പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍…

കണ്ണൂര്‍: ബിജെ പി നേതാക്കളുമായി ചങ്ങാത്തം കൂടുന്ന ഇടതുമുന്നണി കൺവീനറും സി പി എം കേന്ദ്ര കമ്മിററി അംഗവുമായ ഇ പി ജയരാജനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബി.ജെ.പി. നേതാവ് പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയത് ജയരാജൻ്റെ ജാഗ്രതക്കുറവ് ആണെന്ന് അദ്ദേഹം കുററപ്പെടുത്തി.വോട്ട് ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയായിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘ഇന്ന് ആരെ വഞ്ചിക്കണമെന്ന് ആലോചിച്ച് ഉറക്കമുണരുന്നവര്‍ നമ്മുടെ നാട്ടിലുണ്ട്. അത്തരത്തിലുള്ള ആളുകളുമായുള്ള […]

ബി ജെ പി ദേശീയ നേതാവ് ജാവദേക്കർ വീട്ടിൽ വന്നുവെന്ന് ജയരാജൻ

കണ്ണൂർ: ബിജെപി ദേശീയ നേതാവ് പ്രകാശ് ജാവദേക്കർ കണ്ടുവെന്ന ദല്ലാൾ നന്ദകുമാറിന്റെ ആരോപണം എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ സ്ഥിരീകരിച്ചു. തിരുവനന്തപുരം ആക്കുളത്തെ തന്റെ മകന്റെ ഫ്ലാറ്റിലെത്തി ജാവേദ്ക്കറോട്  ഇറങ്ങിപ്പോകാൻ പറയാൻ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു. ബിജെപിയിൽ പോകാൻ ചർച്ച നടത്തിയെന്ന ആരോപണം ജയരാജൻ തളളി. തനിക്കെതിരെ കെ പി സി സി പ്രസിഡണ്ട് കെ സുധാകരനും ബി ജെ പി നേതാവ് ശോഭാ സുരേന്ദ്രനും ചേർന്ന് ആസൂത്രിത ഗൂഢാലോചന നടത്തി. ഇതിനെതിരെ […]

ബിജെപിയിലേക്ക് വരാൻ ചര്‍ച്ച നടത്തിയത് ജയരാജൻ: ശോഭ സുരേന്ദ്രൻ

ആലപ്പുഴ: സി പി എം കേന്ദ്ര കമ്മിററി അംഗവും ഇടതുമുന്നണി കണ്‍വീനറുമായ ഇ.പി. ജയരാജൻ ബി ജെ പിയിൽ ചേരുന്നതിൽ നിന്ന് പിന്മാറിയത് ജീവനിൽ കൊതി ഉള്ളതു കൊണ്ടാണെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡണ്ട് ശോഭ സുരേന്ദ്രൻ . ബിജെപിയിലേക്ക് വരാൻ ചർച്ച നടത്തിയത് ജയരാജൻ തന്നെയാണെന്ന അവരുടെ വെളിപ്പെടുത്തൽ രാഷ്ടീയത്തിൽ കോളിളക്കങ്ങൾ സൃഷ്ടിക്കുന്നു. തൻ്റെ വാദങ്ങൾ ശരിയാണെന്ന് സമർഥിക്കാൻ ചില തെളിവുകളും   ശോഭ സുരേന്ദ്രൻ ഹാജരാക്കി. ജയരാജൻ ബിജെപിയില്‍ ചേരുന്നതിനുള്ള 90 ശതമാനം […]

വിദ്വേഷ പ്രസംഗം: മോദിയോട് വിശദീകരണം ചോദിച്ച് കമ്മീഷൻ

ന്യൂഡൽഹി: രാജസ്ഥാനിൽ മുസ്ലിം മത വിശ്വാസികൾക്ക് എതിരെ നടത്തിയ പരാമർശം സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വിശദീകരണം ആവശ്യപ്പെട്ടു. 29 ന് രാവിലെ 11 മണിക്കുള്ളിൽ മറുപടി നൽകണമെന്നാണ് കമ്മീഷൻ നോട്ടീസിൽ ആവശ്യപ്പെടുന്നത്. കോൺഗ്രസ് അടക്കം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. രാജ്യത്തിന്‍റെ സമ്പത്ത് കോണ്‍ഗ്രസ് മുസ്ലിംങ്ങള്‍ക്ക് നല്‍കുമെന്ന പ്രധാനമന്ത്രിയുടെ വിവാദ പ്രസംഗത്തിന്‍റെ ദൃശ്യങ്ങളും ഉള്ളടക്കം എഴുതി നല്‍കാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. പെരുമാറ്റ ചട്ട ലംഘനം തെളിഞ്ഞാല്‍ സാധാരണ നിലക്ക് […]

