വോട്ട് ചെയ്യൽ യന്ത്രങ്ങൾ ദുരുപയോഗം ചെയ്ത സംഭവമില്ലെന്ന് സുപ്രിം കോടതി

ന്യൂഡൽഹി: തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ട് ചെയ്യൽ യന്ത്രങ്ങൾ ഹാക്ക് ചെയ്ത സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. യന്തത്തിലെ എല്ലാ വോട്ടുകളും വിവിപാറ്റ് സ്​ലിപുമായി ഒത്തുനോക്കണമെന്ന ഹര്‍ജി വിധി പറയുന്നതിനായി മാറ്റിവച്ചു. ഹര്‍ജി പരിഗണിക്കവേ സാങ്കേതിക കാര്യങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് കോടതി വ്യക്തത തേടിയിരുന്നു. പോളിങ് നടത്തിയ ശേഷം വോട്ടിങ് യന്ത്രവും വിവിപാറ്റും മുദ്രവയ്ക്കും. മൈക്രോ കണ്‍ട്രോളര്‍ ഉപയോഗിച്ച് ഒരു തവണ മാത്രമാണ് പ്രോഗാം ചെയ്യുന്നത്. ചിഹ്നം ലോഡ് ചെയ്യുന്ന യൂണിറ്റുകളുടെ കണക്കുകളും കമ്മിഷന്‍ സുപ്രീംകോടതിയെ […]

തൃശൂരും തിരുവനന്തപൂരത്തും കാസർകോടും നിരോധനാജ്ഞ

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തിരുവനന്തപുരം, തൃശ്ശൂര്‍, കാസര്‍കോട് ജില്ലകളില്‍ നിരോധനാജ്ഞ നിലവിൽ വന്നു. തിരുവനന്തപുരം, തൃശ്ശൂര്‍ ജില്ലകളില്‍ ഏപ്രില്‍ 27-ന് രാവിലെ ആറുമണിവരെയാണ് നിരോധനാജ്ഞ. എന്നാല്‍ കാസര്‍കോട് ഏപ്രില്‍ 27-ന് വൈകിട്ട് ആറുമണിവരെ നിരോധനം നീളും.ജില്ലാ കളക്ടര്‍മാര്‍ ആണ് ഇതുസംബന്ധിച്ച ഉത്തരവുകൾ ഇറക്കിയത്. നിരോധനാജ്ഞാ കാലയളവില്‍ നിയമവിരുദ്ധമായ സംഘംചേരല്‍, പൊതുയോഗങ്ങള്‍ സംഘടിപ്പിക്കല്‍, ജില്ലയിലെ മണ്ഡലങ്ങളിലെ വോട്ടര്‍മാരല്ലാത്ത രാഷ്ട്രീയ പ്രവര്‍ത്തകരുടെയും പ്രചാരകരുടെയും സാന്നിധ്യം, ഏതെങ്കിലും തരത്തിലുള്ള ഉച്ചഭാഷിണിയുടെ ഉപയോഗം എന്നിവ പാടില്ല. ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പ് സംബന്ധിയായ […]

രാജീവ് ചന്ദ്രശേഖറിന് എതിരായ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: കേന്ദ്രമന്ത്രിയും തിരുവനന്തപുരത്ത എൻഡിഎയുടെ ലോക്‌സഭാ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖറിന്‍റെ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ തുടങ്ങിയ സാഹചര്യത്തിൽ ഇടപെടാനാകില്ലെന്ന് ജസ്റ്റിസുമാരായ വി ജി അരുൺ, എസ് മനു എന്നിവരുൾപെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. വരണാധികാരി പത്രിക സ്വീകരിച്ച് കഴിഞ്ഞതിനാൽ ഇനി വിഷയം തെരഞ്ഞെടുപ്പ് ഹർജിയിലൂടെയേ ഉന്നയിക്കാനാകുവെന്ന് കോടതി ചൂണ്ടിക്കാട്ടി പോസ്റ്റൽ ബാലറ്റ് പോളിങ് വരെ നടന്ന് കഴിഞ്ഞെന്ന് തെരഞ്ഞെടുപ്പ്കമ്മീഷൻ ബോധിപ്പിച്ചിരുന്നു. കോൺഗ്രസ് നേതാവ് ആവണി ബെൻസൽ, ബെംഗളുരു സ്വദേശി രഞ്ജിത് […]

