‍, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് തുടങ്ങിയ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ ഡല്‍ഹിയിലെ പാർട്ടി […]

‘മഞ്ഞുമ്മൽ ബോയ്സ്’ നിർമാതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു

കൊച്ചി : മലയാള സിനിമാ ചരിത്രത്തിൽ 200 കോടി ക്ലബിൽ ഇടം നേടുന്ന ആദ്യ ചിത്രമായ ‘മഞ്ഞുമ്മൽ ബോയ്സ്’ നിർമാതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ എറണാകുളം കോടതി ഉത്തരവ്. അരൂർ സ്വദേശി സിറാജ് സമർപ്പിച്ച ഹർജിയിലാണ് ഈ നടപടി.സിനിമയ്ക്കായി 7 കോടി രൂപ മുടക്കിയിട്ടു ലാഭവിഹിതമോ മുടക്കുമുതലോ നൽകിയില്ലെന്നു അദ്ദേഹം പരാതിയിൽ പറയുന്നു. ചിദംബരം സംവിധാനം ചെയ്ത ചിത്രം ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരാണു നിർമിച്ചത്.തമിഴ് ഡബ്ബിങ്ങില്ലാതെ തമിഴ്നാട്ടിൽ 50 കോടി നേടുന്ന […]

പിള്ളേരെ ആവേശത്തിലാക്കി ഫഹദിൻ്റെ അഴിഞ്ഞാട്ടം.

  ഡോ. ജോസ് ജോസഫ്  തീർത്തും ന്യൂജെൻ പിള്ളേരുടെ ഹൈ  എനർജി ലെവൽ ലക്ഷ്യമിട്ടുകൊണ്ടുള്ള മാസ്സ് എൻറ്റർടെയിനറാണ് ഫഹദ് ഫാസിൽ നായകനായ ആവേശം. രോമാഞ്ചം എന്ന അപ്രതീക്ഷിത ഹിറ്റ് ചിത്രത്തിനു ശേഷം ജിത്തു മാധവൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. രണ്ടു ചിത്രങ്ങളുടെയും പശ്ചാത്തലം ബംഗളൂരു നഗരമാണ്.ചെറിയ കുസൃതികളും കലഹവുമായി കഴിയുന്ന യുവാക്കളുടെ ജീവിതത്തിലേക്ക് ഓജോ ബോർഡിലെ ആത്മാവ് കടന്നു വരുന്നതായിരുന്നു രോമാഞ്ചത്തിൻ്റെ കഥ. രോമാഞ്ചം ഹൊറർ കോമഡിയായിരുന്നുവെങ്കിൽ ആവേശം ആക്ഷൻ കോമഡിയാണ്. വെള്ളേം വെള്ളേം […]

ബി ജെ പി സർക്കാരിൻ്റെ പിന്തുണ ഇടിയുന്നു; നേതൃത്വത്തിന് ആശങ്ക

ന്യൂഡൽഹി: ലോക് സഭാ തിരഞ്ഞെടുപ്പിൽ ഉത്തരേന്ത്യയിൽ സീററുകൾ കുറയുമെന്ന സർവെ റിപ്പോർട്ടുകൾ ബി ജെ പി നേതൃത്വത്തെ അസ്വസ്ഥമാക്കുന്നു. 2019 ൽ 65% പേര്‍ ബി ജെ പി നയിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിൽ തൃപ്തരായിരുന്നെങ്കിൽ ഇപ്പോഴത് 57% ആയി കുറഞ്ഞു. അതൃപ്തരുടെ എണ്ണം 30% ആയിരുന്നത് 39% ആയും വര്‍ധിച്ചു. സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡെവലപിങ് സൊസൈറ്റി നടത്തുന്ന സിഎസ്‌ഡിസി-ലോ‌ക്‌നീതി സർവേകൾ ആണ് ഈ സൂചനകൾ തരുന്നത്. രാജ്യത്തെ ഏറ്റവും ആധികാരികമായ ജനാഭിപ്രായ കണക്കുകളിൽ […]