പത്മപുരസ്‌കാരം: മമ്മൂട്ടിയെ എന്തേ തഴഞ്ഞു ? സതീശൻ

കൊച്ചി : കേന്ദ്ര സർക്കാർ നൽകുന്ന പത്മപുരസ്‌കാര നിർണയത്തിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഏറ്റവും അർഹതപ്പെട്ട കരങ്ങളിൽ എത്തുമ്പോഴാണ് പുരസ്‌കാരത്തിന് വജ്ര ശോഭ കൈവരുന്നതെന്നും പത്മപുരസ്‌കാരത്തിന് ഒരു സിനിമ താരത്തെ പരിഗണിക്കുന്നുവെങ്കിൽ ആദ്യ പേരുകാരൻ മമ്മൂട്ടിയായിരിക്കുമെന്നും സതീശൻ ഫേസ്ബുക്കിൽ കുറിച്ചു. കുറിപ്പിന്റെ പൂർണരൂപം: ഏറ്റവും അർഹതപ്പെട്ട കരങ്ങളിൽ എത്തുമ്പോഴാണ് പുരസ്കാരത്തിന് വജ്ര ശോഭ കൈവരുന്നത്. ടി.പത്മനാഭൻ, സാനു മാഷ്, സി.രാധാകൃഷ്ണൻ, സാറാ ജോസഫ്, സജിതാ ശങ്കർ, സുജാതാ മോഹൻ,എം.എൻ കാരിശ്ശേരി, നെടുമുടി വേണു, ഡോ. […]

പ്രമുഖ നടന്റെ ഡേറ്റിനു കാത്തിരുന്ന് സിനിമ മുടങ്ങി

കൊച്ചി :  നീണ്ട ഇടവേളയ്ക്ക് ശേഷം “വിവേകാനന്ദന്‍ വൈറലാണ്” എന്ന ചിത്രവുമായി സംവിധായകൻ കമല്‍ വീണ്ടുമെത്തുകയാണ്. ‘വിവേകാനന്ദന്‍ വൈറലാണ്’ എന്ന സിനിമയ്ക്കു മുമ്പ് മറ്റൊരു സിനിമ പദ്ധതിയിട്ടിരുന്നുവെന്നും എന്നാല്‍ ഒരു പ്രമുഖ നടന്റെ ഡേറ്റിനു വേണ്ടി കാത്തിരുന്ന് അത് ചെയ്യാന്‍ സാധിക്കാതെ വന്നെന്നും കമല്‍ പറഞ്ഞു . സിനിമയുടെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു കമല്‍ . 2019-ല്‍ പുറത്തിറങ്ങിയ ‘പ്രണയമീനുകളുടെ കടല്‍’ എന്ന ചിത്രമാണ് കമലിന്റെ അവസാനം പുറത്തിറങ്ങിയ മലയാള സിനിമ. ”ഈ ദിവസത്തിന് എന്നെ സംബന്ധിച്ച് […]

അത്താഴം അരോഗ്യം നശിപ്പിക്കുമെന്ന് മനോജ് ബാജ്പേയ്

മുംബൈ: പതിനെട്ട് വർഷമായി അത്താഴ കഴിക്കാത്തതാണ് തൻ്റെ ആരോഗ്യ രഹസ്യമെന്ന് സിനിമാ താരം മനോജ് ബാജ്‌പേയി. ഭാരത്തിന്റേയും അസുഖത്തിന്റേയും കാര്യമെടുത്താൽ ഭക്ഷണമാണ് പ്രധാന വില്ലൻ.ഭക്ഷണം കഴിക്കുന്നത് ഒറുപാട് ഇഷ്ടമാണെങ്കിലും ശരീര ഭംഗി നിലനിർത്താൻ വേണ്ടി വർഷങ്ങളായി താൻ അത്താഴം കഴിക്കാറില്ലെന്നാണ് അദ്ദേഹം പറയുന്നത്. ‘അത്താഴം കഴിക്കുന്നത് ഒഴിവാക്കിയാൽ പലരോഗങ്ങളിൽ നിന്നും നിങ്ങൾക്ക് സ്വയം സംരക്ഷിക്കാനാകും. ഭക്ഷണം വളരെയധികം ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. അതുകൊണ്ടാണ് നിർത്തിയത്. ആഹാരത്തെ ഇത്രയധികം ഇഷ്ടപ്പെടുന്ന ആൾ ഇത്തരത്തിൽ ഒരു തീരുമാനമെടുത്തതിന്റെ കാരണം നിങ്ങളെ […]