വയനാട്ടിലെ സമ്മാന കിററ്: പിന്നിൽ ബി ജെ പി എന്ന് സൂചനകൾ

കല്പററ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ വിതരണത്തിന് തയാറാക്കിയ ഭക്ഷ്യ കിറ്റുകൾ പിടികൂടിയ സംഭവത്തിൽ, ബി ജെ പി പ്രവർത്തകരിലേയ്ക്ക് അന്വേഷണം തിരിയുന്നു. ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രനാണ് വയനാട്ടിലെ എൻ ഡി എ സ്ഥാനാർഥി. ബത്തേരിയിലെ കടയിൽ കിറ്റുകൾക്ക് ഓർഡർ ചെയ്തത് ബിജെപി പ്രവർത്തകനെന്നു പോലീസിനു ലഭിച്ച പ്രാഥമിക വിവരം. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാനായില്ലെന്നും അന്വേഷണം നടക്കുകയാണെന്നും ബത്തേരി സിഐ അറിയിച്ചു. ഇന്നലെ രാത്രിയാണ് 1500ൽ പരം കിറ്റുകൾ പിടികൂടിയത്. സംഭവത്തിൽ […]

ഇ.പി.ജയരാജന്‍ ബിജെപിയിലേക്ക് പോകും : കെ. സുധാകരൻ

കണ്ണൂര്‍: താനല്ല, ഇടതു മുന്നണി കൺവീനർ ഇ പി ജയരാജനാണ് ബി ജെ പിയിലേയ്ക്ക് പോകാൻ ചർച്ച നടത്തിയതെന്ന് കെ പി സി സി പ്രസിഡണ്ടും കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർഥിയുമായ കെ.സുധാകരന്‍ ആരോപിച്ചു. ബിജെപി നേതാവ് ശോഭാ സുരേന്ദ്രനുമായി ജയരാജൻ ഗള്‍ഫില്‍വച്ച്‌ ചര്‍ച്ച നടത്തി.കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറുമായും സംസാരിച്ചു. ഗവര്‍ണര്‍ സ്ഥാനം നല്‍കാമെന്നായിരുന്നു വാഗ്ദാനം. എന്നാൽ പാർടിയിൽ നിന്നുള്ള ഭീഷണി വന്നതുമൂലമാണ് ജയരാജന് പിന്മാറേണ്ടി വന്നത്. എം.വി.ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറിയായ ശേഷം ജയരാജൻ അസ്വസ്ഥനാണെന്നും സുധാകരന്‍ […]

പ്രിയങ്കയുടെ ഭർത്താവ് റോബര്‍ട്ട് വദ്ര കോൺഗ്രസ്സിന് തലവേദന

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉത്തർ പ്രദേശിയിൽ അമേഠിയിൽ മൽസരിക്കാനുള്ള ശ്രമം തുടർന്ന് ഐ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബര്‍ട്ട് വദ്ര. സ്വയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയ അദ്ദേഹത്തിൻ്റെ പേരിൽ കൂററൻ ബോർഡുകളും പോസ്റററുകളും അമേഠിയില്‍ പ്രത്യക്ഷപ്പെട്ടത് കോൺഗ്രസ്സിനെ പ്രതിസന്ധിയിലാക്കി.അമേത്തി കി ജന്‍താ കരേ പുകാര്‍, റോബര്‍ട്ട് വദ്ര അബ് കി ബാര്‍- എന്നുവച്ചാല് അമേഠിയിലെ ജനങ്ങള്‍ ഇക്കുറി വദ്ര വരണമെന്ന് ആഗ്രഹിക്കുന്നു- അമേഠിയിലെ കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍ ഇന്നലെ പ്രത്യക്ഷപ്പെട്ട […]

അയോധ്യ പ്രസംഗം: മോദി ചട്ടലംഘനം നടത്തിയില്ലെന്ന് കമ്മീഷൻ

ന്യൂഡൽഹി: അയോധ്യയിലെ ശ്രീ രാമക്ഷേത്രത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശം ചട്ടലംഘനമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. സിഖ് വിശുദ്ധ ഗ്രന്ഥം ഗുരു ഗ്രന്ഥസാഹിബ് ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ വിശദീകരിച്ചതിലും ചട്ടലംഘനമില്ല.ഉത്തർ പ്രദേശിലെ പിലിബിത്തിലെ തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു പരാതിക്കിടയാക്കിയ പരാമര്‍ശം. അതേസമയം മുസ്‍ലിം വിരുദ്ധ പരാമര്‍ശത്തില്‍ കമ്മിഷന്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് കമ്മീഷൻ നിലപാടെടുത്തത്. പ്രചാരണ റാലികളിൽ മോദി മതം പറഞ്ഞ് വോട്ട് പിടിക്കുന്നുവെന്ന പരാതി പരിഗണിക്കുകയായിരുന്നു കമ്മീഷൻ. രാജസ്ഥാനിൽ നടത്തിയ പ്രസംഗത്തിൽ മുസ്ലീങ്ങൾക്കെതിരായ […]