ആരിഫ് തോററാൽ ബി ജെ പി ജയിക്കും..

ക്ഷത്രിയൻ ആരാണ് മുഖ്യ ശത്രു സി.പി.എമ്മോ ബി ജെ പിയോ ? ഈ ചോദ്യത്തിനുത്തരം നൽകേണ്ടത് ഇന്ത്യാ മുന്നണിയിലെ കോൺഗ്രസ് പ്രതിനിധി കെ.സി.വേണുഗോപാൽ.സി.പി.എമ്മിന്റെ എ.എം.ആരിഫിനെ തോൽപ്പിക്കാനുള്ള ദൗത്യം സ്വയം ഏറ്റെടുത്ത് ആലപ്പുഴയുടെ കളത്തിലിറങ്ങിയിരിക്കുകയാണ് കെ.സി. പിണറായിയുടെ ഭാഷയിൽ പറഞ്ഞാൽ നാണം കെട്ട തീരുമാനം.സംസ്ഥാനത്തെ 20 സീറ്റിലും എൽ.ഡി.എഫിനെ തോൽപ്പിക്കുകയാണ് യു.ഡി.എഫിന്റെ ദൗത്യം.പക്ഷെ ആലപ്പുഴയിൽ എൽ.ഡി.എഫ് തോറ്റാൽ ജയിക്കുന്നത് യു.ഡി.എഫ് മാത്രമല്ല; ബി.ജെ.പി.കൂടിയാണ്. ബി.ജെ.പി.ക്ക് രാജ്യസഭയിൽ ഒരാളെ സംഭാവന ചെയ്യേണ്ട ദൗത്യമാണോ കെ.സി.ഏറ്റെടുത്തിരിക്കുന്നത്. ഇപ്പോൾ രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭ […]

പല്ല് പോയ കടുവകൾ  പെരുകിക്കോണ്ടേയിരിക്കും

ക്ഷത്രിയൻ  ഓരോ സമൂഹത്തിനും അവർക്ക് അർഹതപ്പെട്ടവരെയാണ് നേതാക്കളായി ലഭിക്കുക എന്നൊരു മൊഴിയുണ്ട്. എന്നാൽ ഓരോ സമൂഹത്തിനും അവർക്ക് അർഹതപ്പെട്ടതാണ് മൃഗമായി ലഭിക്കുക എന്ന് ആരും പറഞ്ഞതായി കേട്ടിട്ടില്ല.  ഇതിപ്പോൾ അങ്ങനെയും സംഭവിച്ചിരിക്കുന്നു. വയനാട്ടിൽ നിന്ന് പിടികൂടി തൃശൂരിൽ എത്തിച്ച കടുവയ്ക്ക് പല്ലില്ലത്രെ. പല്ലില്ലാത്ത കടുവയെ പിടിക്കാൻ ഉറക്കമൊഴിഞ്ഞ് കാത്തിരുന്ന വനപാലകരെങ്കിലും ചുരുങ്ങിയത് നാണിച്ചുകാണണം. കടുവയ്ക്ക് മാത്രമല്ല മനുഷ്യ സമൂഹത്തിൽ പലതിനും പല്ലില്ല എന്നിടത്താണ് കാര്യങ്ങൾ. അഥവാ പല്ലുണ്ടെങ്കിൽ തന്നെ അവ കൊഴിച്ചുകളയാനും അധികാരികൾ റെഡി. ഇ.കെ.നായനാർ കൊട്ടിഘോഷിച്ച് […]

വെറ്ററിനറിയിലെ മൃഗീയതയും പാർട്ടിക്കാരുടെ വായ്താരിയും

ക്ഷത്രിയൻ   മൃഗ ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിപ്പിക്കുന്നതാണ് വെറ്ററനറി കോളജ് എന്നൊക്കെയാണ് മലയാളികൾ മനസിലാക്കി വച്ചിട്ടുള്ളത്. വിഷയം ‘മൃഗീയം’ ആണെങ്കിലും പഠിക്കുന്നവർ മനുഷ്യർ തന്നെയാണെന്നും മനസിലാക്കിയവയിൽ ഉൾപ്പെടും. എന്നാൽ വയനാട്ടിലെയൊരു വെറ്ററിനറി കോളജിൽ പഠിക്കുന്നവരിൽ മനുഷ്യരല്ലാത്തവരും ഉണ്ടെന്നാണ് അവിടെ നിന്നുള്ള വാർത്തകൾ നൽകുന്ന സൂചന. ക്യാംപസിനകത്തെ സമർഥനായ ഒരു വിദ്യാർഥി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട വാർത്തകളിലെ ഒരു വാചകം കൊലപാതകം ‘മൃഗീയം’ആയിരുന്നുവെന്നാണ്. വാർത്തയിലെ ‘മൃഗീയത’ കൊലയാളികളുമായി ചേർത്തുവച്ചാൽ ക്രൂരതയുടെ ആകെപ്പൊരുൾ ആയി. കൊല്ലപ്പെട്ട വിദ്യാർഥി എസ്.എഫ്.ഐക്കാരനാണെന്ന് കുട്ടിയുടെ […]