താരപ്രണയം വിവാഹത്തിലേക്ക്

ഹൈദരാബാദ് : തെലുങ്ക് സിനിമയിലെ ജനപ്രിയ ജോഡികളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരാവുന്നു. ഇരുവരും പ്രണയത്തിലാണെന്ന് വാർത്തകൾക്ക് ഇതോടെ വിരാമമാവുകയാണ്. ഹൈദരാബാദിലെ വിജയ് ദേവരകൊണ്ടയുടെ വീട്ടിലാണ് രശ്മിക ദീപാവലി ആഘോഷിച്ചത്. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. വിവാഹ നിശ്ചയം ഉടനുണ്ടാകുമെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി രണ്ടാം വാരത്തിൽ വിവാഹനിശ്ചയം നടക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ രശ്മിക മന്ദാനയോ വിജയ് ദേവരകൊണ്ടയോ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. സിനിമയ്ക്ക് പുറത്തും ഇരുവരെയും പലപ്പോഴും ഒരുമിച്ചാണ്.പല അവധി […]

മോഹന്‍ലാലിന്റെ പ്രകടനം കാണുമ്പോൾ സങ്കടം തോന്നുന്നു. ……

കൊച്ചി: ജിത്തു ജോസഫ് സംവിധാനം ചെയ്ത മോഹൻലാൽ നായകനായ ചിത്രം ‘നേര്’ ആകപ്പാടെ കൃത്രിമത്വം നിറഞ്ഞതാണെന്ന് എഴുത്തുകാരന്‍ അഷ്ടമുര്‍ത്തി. അദ്ദേഹം ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പ് ഇങ്ങനെ: നേരു പറഞ്ഞാല്‍ അതത്ര മികച്ച സിനിമയൊന്നുമല്ല. ആകപ്പാടെ ഒരു കൃത്രിമത്വമുണ്ട്. ബലാല്‍സംഗത്തിനു വിധേയയാകുന്ന പെണ്‍കുട്ടി അവന്റെ മുഖത്തു തപ്പിനോക്കി പ്രതിയുടെ രൂപം ഗണിച്ചെടുക്കുന്നതും പിന്നീട് അത് പ്രതിമയാക്കുന്നതും മുതല്‍ തുടങ്ങുന്നു അത്. വക്കീല്‍പ്പണി ഉപേക്ഷിച്ച നായകനെ നിര്‍ബ്ബന്ധപൂര്‍വം പി പിയാക്കുന്നത് പോട്ടെ എന്നു വെയ്ക്കാം. പക്ഷേ തികച്ചും അപരിചിതയായ ഒരുവളെ […]

പ്രവാസവഴിയിൽ മാതൃഭാഷയുടെ വേരുകൾ തേടി “ROOTS”

കാൻബറ: പ്രവാസത്തിന്റെ വഴികളിൽ നഷ്ടപ്പെട്ടുപോകുന്ന ഭാഷാ ”വേരുകളാണ് ” ഈ ചെറു സിനിമയുടെ ഇതിവൃത്തം. ഒപ്പം ബന്ധങ്ങളിൽ മലയാള ഭാഷയുടെ സ്വാധീനവും അനിവാര്യതയും ഈ ചെറു സിനിമ അടിവരയിടുന്നു. പ്രവാസികളിൽ നഷ്ടമാകുന്ന മാതൃ ഭാഷാ സ്നേഹത്തെ ചൂണ്ടിക്കാട്ടാനും അതിന്റെ ദൂഷ്യ ഫലങ്ങളെ എടുത്തു കാട്ടാനും ഈ ചിത്രം ശ്രമിക്കുന്നു. കാൻബറയിലേ ഒരുകൂട്ടം പ്രവാസികളുടെ നിരവധി മാസങ്ങളിലെ അധ്വാനമാണ് ഈ ചിത്രം.വേരുകളിലെ അഭിനേതാക്കളെല്ലാം പുതു മുഖങ്ങളാണെങ്കിലും അവരരുടെ വേഷങ്ങൾ ഭംഗിയായി ചെയ്തിരിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം എന്നിവ ജോമോൻ […]

സ്വാതിതിരുനാളിൻ കാമിനി…

സതീഷ് കുമാർ വിശാഖപട്ടണം കല ദൈവീകമാണെന്നും കലാകാരൻ ദൈവത്താൽ അനുഗ്രഹിക്കപ്പെട്ടവനുമാണെന്നുള്ള വിശ്വാസത്താൽ സംഗീതത്തെ ഉപാസിക്കുന്ന ഒരു നാഗസ്വര കലാകാരന്റേയും നർത്തകിയുടേയും കഥയായിരുന്നു സവിതാ ഫിലിംസിന്റെ ബാനറിൽ പുറത്തിറങ്ങിയ ” സപ്തസ്വരങ്ങൾ ” എന്ന ചലച്ചിത്രം .എം എസ് നാരായണനായിരുന്നു ചിത്രത്തിന്റെ കഥാകൃത്ത് … പണവും പ്രശസ്തിയും കൈവന്നപ്പോൾ കുടുംബത്തെ ഉപേക്ഷിച്ച് തന്നിഷ്ടപ്രകാരം ജീവിച്ച ഒരു പ്രമുഖ മലയാളനടിയുടെ ജീവിത കഥയായിരുന്നു ഇതെന്ന് അക്കാലത്ത് ചില വാർത്തകൾ പരന്നിരുന്നു… ശ്രീകുമാരൻ തമ്പി സംഭാഷണങ്ങൾ എഴുതിയ സപ്തസ്വരങ്ങളുടെ തിരക്കഥയും സംവിധാനവും […]

