സംവിധായകന്‍ സിദ്ദിഖ് അന്തരിച്ചു

കൊച്ചി: പ്രശസ്ത സംവിധായകന്‍ സിദ്ദിഖ് (69) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. നാളെ രാവിലെ 9 മുതല്‍ 12 വരെ കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് സിദ്ദിഖിന്റെ ഭൗതികശരീരം അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോകും. നാളെ വൈകിട്ട് ആറിന് എറണാകുളം സെന്റട്രല്‍ ജുമാ മസ്ജിദിലാണ് കബറടക്കം. 1989ല്‍ റാംജി റാവു സ്പീക്കിങ് എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് എത്തിയ സിദ്ദിഖ്്, തിരക്കഥാകൃത്ത്, നടന്‍, നിര്‍മാതാവ് എന്നീ നിലകളിലും സജീവമായിരുന്നു. 1956ല്‍ […]

സിനിമ പുരസ്ക്കാരം: ഹർജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: സംസ്ഥാന സർക്കാരിൻ്റെ ചലച്ചിത്ര പുരസ്‌കാര തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ‘ആകാശത്തിന് താഴെ’ എന്ന ചിത്രത്തിന്‍റെ സംവിധായകൻ ലിജീഷ് മുല്ലേഴത്ത് ആണ് ഹർജിക്കാരൻ. പുരസ്‌കാര നിർണയത്തിൽ സ്വജനപക്ഷപാതമുണ്ടെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ജൂറി അംഗങ്ങളിൽ നിയമവിരുദ്ധമായി ഇടപെട്ടെന്നുമാണ് ഹരജിയിലെ ആരോപണം. ജസ്റ്റിസ് ബസന്ത് ബാലാജിയാണ് ഹർജിയിൽ വാദം കേൾക്കുക സംവിധായകന്‍ വിനയൻ പുറത്തുവിട്ട നേമം പുഷ്പരാജിന്‍റെ ഓഡിയോ സംഭാഷണം ഉള്‍പ്പെടെ തെളിവായി ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ‘പത്തൊമ്പതാം നൂറ്റാണ്ട്’ പോലെയുള്ള ചവറുസിനിമകൾ […]

തെലുഗു വിപ്ലവ കവി ഗദ്ദർ വിടപറഞ്ഞു

ഹൈദരാബാദ്: തെലങ്കാനയിലെ പ്രശസ്ത വിപ്ലവകവിയും ഗായകനുമായ ഗദ്ദർ(74) അന്തരിച്ചു. ഗുമ്മാഡി വിറ്റൽ റാവു എന്നാണ് യഥാർഥ പേരെങ്കിലും ഗദ്ദർ എന്ന മൂന്നക്ഷരത്തിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. സാമൂഹിക അസമത്വത്തിനെതിരായ പോരാട്ടത്തിന് ഇറങ്ങിത്തിരിച്ച ഗദ്ദര്‍ നാടോടിപ്പാട്ടിനെ തന്‌റെ ആയുധമാക്കി. പത്തു ദിവസമായി ഹൈദരാബാദിലെ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലായിരുന്നു. ഹൃദയസംബന്ധമായ ഗുരുതര പ്രശ്നങ്ങൾ മൂലം ജൂലൈ 20 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് മൂന്നിന് ബൈപ്പാസ് സർജറിക്ക് വിധേയനായി. ഇതിനിടെ വൃക്ക സംബന്ധമായും ശ്വാസകോശ സംബന്ധമായുമുണ്ടായിരുന്ന അസുഖങ്ങൾ മൂർച്ഛിച്ചതാണ് മരണത്തിന് കാരണമായത്. […]

