എഞ്ചിനീയറിംഗ് പരീക്ഷ ഓൺലൈനിലേക്ക്

തിരുവനന്തപുരം : കേരള എഞ്ചിനീയറിംഗ് പരീക്ഷ ഇനി മുതൽ ഓൺലൈൻ ആയി നടത്തും. മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തത്. ഈ വർഷം മുതൽ തന്നെ കീം പരീക്ഷ ഓൺലൈൻ വഴിയാകും. ജെഇഇ മാതൃകയിലാണ് പരീക്ഷാ രീതിയിൽ മാറ്റം വരുത്തുന്നത്. ഫല പ്രഖ്യാപനം വേഗത്തിലാകുമെന്നതടക്കമുള്ള നേട്ടങ്ങളാണ് പരീക്ഷാ രീതിയിലെ മാറ്റം വഴി പ്രതീക്ഷിക്കുന്നത്.  

പി.എം ശ്രീ പദ്ധതിയില്‍ കേരള മേഖലയില്‍ 32 സ്‌കൂളുകള്‍

കൊച്ചി: ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി നടപ്പാക്കുന്ന പ്രധാനമന്ത്രി സ്‌കൂള്‍ ഫോര്‍ റൈസിംഗ് ഇന്ത്യ (പി.എം ശ്രീ) പദ്ധതിയില്‍ ലക്ഷദ്വീപ് ഉള്‍പ്പെടുന്ന കേരള മേഖലയില്‍ 32 സ്‌കൂളുകള്‍ക്ക് അംഗീകാരം. ഓരോ സ്‌കൂളിലും സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ രണ്ടരക്കോടി രൂപവീതം ലഭിക്കും. കേരളത്തിലെ 31ഉം ലക്ഷദ്വീപിലെ ഒന്നും കേന്ദ്രീയ വിദ്യാലയങ്ങളെയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പി.എം ശ്രീ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. നാലു സ്‌കൂളുകളെക്കൂടി പരിഗണിക്കുന്നുണ്ട്. നിലവിലെ സ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും. ആദ്യവര്‍ഷം 1.15 കോടി രൂപവീതം സ്‌കൂളുകള്‍ക്ക് ലഭിക്കും. അത്യാധുനിക […]

മിലിട്ടറി കോളേജില്‍ പ്രവേശനത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം: ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി കോളേജിൽ പ്രവേശനത്തിന് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം. യോഗ്യതാ പരീക്ഷ തിരുവനന്തപുരം പൂജപ്പുര പരീക്ഷാ കമ്മിഷണറുടെ ഓഫീസിൽ ഡിസംബർ 2ന് നടത്തും. 2024 ജൂലായ് 1ന് ഏതെങ്കിലും അംഗീകൃത സ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുകയോ പാസായിരിക്കുകയോ വേണം. 2011 ജൂലായ് 2നും 2013 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം. അഡ്മിഷൻ നേടിയതിനു ശേഷം ജനനത്തീയതിയിൽ മാറ്റം അനുവദിക്കില്ല. അപേക്ഷാ ഫോമും മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകളും ലഭിക്കുന്നതിന് രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജിലേക്ക് അപേക്ഷിക്കണം. […]