കാവിവൽക്കരണം ദൂരദർശനിലേയ്ക്കും

ന്യൂഡൽഹി: ദൂരദര്‍ശന്‍ ചാനലിന്റെ പുതിയ സ്റ്റുഡിയോ ലോഞ്ചിനൊപ്പം  ഡിഡി ന്യൂസിന്റെ ലോഗോ കാവിയാക്കി മാറ്റി . ചാനലിന്റെ സ്‌ക്രീനിലും കാവി കൊണ്ടുവന്നിട്ടുണ്ട്. രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയയിൽ  ലോഗോ മാറ്റത്തിന് എതിരെ വരുന്നത്. സംഘപരിവാര്‍ സംഘടനകളുടെ അജണ്ട നടപ്പാക്കാനുള്ള നീക്കമാണ്  ഇതെന്ന് പ്രതിപക്ഷ കക്ഷികൾ ആരോപികുന്നു. സമ്പൂര്‍ണ കാവിവൽകരണത്തിന്റെ ഭാഗമായിട്ടാണ് ദൂരദർശന്റെ കാവി ലോഗോ എന്നാണ് ഉയരുന്ന പ്രധാന വിമർശനം. നേരത്തെ കേരള സ്റ്റോറി എന്ന സിനിമ ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനവും വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു. അതേസമയം ലോഗോയിൽ മാത്രമാണ് […]

ആലപ്പുഴയിൽ താറാവുകളിൽ വീണ്ടും പക്ഷിപ്പനി

തിരുവനന്തപുരം : പക്ഷികളെ കൂടുതലായി ബാധിക്കുന്ന വൈറസായ എച്ച്5എൻ1, ആലപ്പുഴ ജില്ലയിൽ പടരുന്നു. ഇത് മനുഷ്യരെയും ബാധിക്കാം. രോഗം ബാധിച്ച പക്ഷികളുമായോ അവയുടെ കാഷ്ഠവുമായോ മലിനമായ പ്രതലങ്ങളുമായോ നേരിട്ടുള്ള സമ്പർക്കം മൂലം വൈറസ് പടരാം. കുട്ടനാട്ടിൽ എടത്വ, ചെറുതന എന്നിവിടങ്ങളിൽ താറാവുകൾ കൂട്ടത്തോടെ ചത്തിരുന്നു. പിന്നാലെ ഭോപ്പാലിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. അയച്ച മൂന്ന് സാമ്പിളുകളിലും വൈറസ് ബാധ കണ്ടെത്തി. മനുഷ്യരിലേയ്ക്ക് പടരുമ്പോൾ, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ്, ശരീര വേദന, തലവേദന, ക്ഷീണം, ശ്വാസതടസ്സം […]

മാസപ്പടി: ശശിധരൻ കർത്തയെ ചോദ്യം ചെയ്യാൻ ഇ ഡി വീട്ടിൽ

കൊച്ചി:  മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ വിജയൻ്റെ സ്ഥാപനമായ എക്സാലോജികുമായി ബന്ധപ്പെട്ട മാസപ്പടി കേസിൽ ആലുവയിലെ കരിമണൽ കമ്പനിയായ സിഎംആർഎല്ലിൻ്റെ എംഡി: ശശിധരൻ കർത്തയെ എൻഫോഴ്സ്‍മെന്റ് ഡയറക്ടറേറ്റ് (ഇ.‍ഡി) വീട്ടിലെത്തി ചോദ്യം ചെയ്യുന്നു. ഹാജരാകണമെന്നു ആവശ്യപ്പെട്ട് ഇ.ഡി സമൻസ് നൽകിയിരുന്നെങ്കിലും ശശിധരൻ കർത്ത ഹാജരായിരുന്നില്ല.  ആരോഗ്യപ്രശ്നങ്ങൾ ആയിരുന്നു കാരണം. ചീഫ് ഫിനാൻസ് ഓഫിസർ കെ.എസ്.സുരേഷ്കുമാർ, സീനിയർ മാനേജർ എൻ.സി.ചന്ദ്രശേഖരൻ, സീനിയർ ഓഫിസർ അഞ്ജു റേച്ചൽ കുരുവിള എന്നിവരെ ചോദ്യം ചെയ്യൽ പൂർത്തിയായിട്ടുണ്ട്. ആദായനികുതി വകുപ്പു മുൻപാകെ എക്സാലോജിക് കമ്പനിക്കെതിരെ […]

അമ്പിളിയമ്മാവാ  താമരക്കുമ്പിളിലെന്തൊണ്ട്.

സതീഷ് കുമാർ വിശാഖപട്ടണം മദ്രാസ് നഗരത്തിലെ ആ പ്രശസ്തമായ സ്റ്റുഡിയോയിൽ ചലച്ചിത്രഗാനങ്ങൾ മാത്രമാണ് റെക്കോർഡ് ചെയ്യപ്പെട്ടിരുന്നത്. എന്നാൽ  ആദ്യമായി അവിടെ ഏതാനും നാടക ഗാനങ്ങൾ  റെക്കോർഡ് ചെയ്യാനായി കേരളത്തിൽനിന്നും  ഒരു സംഗീതസംഘം എത്തിയപ്പോൾ സ്റ്റുഡിയോ ജോലിക്കാരാകെ അമ്പരന്നുപോയി.   നാടക ഗാനങ്ങളുടെ ഗ്രാമഫോൺ റെക്കോർഡുകളൊക്കെ വിറ്റുപോകുമോ എന്നായിരുന്നു അല്പം പരിഹാസത്തോടെയുള്ള അവരുടെ പിറുപിറുക്കൽ .“നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി ” എന്ന നാടകത്തിനുവേണ്ടി ഓ എൻ വി കുറുപ്പ് എഴുതി ദേവരാജൻ സംഗീതം പകർന്ന്  കെ പി എ സി സുലോചന പാടിയ  “വെള്ളാരംകുന്നിലെ  […]