ഫാമിലിയും തടവും അന്താരാഷ്ട മേളയിലേക്ക്

തിരുവനന്തപുരം : ഡോൺ പാലത്തറ സംവിധാനം ചെയ്ത ഫാമിലി, നവാഗത സംവിധായകൻ ഫാസിൽ റസാഖ് സംവിധാനം ചെയ്ത തടവ് എന്നീ മലയാള ചിത്രങ്ങൾ 28ാം കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ(ഐഎഫ്എഫ്കെ) അന്താരാഷ്ട്ര മത്സര വിഭാഗത്തിലേക്ക്. ഡിസംബർ എട്ടു മുതൽ 15 വരെ തിരുവനന്തപുരത്താണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. മലയാള സിനിമ ഇന്ന് എന്ന കാറ്റ​ഗറിയിൽ 12 ചിത്രങ്ങളാണുള്ളത്. എന്നെന്നും (ഷാലിനി ഉഷാദേവി), ഫൈവ് ഫസ്റ്റ് ഡേറ്റ്സ് ( റിനോഷുൻ കെ), നീലമുടി (വി. ശരത്കുിമാർ), ആപ്പിൾ ചെടികൾ(​ഗ​ഗൻ ദേവ്), […]

സച്ചിന്‍ സാവന്തുമായി ബന്ധം: നടി നവ്യാ നായരെ ഇ.ഡി ചോദ്യം ചെയ്തു

മുംബൈ: ഐ.ആര്‍.എസ്. ഉദ്യോഗസ്ഥന്‍ സച്ചിന്‍ സാവന്തിന്റെ പേരിലുള്ള അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് നടി നവ്യാ നായരെ ഇ.ഡി ചോദ്യം ചെയ്തു. സാവന്തുമായി ബന്ധം കണ്ടെത്തിയതോടെയാണ് നവ്യയെ ചോദ്യം ചെയ്തത്. സച്ചിന്‍ സാവന്ത് നടിക്ക് വിലകൂടിയ സമ്മാനങ്ങളും സ്വര്‍ണാഭരണങ്ങളും വാങ്ങി നല്‍കിയെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായെന്ന് ഇ.ഡി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. ഈ വര്‍ഷം ജൂണിലാണ് അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സച്ചിന്‍ സാവന്ത് അറസ്റ്റിലായത്. സര്‍ക്കാര്‍ സര്‍വീസിലിരിക്കെ വരുമാന സ്രോതസ്സുകള്‍ക്ക് ആനുപാതികമല്ലാത്തവിധം 2.46 കോടി രൂപയുടെ സ്വത്ത് […]

‘മുത്തുവേൽ പാണ്ഡ്യൻ’ ; ഉലകം ജയിച്ച ജയിലർ

ആരാധകരെ ത്രസിപ്പിച്ചുകൊണ്ട്  ജയിലർ സിനിമയിൽ രജനി മുത്തുവേൽ പാണ്ഡ്യൻ എന്ന റിട്ടയേർഡ് ജയിലറായി പകർന്നാടുന്നു . “വിരമിച്ചശേഷം പാണ്ഡ്യൻ തന്റെ ചെറുമകന്റെ യൂട്യൂബ് ചാനലിനായി വീഡിയോകൾ ചിത്രീകരിക്കാൻ സഹായിക്കുന്നു.  മകൻ അർജുൻ (വസന്ത് രവി), മനഃസാക്ഷിയുള്ള ഒരു പോലീസുകാരൻ, ഒരു വിഗ്രഹക്കടത്ത് റാക്കറ്റിലേക്ക് പെട്ടുപോകുമ്പോൾ  പ്രശ്‌നം മുത്തുവേൽ പാണ്ഡ്യൻന്റെ കോർട്ടിലെത്തുന്നു.  തന്റെ മകനെ ബാധിച്ച പ്രശ്നത്തിന് തന്റെ സത്യസന്ധമായ വഴികളും സാഹചര്യമൊരുക്കിയെന്നു  തിരിച്ചറിഞ് മുത്തുവേൽ, സ്വമേധയാ  ഇടവേള എടുത്ത ഒരു ലോകത്തേക്ക് തിരിച്ചുവരുന്നു. നെൽസന്റെ മുൻ മൂന്ന് […]