മോദിയുടെ വിദ്വേഷ പ്രസംഗം: കമ്മീഷൻ നടപടി തുടങ്ങി

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനിൽ നടത്തിയ വിവാദ പ്രസംഗത്തിനെതിരായ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി തുടങ്ങി. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്‍റെ സമ്പത്ത് മുഴുവന്‍ മുസ്ലീംങ്ങള്‍ക്ക് നല്‍കുമെന്ന പ്രസംഗമാണ് വലിയ വിവാദത്തിലായത്. കോണ്‍ഗ്രസ് ആദ്യ പരിഗണന നല്‍കുക മുസ്ലീംങ്ങള്‍ക്കായിരിക്കും. കഷ്ടപ്പെട്ട് മറ്റുള്ളവരുണ്ടാക്കിയ പണം അവരിലേക്ക് ഒഴുക്കും.അമ്മമാരുടെയും,സഹോദരിമാരുടേയും സ്വര്‍ണ്ണത്തിന്‍റെ കണക്കെടുപ്പ് നടത്തി അത് മുസ്ലീംങ്ങള്‍ക്ക് നല്‍കുമെന്ന് കോൺഗ്രസ് പ്രകടനപത്രികയിലുണ്ടെന്നും മോദി ആരോപിച്ചിരുന്നു. മോദിയുടെ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ ഹാജരാക്കാൻ ബൻസ്വാര ഇലക്ട്രൽ ഓഫീസറോട് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു. […]

Featured, Main Story
April 23, 2024

രാഹുൽ നാലാംകിട പൗരനെന്ന് അൻവർ

പാലക്കാട്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശവുമായി പി വി അൻവർ. എംഎൽഎ. പേരിനൊപ്പമുള്ള ഗാന്ധി ഒഴിവാക്കി രാഹുൽ എന്നുമാത്രമേ വിളിക്കാനാവൂവെന്നും ഗാന്ധി എന്ന പേരുകൂട്ടി ഉച്ചരിക്കാൻപോലും അർഹതയില്ലാത്ത നാലാംകിട പൗരനായി രാഹുൽ മാറിയെന്നുമായിരുന്നു പി വി അൻവറിന്റെ പരമാർശം. പാലക്കാട് എടത്തനാട്ടുകരയിൽ നടന്ന എൽഡിഎഫ് പ്രചാരണയോഗത്തിലാണ് അൻവർ പരമാർശം നടത്തിയത്.   രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണമെന്ന അഭിപ്രായക്കാരനാണ് ഞാൻ. അക്കാര്യത്തിൽ യാതൊരു തർക്കവുമില്ല. രാഹുൽ ഗാന്ധി മോദിയുടെ ഏജന്റാണോ എന്ന് ആലോചിക്കേണ്ടിടത്തേക്ക് കാര്യങ്ങളെത്തിയിരിക്കുകയാണ്’, […]