ദേശ് കീ നേതാ ആലപ്പി പിടിക്കാൻ…

ക്ഷത്രിയൻ അറക്കൽ ബീവിയെ കെട്ടാൻ അര സമ്മതം . ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുഖ്യ കാര്യകർത്തിയുടെ മനസ്സിലിരിപ്പ് കേട്ട് കോൾമയിർ കൊണ്ടത് മോഡിജിയും അമിത്ഷ ജിയും. എടുക്കാത്ത ലോട്ടറിക്ക് ബംബർ അടിച്ചാൽ ആരും കിട്ടുണ്ണിയായി പോകും.  കഴിഞ്ഞ തവണ പ്രാണരക്ഷാർത്ഥം ഓടിയതൊന്നുമല്ല. രാജ്യം മുഴുവൻ ഓടണമല്ലോ. അപ്പോൾ ആലപ്പീൽ എത്താൻ പറ്റില്ലെങ്കില്ലോ ,നാട്ടുകാർ നിലവിളക്കും കത്തിച്ച് നമ്മെ നോക്കിയിരിക്കുകയല്ലേ.  This time,I am ready to context for ആലപ്പീ.സീറ്റ് തിരിച്ചു പിടിക്കാൻ. But, only thing […]

എന്തെല്ലാം കാഴ്ചകൾ,,,,, എല്ലാം നവം നവം തന്നെ

ക്ഷത്രിയൻ വിളിച്ചുണർത്തിയിട്ട് അത്താഴയില്ലെന്ന് പറയുന്ന അവസ്ഥയിലാണ് അത്യുത്തര കേരളത്തിലെ സാക്ഷാൽ വി.പി.പി. മുസ്തഫ സഖാവിന്റെ അവസ്ഥ.തിരുവനന്തപുരത്ത് തദ്ദേശ മന്ത്രിയുടെ ഓഫീസിലെ വല്യപുള്ളിയായിരുന്നു-പ്രൈവറ്റ് സെക്രട്ടറി.മന്ത്രിക്ക് വേണ്ടി വേണേൽ ഫയലിൽ തുല്യം ചാർത്താൻ അവകാശ അധികാരമുള്ള കസേരയായിരുന്നു ഇരുപ്പ്. അഞ്ചാറ് മാസം മുമ്പ് രാജിവെപ്പിച്ചു.ഒരു തള്ളും തള്ളി.കാസർക്കോട്ട് ഉണ്ണിത്താനെ മെരുക്കാൻ താപ്പാനയാകുമെന്ന്.തള്ള് കേട്ടപ്പഴേ തോന്നി ടിയാനെ അനന്തപുരിയിൽ നിന്ന് ഓടിക്കാൻ കാരണഭൂതൻ കണ്ട അടവാണെന്ന്. ഇപ്പോൾ കേൾക്കുന്നു ടിയാനെ ഗ്യാലറിയിൽ ഇരുത്തി ജില്ലാ സെക്രട്ടറി ബാലകൃഷ്ണനെ കളത്തിലിറക്കിയെന്ന്. മുസ്തഫ സഖാവിന് […]

നമ്മെ നയിക്കാൻ നന്മയുടെ നിറകുടങ്ങൾ

ക്ഷത്രിയൻ പാർലിമെൻറ് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ ഒരു പടി മുന്നേ നിശ്ചയിച്ച് സി.പി.എം പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞു.ബി.ജെ.പി. സ്ഥാനാർത്ഥികളെ സംബന്ധിച്ച് ഇനിയും തീരുമാനമായിട്ടില്ല. എന്തു തീരുമാനിച്ചിട്ടും വലിയ കഥയൊന്നുമില്ല എന്ന് മോദിയ്ക്കും അമിത് ഷായ്ക്കും അറിയാം. പണം വരുമ്പോൾ ‘കുഴൽ പ്രശ്നം’ ഉണ്ടാക്കാതെ നോക്കണം എന്നേ അവർ നിഷ്കർഷിക്കുന്നുള്ളൂ. ബാക്കിയെല്ലാം വെറും പൊറാട്ട് നാടകം. കോൺഗ്രസ് സ്ഥാനാർത്ഥികൾ നിലവിലെ എം.പിമാർ തന്നെ ആണെന്നാണ് വെയ്പ്പ്.വയനാട്ടിലെ രാജകുമാരൻ്റെ കാര്യം ഇനിയും തീരുമാനമായില്ല. ഐ ഐ സി സിയിലെ മുഖ്യകാര്യസ്ഥൻ വേണുഗോപാലന് […]

