ഇലക്ടറൽ ബോണ്ടും ഉരുളക്കിഴങ്ങ് ബോണ്ടയും

ക്ഷത്രിയൻ വസ്തുക്കൾ രണ്ടാണെങ്കിലും ബോണ്ടും ബോണ്ടയും തമ്മിൽ ഉച്ചാരണത്തിൽ നല്ല സാദൃശ്യമാണ്. വിവാദമായി മാറിയ ഇലക്ടറൽ ബോണ്ടിൻറെ കാര്യത്തിൽ ഉച്ചാരണത്തിലെ ഈ സാദൃശ്യമാണ് ചിലർക്ക് വിനയും മറ്റു ചിലർക്ക് തുണയും ആയതെന്ന് പറയാം.  ബോണ്ട് എന്ന് കേട്ടപ്പോൾ ബോണ്ടയെന്ന് തെറ്റിദ്ധരിച്ചതാകാം ബിജെപി ബോണ്ടുകൾ വാങ്ങിക്കൂട്ടാൻ കാരണം. ബോണ്ട ഉരുളക്കിഴങ്ങ് ഉപയോഗിച്ചുള്ള പലഹാരമാണ്. ഉരുളക്കിഴങ്ങാണെങ്കിൽ ഉത്തരേന്ത്യൻ ഭക്ഷണ മേശയിലെ ഒഴിച്ചുകൂടാൻ പറ്റാത്ത സാധനവും. ഉത്തരേന്ത്യക്കാരുടെ മനമിളക്കുന്ന എന്തും വാങ്ങിക്കൂട്ടുകയും വാരിക്കൂട്ടുകയും ചെയ്യുക എന്നത് പ്രഖ്യാപിത ലക്ഷ്യമായുള്ള പാർട്ടിയാണ് ബിജെപി. […]

കേരളത്തിൻ്റെ കടമെടുപ്പ് പരിധിവിടുന്നു: നിർമല സീതാരാമൻ

തിരുവനന്തപുരം: സി പി എം നേതൃത്വം നൽകുന്ന ഇടതുപക്ഷ ജനാധിപത്യ സർക്കാരിൻ്റെ സാമ്പത്തിക മാനേജ്മെന്‍റ് പരാജയമാണെന്നും കടമെടുക്കാൻ പരിധിയുണ്ടെന്നും കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമൻ കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് എൻ ഡി എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിൻ്റെ തെരഞ്ഞെടുപ്പ് കണ്‍വെൻഷനില്‍ സംസാരിക്കുകയായിരുന്നു അവർ. തുടര്‍ച്ചയായി സംസ്ഥാനത്തിൻ്റെ സാമ്പത്തിക മാനേജ്മെന്‍റ് പരാജയമാണ്. 2016 മുതല്‍ ഇതാണ് സ്ഥിതി. കടം എടുക്കാൻ പരിധിയുണ്ട്, പക്ഷെ അതും കടന്നാണ് കേരളത്തിന്‍റെ കടമെടുപ്പ്, ബജറ്റിന് പുറത്ത് വൻതോതില്‍ കേരളം കടമെടുക്കുന്നു. തിരിച്ചടക്കാൻ പൈസ ഇല്ല. […]

സിദ്ധാര്‍ഥന്റെ മരണം: അന്വേഷണ കമ്മിഷനെ നിയോഗിച്ച് ഗവർണർ

തിരുവനന്തപുരം: കേരള വെറ്ററിനറി സര്‍വകലാശാലയുടെ പൂക്കോട് ക്യാമ്പസിലെ വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്‍ഥന്റെ മരണത്തെക്കുറിച്ച് ഹൈക്കോടതിയില്‍നിന്ന്‌ വിരമിച്ച ജസ്റ്റിസ് എ. ഹരിപ്രസാദിന്റെ നേതൃത്വത്തിൽ അന്വേഷിക്കും. വയനാട് മുന്‍ ഡിവൈ.എസ്.പി. വി.ജി. കുഞ്ഞന്‍ അദ്ദേഹത്തെ സഹായിക്കും. മൂന്നുമാസമായിരിക്കും അന്വേഷണ കാലാവധി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആണ് പ്രത്യേക അന്വേഷണ കമ്മിഷനെ നിയോഗിച്ചത്. ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിക്കാനായി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ഗവര്‍ണര്‍ കത്തയിച്ചിരുന്നു. ഇതേത്തടുര്‍ന്ന് വിരമിച്ച ജഡജിമാരുടെ പേരുകള്‍ കോടതി ഗവര്‍ണര്‍ക്ക് കൈമാറി. ഇവരില്‍നിന്നാണ് ജസ്റ്റിസ് ഹരിപ്രസാദിനെ തിരഞ്ഞെടുത്തത്. […]

ജുഡീഷ്യറിയെ സ്വാധീനിക്കാൻ ശ്രമമെന്ന് അഭിഭാഷകർ

ന്യൂഡൽഹി: നിക്ഷിപ്ത താൽപ്പര്യക്കാർ നീതിപീഠ സംവിധാനങ്ങളെ അട്ടിമറിക്കാൻ ശ്രമിക്കുന്നതിനെ ചെറുക്കണമെന്ന് മുതിർന്ന അഭിഭാഷകരായ ഹരീഷ് സാൽവെയും പിങ്കി ആനന്ദും ഉൾപ്പെടെ യുള്ള അറുന്നൂറിലധികം അഭിഭാഷകർ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് അയച്ച കത്തിൽ അഭ്യർഥിച്ചു. രാഷ്ട്രീയ നേതാക്കളും അഴിമതി ആരോപണങ്ങളും ഉൾപ്പെടുന്ന കേസുകളിൽ നീതിപീഠത്തിൻ്റെ വിധി പോലും സ്വാധീനിക്കുപ്പെടുന്നു. ഇത് ജനാധിപത്യ ഘടനയ്ക്കും ജുഡീഷ്യൽ പ്രക്രിയകളിൽ അർപ്പിക്കുന്ന വിശ്വാസത്തിനും കാര്യമായ ഭീഷണിയാണ്.ചില അഭിഭാഷകർ രാഷ്‌ട്രീയക്കാരെ സംരക്ഷിക്കുകയും രാത്രിയിൽ മാധ്യമങ്ങളിലൂടെ ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് കാണുന്നത് […]

ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണത്തിന് നീക്കം

ന്യൂഡൽഹി: മുഖ്യമന്ത്രി അറസ്റ്റിലാകുന്നത് ഭരണഘടനാ പ്രതിസന്ധിയാകുമെന്ന നിയമ പണ്ഡിതന്മാരുടെ ഉപദേശത്തിൻ്റെ അടിസ്ഥാനത്തിൽ ഡൽഹിയിൽ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താൻ സാധ്യത. ലഫ്റ്റനന്റ് ഗവര്‍ണര്‍ ഇതിനു നിര്‍ദ്ദേശം നൽകിയേക്കും. മദ്യനയ കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറസ്റ്റിലായ സാഹചര്യത്തിൽ ലഫ്റ്റനന്റ് ഗവര്‍ണര്‍ നിയമോപദേശം തേടിയിട്ടുണ്ട്. ഇഡി കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ അരവിന്ദ് കെജ്രിവാളിനെ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് റോസ് അവന്യൂ കോടതിയിൽ ഹാജരാക്കും. പണം ആർക്ക് പോയെന്ന് തെളിവുകൾ സഹിതം കോടതിയെ അറിയിക്കുമെന്നാണ് കെജ്രിവാളിന്റെ അഭിഭാഷകര്‍ വ്യക്തമാക്കുന്നത്. […]

മുഖ്യമന്ത്രി കെജ്‌രിവാളിന് എതിരെ തെളിവുണ്ടോ ? ഹൈക്കോടതി

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാലാശ്വാസമില്ല. ഉടന്‍ വിട്ടയക്കണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളി. ഡൽഹി സർക്കാരിൻ്റെ 2021-22 ലെ എക്‌സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പിലാക്കുന്നതിലും അഴിമതിയും കള്ളപ്പണം വെളുപ്പിക്കലും ആരോപിച്ചാണ് കേസ്. അറസ്റ്റ് ചോദ്യംചെയ്ത് അരവിന്ദ് കെജ്‌രിവാള്‍ നല്‍കിയ ഹര്‍ജിയിൽ ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മയുടെ ബെഞ്ചിന്റേതാണ് നടപടി. ഇടക്കാല ജാമ്യം ആവശ്യപ്പെട്ടുമുള്ള ഹര്‍ജിയിൽ കോടതി ഇ.ഡിയുടെ വിശദീകരണം തേടി നോട്ടീസ് നല്‍കി. നോട്ടീസിന് മറുപടി നല്‍കാന്‍ […]

വീണ വീണ്ടും കുടുങ്ങുന്നു: ‘മാസപ്പടി’കേസില്‍ ഇഡി കേസെടുത്തു

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയൻ ഉള്‍പ്പെടുന്ന ‘മാസപ്പടി’ കേസില്‍ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേററ് (ഇ.ഡി) അന്വേഷണം ആരംഭിച്ചു. കൊച്ചി ഇഡി യൂണിററ് കേസ് റജിസ്റ്റർ ചെയ്തു. കേസില്‍ എസ്എഫ്ഐഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ) അന്വേഷണം നടന്നുവരുന്നതിനിടെയാണ് ഇഡി അന്വേഷണവും വരുന്നത്. എസ്എഫ്ഐഒ അന്വേഷണ പരിധിയിലുള്‍പ്പെടുന്നവരെല്ലാം ഇഡിയുടെ പരിധിയിലും ഉള്‍പ്പെടും. ലോക്‌സഭാ തെര‍ഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന ഘട്ടത്തില്‍ ഇഡി കേസില്‍ ഇടപെടുന്നത് വലിയ രീതിയിലുള്ള രാഷ്ട്രീയ ചലനങ്ങളാണ് ഉണ്ടാക്കുക. ഇത് തെരഞ്ഞെടുപ്പിലും പ്രചരണ വിഷയമായി മാറും. വീണ […]

സിദ്ധാര്‍ഥിന്റെ മരണം: വൈകിയാണെങ്കിലും രേഖകൾ സി ബി ഐയ്ക്ക്

ന്യൂഡൽഹി : കേരള വെററിനറി സർവകലാശാലയുടെ പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ഥിന്റെ മരണലുമായി ബന്ധപ്പെട്ട രേഖകള്‍ സി ബി ഐ അന്വേഷണത്തിനായി വൈകിയാണെങ്കിലും കേന്ദ്ര സര്‍ക്കാരിന് കൈമാറി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സർക്കാരിനെതിരെ വികാരം ഉയർന്നതോടെയാണ് നടപടികൾ വേഗത്തിലാക്കിയത് എന്ന് വ്യക്തം. കേസ് അട്ടിമറിക്കാനാണ് രേഖകൾ വൈകിച്ചതെന്ന ആരോപണം ഉയർന്നതിനെ പ്രതിരോധിക്കാൻ ഇതല്ലാതെ സർക്കാരിന് വേറെ വഴിയിലായിരുന്നു. കേസ് സിബിഐയ്ക്ക് കൈമാറി വിജ്ഞാപനം ഇറക്കിയെങ്കിലും യഥാസമയം ഇക്കാര്യം കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തെ അറിയിച്ചില്ല. കാലതാമസം ഉണ്ടായതെന്തെന്ന് […]