സിനിമ
August 06, 2023

നടന്‍ മോഹന്റെ മൃതദ്ദേഹം തെരുവില്‍

ചെന്നൈ: അപൂര്‍വ സഹോദരന്‍ എന്ന കമല്‍ ഹാസന്‍ ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടന്‍ മോഹനെ (60) തെരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ജൂലായ് 31നാണ് മൃതദേഹം കണ്ടതെങ്കിലും മരിച്ചത് മോഹനാണെന്ന് തിരിച്ചറിഞ്ഞത് ദിവസങ്ങള്‍ക്കു ശേഷമാണ്. മധുരയിലെ തിരുപാര്‍ക്കുന്‍ഡ്രം ക്ഷേത്രത്തിന് സമീപത്തെ റോഡരികില്‍ മൃതദേഹം കണ്ട നാട്ടുകാര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. 1989ല്‍ പുറത്തിറങ്ങിയ അപൂര്‍വ സഹോദരങ്ങളില്‍ ചെയ്ത അപ്പു എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. നാന്‍ കടവുള്‍, അതിശയ മനിതര്‍കള്‍ തുടങ്ങി നിരവധി സിനിമകളില്‍ വേഷമിട്ടു. […]

മലൈക്കോട്ടൈ വാലിബന്‍ അടുത്തവര്‍ഷം

കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി രചനയും സംവിധാനവും നിര്‍വഹിക്കുന്ന മലൈക്കോട്ടൈ വാലിബന്‍ അടുത്തവര്‍ഷം റിലീസ് ചെയ്യും. ചിത്രത്തിന്റെ ഗ്രാഫിക്‌സ്, വി. എഫ്. എക്‌സ് ജോലികള്‍ പൂര്‍ത്തിയാവാന്‍ വൈകുന്നതാണ് അടുത്ത വര്‍ഷത്തേക്ക് റിലീസ് നീളാന്‍ കാരണം. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് ഡിസംബറില്‍ റിലീസ് ചെയ്യും. വാലിബന്‍ ക്രിസ്തുമസിന് റിലീസ് ചെയ്യാനായിരുന്നു തീരുമാനം. അതേസമയം, രജനികാന്ത് – മോഹന്‍ലാല്‍ ചിത്രം ജയിലര്‍ ആഗസ്റ്റ് 10 ന് റിലീസ് ചെയ്യും. ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥി വേഷമാണ് […]

ചലച്ചിത്ര അവാര്‍ഡ് പുനഃപരിശോധിക്കില്ല: മന്ത്രി

ആലപ്പുഴ: ചലച്ചിത്ര അവാര്‍ഡില്‍ പുനഃപരിശോധന ഇല്ലെന്ന് മന്ത്രി സജി ചെറിയാന്‍ ആലപ്പുഴയില്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. ജൂറിയാണ് അവാര്‍ഡ് നിശ്ചയിക്കുന്നത്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന് അവാര്‍ഡ് നിര്‍ണയത്തില്‍ ഇടപെടാനാകില്ല. നാട്ടില്‍ ആരെല്ലാം എന്തെല്ലാം ആരോപണം ഉന്നയിക്കുന്നു. തെളിവുണ്ടെങ്കില്‍ നിയമ നടപടിയുമായി മുന്നോട്ടു പോകട്ടെ. അവാര്‍ഡുകള്‍ നല്‍കിയത് അര്‍ഹതപ്പെട്ടവര്‍ക്കാണെന്നും മന്ത്രി പറഞ്ഞു.  

രഞ്ജിത്തിനെതിരെ നടപടിയില്ലെങ്കില്‍ കോടതിയിലേക്ക്: വിനയന്‍

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയവുമായി ബന്ധപ്പെട്ട വിവാദം മുറുകുന്നു. അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ കൂടുതല്‍ കടുപ്പിച്ച് സംവിധായകന്‍ വിനയന്‍ രംഗത്ത്. അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും രഞ്ജിത്തിനെ മാറ്റണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി. അല്ലാത്തപക്ഷം കോടതിയെ സമീപിക്കാനാണ് നീക്കം. അവാര്‍ഡ് നിര്‍ണയത്തില്‍ രഞ്ജിത്ത് ഇടപെട്ടെന്ന ജൂറി അംഗം നേമം പുഷ്പരാജിന്റെ ഓഡിയോ സന്ദേശം വിനയന്‍ ഇന്നലെ പുറത്തുവിട്ടിരുന്നു. ഈ ശബ്ദ രേഖയടക്കം കോടതിയില്‍ ഹാജരാക്കാനാണ് ആലോചന. 2022 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ തീരുമാനിച്ച […]