ബി.ജെ.പിയിൽ നിന്ന് മാസപ്പടി വാങ്ങുന്നവർ

പ്രിയപ്പെട്ട രാഹുൽജി, ഭാരത് ന്യായ് ജോഡോ യാത്രയുടെ തിരക്കിലായ അങ്ങ് എന്റെ ഈ കുറിപ്പ് കാണാൻ ഇടയില്ല. അങ്ങേയുടെ ഉപദേശകർ ഇന്നാട്ടുകാരാണല്ലോ അവരുടെ ഉപദേശം സത്യസന്ധമാണെങ്കിൽ ഈ കുറിപ്പും അങ്ങയുടെ ശ്രദ്ധയിൽപ്പെടുത്തും. വരുന്ന ഇലക്ഷനിൽ അങ്ങ് വയനാട്ടിൽ മൽസരിക്കരുത്. പരാജയപ്പെടുമെന്ന് കരുതിയല്ല; റിക്കാർഡ് ഭൂരിപക്ഷത്തിൽ ഇനിയും ജയിക്കാനാവും. രാഹുൽജി ഞങ്ങടെ നാട്ടിന്നാ വരുന്നതെന്നും നാലാളോട് ഞെളിഞ്ഞ് നിന്ന് പറയാനും കഴിയും. പക്ഷെ സംഗതി അതല്ല ബി.ജെ.പി. നേരിടുകയാണ് തന്റെ ദൗത്യമെന്ന് ലോകത്തെ ബോധ്യപ്പെടുത്തണമെങ്കിൽ അങ്ങ് അമേഠിയിൽ മൽസരിക്കണം. […]

എ ഡി ബി യുടെ ‘ഏജൻ്റ് ‘ ക്യാബിനററ് റാങ്ക് കൈപ്പറ്റുമ്പോള്‍

ക്ഷത്രിയൻ എന്നെ തല്ലണ്ടമ്മാവാ ഞാൻ നന്നാവൂല്ല എന്ന് ആയിരം വട്ടം തെളിയിച്ചു കൊണ്ടിരിക്കുകയാണ് പിണറായി സർക്കാർ. നാടൻ ഭാഷയിൽ പറഞ്ഞാൽ കെട്ടുതാലി വിറ്റ് മദ്യപിക്കുന്ന മുഴുകുടിയന്റെ അവസ്ഥ. പുര കത്തുമ്പോൾ വാഴ വെട്ടുകയെന്ന് കേട്ടിട്ടില്ലേ ? കഴിഞ്ഞ ദിവസം അത് കണ്ടു. ഖജനാവിൽ പണം എന്തെങ്കിലും തരണേ എന്ന് കേന്ദ്രത്തോട് യാചിക്കാനും അതല്ല, അവരെ കണക്ക് പറഞ്ഞ് ഉത്തരം മുട്ടിച്ച് പിടിച്ച പിടിയാൽ ചെക്കും വാങ്ങാൻ ധനമന്ത്രി ബാലഗോപാലിന്റെ നേതൃത്വത്തിൽ നാലംഗ സംഘം ഡൽഹിക്ക് പോയി. കണക്ക് […]

രാഘവന് പുതിയ സൂക്കേടോ ..?

ക്ഷത്രിയന്‍ സിപിഎമ്മിലെ ഉള്‍പ്പാര്‍ട്ടി ബഹളത്തില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ കോണ്‍ഗ്രസ്സിലെ എം പി: എം കെ രാഘവന്‍ മുന്നോട്ട് വന്നിരിക്കുന്നു. ആഹാ എന്താ കഥ. മൂന്നു തവണ എംപിയായ സ്ഥിതിക്ക് ഇനി നാലാം വട്ടം ലഭിക്കില്ലെന്ന് കണ്ടതു കൊണ്ടോ അതോ സിപിഎമ്മിനെ രക്ഷിക്കാന്‍ താനും ബാദ്ധ്യസ്ഥനാണെന്ന് കരുതിയതു കൊണ്ടോ ആവാം നിനച്ചിരിക്കാത്ത നേരത്ത് ഒരു ജനാധിപത്യ പ്രേമം അദ്ദേഹത്തിന് വന്നത്. കോണ്‍ഗ്രസ്സില്‍ ‘യൂസ് ആന്റ് ത്രോ ‘ആണത്രേ. ഉപയോഗിച്ചശേഷം വലിച്ച് എറിയുക. അതിന് ഒരു ഉദാഹരണം പറയണമായിരുന്നു. […]