അയോധ്യയും പ്രയാഗയും ഗണപതിവട്ടവും…

തൃശൂർ : സുൽത്താൻ ബത്തേരിയുടെ പേര് ഗണപതിവട്ടം എന്നാക്കണം എന്ന ബി ജെ പി നേതാവിൻ്റെ ആവശ്യത്തെ  പരിഹസിച്ച്  എഴുത്തുകാരനും രാഷ്ടീയ നിരീക്ഷകനുമായ സി. ആർ. പരമേശ്വരൻ. ‘പൗരാണിക പ്രാധാന്യമുള്ള സ്ഥലങ്ങളായ അയോധ്യ, പ്രയാഗ എന്നിങ്ങനെയുള്ള പേരുമാറ്റം മനസ്സിലാക്കാം. രാജ്യത്തെ 80% വരുന്ന ഒരു സമൂഹത്തിന്റെ സുപ്രധാന സെൻസിറ്റിവിറ്റികൾ മാനിക്കുന്നത് നല്ല കാര്യമാണ്. തന്നെയുമല്ല,സംസ്കൃതത്തിന്റെ ജീനിയസ് മുഴുവനായും വെളിപ്പെടുത്തുന്ന പേരുകളാണ് അയോധ്യയും, പ്രയാഗയും.’ – അദ്ദേേഹം ഫേസ് ബുക്കിൽ കുറിച്ചു. അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് കുറിപ്പ് താഴെ ചേർക്കുന്നു: […]

യസുനാറി കവാബത്തയെ ഓർമ്മിക്കുമ്പോൾ

ആർ. ഗോപാലകൃഷ്ണൻ  ജാപ്പനീസ് ഭാഷയിലേക്കു ആദ്യമായി നോബൽ സമ്മാനം കൊണ്ടുവന്ന രചയിതാവ് യസുനാറി കവാബത്ത വിടവാങ്ങിയിട്ട് അരനൂറ്റാണ്ടിലേറെയായി. ചൊവ്വാഴ്ച  അദ്ദേഹത്തിൻ്റെ  52-ാം ഓർമ്മദിനമായിരുന്നു  ‘സഹശയനം’ എന്ന കൃതിയുടെ പരിഭാഷയിലൂടെയാണ് മലയാളികൾ കവാബത്തയെ പരിചയപ്പെടുന്നത്. വിവർത്തകൻ മലയാളികൾക്ക് പ്രിയപ്പെട്ട നോവലിസ്റ്റ് എം . കെ , മേനോൻ എന്ന ‘വിലാസിനി’യായിരുന്നു .                                         […]

മാസപ്പടിക്കേസ് അന്വേഷണം തടയാൻ ഹർജി നൽകി കരിമണൽ കമ്പനി

ന്യൂഡല്‍ഹി : മാസപ്പടി കേസ് അന്വേഷണങ്ങൾ തടസ്സപ്പെടുത്താൻ കരിമണൽ കമ്പനിയായ ആലുവ സി എം ആർ എൽ ഡൽഹി ഹൈക്കോടതിയിലെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണയുടെ കമ്പനിയായ എക്സാലോജിക്‌സുമായി ബന്ധപ്പെട്ട ‘മാസപ്പടി’ കേസിൽ  എൻഫോഴ്സ്മെൻ്റ് ഡയറക്ടറേററും ( ഇ ഡി) സീരിയസ് ഫ്രോഡ് ഇൻവെസ്ററിഗേഷൻ ഓഫീസും (എസ്  ഐ എഫ് ഐ ഒ) നടത്തുന്ന അന്വേഷണങ്ങൾ റദ്ദാക്കണം എന്നാണാവശ്യം. നിയമവിരുദ്ധവും കളങ്കിതവും ആയ തെളിവുകളുടെ അടിസ്ഥാനത്തിൽ ആണ് അന്വേഷണം എന്ന് സി. എൻ. ശശിധരൻ കർത്തയുടെ […]

കേരളത്തിൻ്റ ജാതി ചരിത്രം

പി. രാജൻ  കേരളത്തിലെ ബ്രാഹ്മണർ ഒഴികെ എല്ലാ ജാതിക്കാരിലും രാജാക്കന്മാരുണ്ടായിരുന്നു എന്ന്  ചരിത്രം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ഇന്നു അധ:കൃതരും പട്ടിക ജാതിക്കാരും പട്ടിക വർഗ്ഗക്കാരുമായി കണക്കാക്കപ്പെടുന്നവർ പലരും ഭൂവുടമകളും രാജാക്കന്മാരും ആയിരുന്നൂവെന്നാണത്രെ ചരിത്രം. ‘ഇന്ന് വിദ്യാഭ്യാസ പരമായും സാമൂഹ്യമായും പിന്നാക്കക്കരായി കണക്കാക്കപ്പെടുന്ന ഈഴവ/ തിയ്യ കുടുംബങ്ങളിൽ പലരും ജ്യോതിഷത്തിലും വൈദ്യത്തിലും പ്രമുഖരായിരുന്നു. വൈദ്യന്മാരിൽ നായരായ കാളകണ്ഠ മനോനെപ്പറ്റി മാത്രമേ കേട്ടിട്ടുള്ളൂ. കുടുംബ വൈദ്യന്മാർ നായന്മാരിൽ ഉണ്ടായിരുന്നില്ല. എൻ്റെ കുട്ടിക്കാലത്ത് പഴയ കൊച്ചി രാജ്യത്ത് രവിപുരത്ത് താമസിച്ചിരുന്ന […]