യുദ്ധത്തിലേയ്ക്ക് : ഇറാന് നേരെ മിസൈൽ തൊടുത്ത് ഇസ്രായേൽ

തെഹ്റാൻ:  ഇസ്രായേലിൻ്റെ മിസൈൽ ആക്രമണത്തെ തുടർന്ന് ഇറാൻ്റെ  പ്രധാന നഗരങ്ങളിൽ വ്യോമഗതാഗതം നി‍ർത്തിവച്ചു. എന്നാൽ തൽക്കാലം തിരിച്ചടിക്കില്ലെന്ന് ഇറാൻ വ്യക്തമാക്കി. .ഇറാനിലെ ഇസ്ഫഹാൻ നഗരത്തിലാണ് ഇസ്രയേൽ തിരിച്ചടിയുടെ ഭാഗ്മായി മിസൈൽ ആക്രമണം നടത്തിയത്. ഉഗ്ര സ്ഫോടനം ഉണ്ടായതായിട്ടാണ് റിപ്പോർട്ട്. അതേസമയം, ഇറാൻ പിടിച്ചെടുത്ത കപ്പലിലെ നാവികർക്ക് മടങ്ങാൻ തടസ്സമില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. 16 ഇന്ത്യക്കാർ കപ്പലിൽ തുടരുന്നത് കപ്പൽ നിയന്ത്രിക്കാൻ ജീവനക്കാർ വേണം എന്നതിനാൽ മാത്രമാണ്. ജീവനക്കാർക്ക് എപ്പോൾ വേണമെങ്കിലും മടങ്ങാമെന്ന് ഇറാൻ അറിയിച്ചു. പശ്ചിമേഷ്യൻ […]

ഇസ്രയേൽ – ഇറാൻ യുദ്ധം തുടങ്ങി

ടെഹ്റാൻ : ഇസ്രയേലിന് നേരെ ആക്രമണം നടത്തി ഇറാൻ. ഇസ്രയേൽ വ്യവസായിയുടെ കപ്പൽ ഇറാൻ പിടിച്ചെടുത്തതിനു പിന്നാലെ രൂക്ഷമായ ഇസ്രയേൽ – ഇറാൻ സംഘർഷം ഉടലേടുത്തു. ബാലിസ്റ്റിക് മിസൈലുകളും ഡോണുകളും ഉപയോഗിച്ചാണ് ഇറാൻ്റെ ആക്രമണം. ഇറാനില്‍ നിന്നും സഖ്യ രാജ്യങ്ങളില്‍ നിന്നുമാണ് ഡ്രോണ്‍ തൊടുത്തത്.ആക്രമണം ഇസ്രയേല്‍ സ്ഥിരീകരിച്ചു. കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കി. ആക്രമണത്തിൽ ഒരു പത്ത് വയസുകാരന് പരിക്കേറ്റതായി ഇസ്രായേൽ സ്ഥിരീകരിച്ചു. ആക്രമണ സാധ്യത കണത്തിലെടുത്ത് ഇസ്രായേലിലെ എല്ലാ […]

ഇറാൻ യുദ്ധത്തിന്: പശ്ചിമേഷ്യ വീണ്ടും ചോരക്കളമാവും ?

ന്യൂഡൽഹി: അടുത്ത 48 മണിക്കൂറിനുള്ളിൽ ഇറാൻ ഇസ്രയേലിനെ ആക്രമിക്കാൻ സാധ്യതയുണ്ടെന്ന അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ് ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷാവസ്ഥ വഷളാവും എന്നാണ് അമേരിക്കയുടെ നിരീക്ഷണം. ഇതിൻ്റെ പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങളിലേക്കും യാത്രചെയ്യുന്ന പൗരന്മാർക്ക് ഇന്ത്യയും അമേരിക്കയും മുന്നറിയിപ്പ് നൽകി. ഇറാൻ ആക്രമണമഴിച്ചുവിടുകയാണെങ്കിൽ അതൊരു തുറന്ന യുദ്ധത്തിന് വഴിവെക്കുകയും പശ്ചിമേഷ്യ വീണ്ടും ചോരക്കളമാവുകയും ചെയ്യും. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യക്കാർ ഇറാനിലേക്കോ ഇസ്രയേലിലേക്കോ യാത്ര ചെയ്യരുതെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചു. ഇറാനിലോ ഇസ്രയേലിലോ താമസിക്കുന്ന എല്ലാവരും അവിടെയുള്ള […]