Featured, Special Story
April 23, 2024

മുരളീധരൻ ഈസ് വെയ്റ്റിങ്, സുധാകരൻ ഈസ് വെയ്റ്റിങ്

കൊച്ചി :  ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ പേയാട് എൽഡിഎഫ് സ്ഥാനാർഥി വി.ജോയിയുടെ പ്രചാരണ യോഗത്തി‍ൽ പ്രസംഗത്തിനിടെ സുഭാഷിണി അലി മലയാളത്തിൽ നടത്തിയ പരാമർശം സദസ്സിനെ ചിരിപ്പിച്ചു .‘പത്മജ പോയി, അനിൽ ആന്റണി പോയി…’ ‘മുരളീധരൻ ഈസ് വെയ്റ്റിങ്, സുധാകരൻ ഈസ് വെയ്റ്റിങ്… ഓൺ യുവർ മാർക്ക്…’ എന്നു കൂടി സുഭാഷിണികൂട്ടിച്ചേർത്തു . പത്മജ കോൺഗ്രസ് വിട്ടതിനെക്കുറിച്ച് ഒരു മാസം മുൻപു കൊല്ലത്തു വൃന്ദ കാരാട്ട്  നടത്തിയ പ്രസംഗം ‘പത്മജ പോയി’ എന്നു ലളിതമായി പരിഭാഷപ്പെടുത്തിയ സിപിഎം കൊല്ലം ഏരിയ […]

ആരോഗ്യ ഇൻഷുറൻസ് പ്രായപരിധി നീക്കി

ന്യൂഡൽഹി: ആരോഗ്യ ഇൻഷുറൻസിന്റെ പ്രായപരിധി എടുത്ത് കളഞ്ഞു. ഇതോടെ 65 വയസ് കഴിഞ്ഞവർക്കും ഇനി മുതൽ ഇൻഷുറൻസ് ലഭിക്കും. ഇൻഷുറൻസ് റെഗുലേറ്ററി ആന്റ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ ) ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. മുതിർന്ന പൗരന്മാർ, കുട്ടികൾ, വിദ്യാർത്ഥികൾ, പ്രസവം എന്നിവയ്ക്കായി ഇൻഷുറൻസ് കമ്പനികൾ പ്രത്യേകം പദ്ധതി തയാറാക്കണമെന്നും മുൻപ് നിലനിൽക്കുന്ന രോഗാവസ്ഥകൾക്കും ഇൻഷുറൻസ് പരിരക്ഷ നൽകണമെന്നും ഐആർഡിഎഐ നിർദേശിച്ചു. ഇൻഷുറൻസ് മാനദണ്ഡങ്ങളിലും ഇളവ് വരുത്തിയിട്ടുണ്ട്. മുൻപുണ്ടായിരുന്ന രോഗാവസ്ഥയ്ക്കുള്ള കവറിനായുള്ള കാത്തിരിപ്പ് കാലാവധി 48 […]

Featured, Special Story
April 23, 2024

ശശി തരൂരിനെ പിന്തുണയ്ക്കുന്നുവെന്ന് നടൻ പ്രകാശ് രാജ്

തിരുവനന്തപുരം: യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിനെ പിന്തുണയ്ക്കുന്നുവെന്ന് നടൻ പ്രകാശ് രാജ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയത്തിൽ വിശ്വാസമില്ലാത്ത തനിക്ക് കേരളത്തിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. തിരുവനന്തപുരം പ്രസ്‌ക്ലബിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രകാശ് രാജ്. ‘നരേന്ദ്രമോദി രാജാവാണ്. എതിർശബ്ദങ്ങൾ ഇഷ്ടമില്ലാത്ത രാജാവിനോട് ചോദ്യങ്ങൾ ചോദിച്ച ശശി തരൂരിനെ കോൺഗ്രസുകാരനല്ലെങ്കിലും പിന്തുണയ്ക്കുന്നു. ഏറ്റവും നല്ല ക്ഷേത്രങ്ങളും പള്ളികളും ചർച്ചുകളും കേരളത്തിലാണ്. പക്ഷേ കേരള രാഷ്ട്രീയത്തിൽ ദൈവങ്ങൾ ഇടപെടാറില്ല. അതുകൊണ്ടാണ് എനിക്ക് ദൈവത്തിന്റെ സ്വന്തം നാട് കൂടുതൽ ഇഷ്ടം. ബംഗളൂരുവിൽ […]