അമ്പിളിയമ്മാവാ താമരക്കുമ്പിളിലെന്തൊണ്ട്.
സതീഷ് കുമാർ വിശാഖപട്ടണം മദ്രാസ് നഗരത്തിലെ ആ പ്രശസ്തമായ സ്റ്റുഡിയോയിൽ ചലച്ചിത്രഗാനങ്ങൾ മാത്രമാണ് റെക്കോർഡ് ചെയ്യപ്പെട്ടിരുന്നത്. എന്നാൽ ആദ്യമായി അവിടെ ഏതാനും നാടക ഗാനങ്ങൾ റെക്കോർഡ് ചെയ്യാനായി കേരളത്തിൽനിന്നും ഒരു സംഗീതസംഘം എത്തിയപ്പോൾ സ്റ്റുഡിയോ ജോലിക്കാരാകെ അമ്പരന്നുപോയി. നാടക ഗാനങ്ങളുടെ ഗ്രാമഫോൺ റെക്കോർഡുകളൊക്കെ വിറ്റുപോകുമോ എന്നായിരുന്നു അല്പം പരിഹാസത്തോടെയുള്ള അവരുടെ പിറുപിറുക്കൽ .“നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി ” എന്ന നാടകത്തിനുവേണ്ടി ഓ എൻ വി കുറുപ്പ് എഴുതി ദേവരാജൻ സംഗീതം പകർന്ന് കെ പി എ സി സുലോചന പാടിയ “വെള്ളാരംകുന്നിലെ […]