ഇസ്രായേലിന് അമേരിക്ക വീണ്ടും ആയുധങ്ങൾ നൽകുന്നു

വാഷിംഗ്ടൺ: പലസ്തീനിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ചർച്ചകൾക്കിടയിലും കൂടുതൽ ബോംബുകളും യുദ്ധവിമാനങ്ങളും ഇസ്രായേലിന് കൈമാറാൻ അമേരിക്ക തീരുമാനിച്ചു. എന്നാൽ ആയുധ കൈമാറ്റത്തോട് വൈറ്റ് ഹൗസ് പ്രതികരിച്ചിട്ടില്ല. വാഷിംഗ്ടണിലെ ഇസ്രായേൽ എംബസിയും വിഷയത്തിൽ അഭിപ്രായം പറയുന്നില്ല. ഗാസയിൽ ഉടനടി വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന പ്രമേയത്തിലെ വോട്ടെടുപ്പിൽ നിന്ന് മാർച്ച് 25 ന് അമേരിക്ക വിട്ടുനിന്നതിന് ശേഷമാണ് ജോ ബൈഡൻ ഭരണകൂടം ആയുധങ്ങൾ നൽകാൻ അനുമതി കൊടുത്തത്. പലസ്തീൻ ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച് ഗാസയിൽ ഇതുവരെ 32,000-ത്തിലധികം ആളുകൾ മരിച്ചു.

ചരക്കുകപ്പലിടിച്ച് കൂററൻ പാലം നിലംപൊത്തി

ബാൾട്ടിമോർ: അമേരിക്കയിലെ ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കീ പാലം കൂറ്റൻ കണ്ടെയ്നർ കപ്പലിൽ ഇടിച്ച് തകർന്നു.നിരവധി വാഹനങ്ങൾ നദിയിൽ വീണു. 1977 ല്‍ തുറന്ന പാലത്തിൻ്റെ നീളം മൂന്ന് കിലോമീറ്ററാണ്. . പാലത്തിൻ്റെ പില്ലറുകളിൽ കപ്പൽ ഇടിക്കുകയായിരുന്നു. തുടർന്ന് കപ്പലിനു തീപിടിക്കുകയും ചെയ്തു. അതേസമയം, ഈ വഴിയുള്ള ഗതാഗതം നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു. കപ്പലിടിച്ച് നിമിഷങ്ങള്‍ക്കകം പാലത്തിൻ്റെ ഉരുക്ക് കമാനങ്ങള്‍ തകര്‍ന്ന് നദിയിലേക്ക് പതിക്കുകയായിരുന്നു. പാലത്തിലൂടെ സഞ്ചരിക്കുകയായിരുന്ന വാഹനങ്ങളടക്കമാണ് പടാപ്‌സ്‌കോ നദിയിലേക്ക് പതിച്ചത്. കപ്പല്‍ ഇടിക്കുന്ന സമയം […]

റഷ്യയെ ഞെട്ടിച്ച് ഐ എസ് ആക്രമണം: 150 പേർ മരിച്ചു

മോസ്കോ: റഷ്യയിൽ തലസ്ഥാനമായ മോസ്കോയിൽ ഇസ്ലാമിക് സ്റേറററ് നടത്തിയ ആക്രമണത്തിൽ 150 പേര്‍ മരിച്ചു. 180 പേർക്ക് പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. ക്രൊക്കസ് സിറ്റി ഹാളിൽ പ്രമുഖ ബാൻഡായ പിക്നിക്കിന്റെ സംഗീത നിശ തുടങ്ങാനിരിക്കെ ഭീകരർ നിറയൊഴിക്കുകയായിരുന്നു. വെടിവയ്പ്പിന് പിന്നാലെ ഹാളിനകത്ത് സ്ഫോടനങ്ങളുണ്ടായി. പിന്നാലെ കെട്ടിടത്തിന് തീപിടിച്ചത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. ഹെലികോപ്റ്ററുകൾ ഉൾപ്പെടെ ഉപയോഗിച്ച് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. സൈനികരുടെ വേഷത്തിലെത്തിയ  അക്രമികളിൽ 11 പേർ പിടിയിലായതായി റിപ്പോർട്ടുണ്ട്. […]

അദാനി ഗ്രൂപ്പിനെതിരെ അമേരിക്കയിൽ അന്വേഷണം

വാഷിങ്ടൺ: വഴിവിട്ട സഹായങ്ങൾക്കായി ഇന്ത്യയിലെ ശതകോടീശ്വരനായ വ്യവസായി ഗൗതം അദാനിയും അദ്ദേഹത്തിൻ്റെ ഗ്രൂപ്പും ഉദ്യോഗസ്ഥന്മാർക്ക് കൈക്കൂലി നൽകിയിട്ടുണ്ടൊയെന്ന് അധികൃതർ അന്വേഷിക്കുന്നു. അമേരിക്കൻ മാധ്യമമായ ബ്ലൂംബർ​ഗാണ് വിവരം പുറത്തുവിട്ടത്.യു.എസ് പ്രോസിക്യൂട്ടർമാരുടെ അന്വേഷണം വിപുലീകരിച്ചതായാണ് റിപ്പോർട്ട്. ഒരു ഊര്‍ജോല്പാദന പദ്ധതിയുമായി ബന്ധപ്പെട്ട് അനുകൂല തീരുമാനങ്ങളെടുക്കുന്നതിനായി ഇന്ത്യൻ ഉദ്യോ​ഗസ്ഥർക്ക് കൈക്കൂലി കൊടുത്തിട്ടുണ്ടോ എന്നാണ് ഉദ്യോ​ഗസ്ഥർ പരിശോധിക്കുന്നത്. അസ്യുയർ പവർ ​ഗ്ലോബൽ ലിമിറ്റഡ് എന്ന കമ്പനിയും അന്വേഷണത്തിന്റെ പരിധിയിൽ വരും.അതേസമയം, ആരോപണങ്ങളെക്കുറിച്ച് തങ്ങൾക്കറിയില്ലെന്ന് അദാനി ഗ്രൂപ്പ് പ്രസ്താവനയിൽ അറിയിച്ചു. നേരത്തെ, അദാനി ഗ്രൂപ്പ് […]

ഭൂമി ചുട്ടുപൊള്ളും എന്ന് നാസയുടെ വിലയിരുത്തൽ

വാഷിംഗ്ടണ്‍: സൂര്യനിൽ നിന്നുള്ള സൗരജ്വാലകളെ ഭൂമി കൂടുതലായി സ്വീകരിക്കുന്നത് മൂലമാണ് അസാധാരണമായ കാലാവസ്ഥാ മാററം ആണ് സംഭവിക്കുന്നതെന്ന് അമേരിക്കയിലെ ഗവേഷണ സ്ഥാപനമായ നാസയുടെ മുന്നറിയിപ്പ്. കൂടുതല്‍ സൗരജ്വാലകളെ ഭൂമി വലിച്ചെടുത്താല്‍ അത് നമ്മുടെ സന്തുലിതാവസ്ഥയെ തന്നെ ബാധിക്കും. അത്യുഷ്ണം ഭൂമിയെ വൈകാതെ തന്നെ കീഴടക്കും.അത് മനുഷ്യന്‍ ജീവനും, മറ്റ് ജീവജാലങ്ങള്‍ക്കും വരെ ഭീഷണിയുയര്‍ത്തും. 2023ലെ ഫെബ്രുവരി, മാര്‍ച്ച്‌, ഡിസംബര്‍ എന്നീ മാസങ്ങളില്‍ ഭൂമി കൂടുതൽ സൗരജ്വാലകളെ ഭൂമി സ്വീകരിച്ചു. അത് തുടരുന്നു എന്നാണ് സൂചനകൾ. ഫെബ്രുവരിയിൽ ഇത് […]

ഇറാനിലും സിറിയയിലും അമേരിക്കയുടെ ആക്രമണം

വാഷിങ്ടണ്‍: ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡുമായി ബന്ധമുള്ള (ഐ.ആര്‍.ജി.സി.) ഇറാഖിലെയും സിറിയയിലെയും കേന്ദ്രങ്ങള്‍ക്കുനേരെ അമേരിക്ക നടത്തിയ ആക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. ജോര്‍ദാനിലെ തങ്ങളുടെ സൈനിക താവളത്തിന് നേര്‍ക്കുണ്ടായ വ്യോമാക്രമണത്തിന് തിരിച്ചടി നല്‍കുകയായിരുന്നു അമേരിക്ക. മൂന്ന് അമേരിക്കന്‍ സൈനികര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇറാഖിലെയും സിറിയയിലെയും ഐ.ആര്‍.ജി.സിയുമായി ബന്ധമുള്ള 85-ല്‍ അധികം കേന്ദ്രങ്ങക്കു നേരെയാണ് അമേരിക്ക ആക്രമണം നടത്തിയത്. തന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇറാഖിലെയും സിറിയയിലെയും കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. ലോകത്ത് ഒരിടത്തും […]

വിദേശ വിദ്യാർഥികൾക്ക് രണ്ടുവർഷത്തേക്ക് പ്രവേശനമില്ല

ഒട്ടാവ : ഇന്ത്യയിലെ വിദ്യാർഥികൾക്ക് നേരെ കനഡയുടെ വാതിലുകൾ അടയുന്നു. കനേഡയുടെ പ്രവിശ്യയായ ബ്രിട്ടീഷ് കൊളംബിയ, 2026 ഫെബ്രുവരി വരെ കാനഡയ്ക്ക് പുറത്തുനിന്നുള്ള വിദ്യാർഥികൾക്ക് അവസരം നൽകേണ്ടതില്ലെന്ന് തീരുമാനിച്ചു. അന്താരാഷ്ട്ര വിദ്യാർഥികൾക്ക് അനുവദിക്കുന്ന വിസയുടെ എണ്ണം വെട്ടിക്കുറയ്ക്കാൻ കാനഡ തീരുമാനിച്ചതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം. രാജ്യാന്തര വിദ്യാർഥികളുടെ കുടിയേറ്റം തടയാനുള്ള ജസ്റ്റിൻ ട്രൂഡോ സർക്കാരിന്റെ പദ്ധതിയുടെ ഭാഗമാണിതെന്നും വിലയിരുത്തലുകളുണ്ട്. കുടിയേറ്റം വർധിച്ചതോടെ വലിയ ഭവനക്ഷാമ പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. കാനഡയിൽ അന്താരാഷ്ട്ര വിദ്യാർഥികളുടെ ജനസംഖ്യ ഒരു ദശലക്ഷത്തിലും അധികമാണ്. […]