Editors Pick, ലോകം
January 08, 2024

ബംഗ്ലാദേശില്‍ പ്രസിഡന്റ് പദവി ഉറപ്പിച്ച് ശൈഖ് ഹസീന

ധാക്ക: ബംഗ്ലാദേശില്‍ പ്രധാനമന്ത്രി ശൈഖ് ഹസീന നാലാമതും പ്രസിഡന്റ് പദവിയിലേക്ക്. വിശ്വാസ്യതയില്ലെന്നു പറഞ്ഞ് പ്രതിപക്ഷപാര്‍ട്ടികള്‍ ബഹിഷ്‌കരിച്ച ഞായറാഴ്ചത്തെ പൊതുതിരഞ്ഞെടുപ്പില്‍ ഹസീനയുടെ അവാമി ലീഗ് പാര്‍ട്ടി ഭൂരിപക്ഷം സീറ്റുകളിലും മുന്നിലാണ്. ഗോപാല്‍ഗഞ്ച്-3 മണ്ഡലത്തില്‍ മത്സരിച്ച ഹസീന 2,49,965 വോട്ടോടെ ജയിച്ചു. തൊട്ടടുത്ത എതിരാളി ബംഗ്ലാദേശ് സുപ്രീം പാര്‍ട്ടിയിലെ എം. നിസാമുദ്ദീന്‍ ലഷ്‌കര്‍ക്ക് 469 വോട്ടേ ലഭിച്ചുള്ളൂ. 1986-നുശേഷം എട്ടാം തവണയാണ് ഹസീന ഇവിടെ ജയിക്കുന്നത്. ഏകദേശം 40 ശതമാനം പോളിങ്ങാണ് ഞായറാഴ്ച രേഖപ്പെടുത്തിയത്. 2018-ലെ പൊതുതിരഞ്ഞെടുപ്പില്‍ ഇത് 80 […]

മോദിയെ പരിഹസിച്ചു; മാലദ്വീപിൽ മന്ത്രിമാർ തെറിച്ചു

മാലെ : ലക്ഷദ്വീപിൽ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സന്ദർശനത്തെ പരിഹസിച്ചുകൊണ്ട് എക്സ് പ്ലാററ്ഫോമിൽ എഴുതിയ മാലദ്വീപ് മന്ത്രി മറിയം ഷിവുനയ്ക്ക് സസ്പെൻഷൻ. മോദിക്കെതിരെ രംഗത്ത് വന്ന മന്ത്രിമാരായ മാൽഷ ഷരീഫ്, മഹ്സൂം മജീദ് എന്നിവരെയും മാലദ്വീപ് സർക്കാർ സസ്പെൻഡ് ചെയ്ത . ‘എന്തൊരു കോമാളി, ഇസ്രയേലിന്റെ പാവ മിസ്റ്റർ നരേന്ദ്ര മോദി ലൈഫ് ജാക്കറ്റ് ഉപയോഗിച്ച് ഡൈവ് ചെയ്യുന്നു’ എന്നാണ് മറിയം എക്സ് പ്ലാറ്റ്ഫോമിൽ മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന്റെ വിഡിയോ പങ്കുവച്ച് കുറിച്ചത്. വിവാദമായതിനു […]

റാഞ്ചിയ കപ്പല്‍ നാവികസേന മോചിപ്പിച്ചു

ന്യൂഡല്‍ഹി: സൊമാലിയന്‍ തീരത്തു കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ ”എം.വി. ലിലാ നോര്‍ഫോക്ക്” എന്ന ലൈബീരിയ ന്‍ ചരക്കുകപ്പല്‍ ഇന്ത്യന്‍ നാവികസേന മോചിപ്പിച്ചു. നാവികസേന കമാന്‍ഡോകള്‍ നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്ന് കടല്‍ക്കൊള്ളക്കാര്‍ കപ്പല്‍ ഉപേക്ഷിച്ചുപോയി. കപ്പലിലുണ്ടായിരുന്ന 15 ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള 21 ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. നാവികസേനയുടെ കമാന്‍ഡോകളായ ‘മാര്‍കോസ്’ ആണ് ഓപ്പറേഷന്‍ നടത്തിയത്. നാവികസേനാ യുദ്ധക്കപ്പലായ ഐ.എന്‍.എസ്. ചെന്നൈ കേന്ദ്രീകരിച്ചായിരുന്നു രക്ഷാദൗത്യം. റാഞ്ചിയ കപ്പലിന് സമീപമെത്തിയ ഇന്ത്യന്‍ യുദ്ധകപ്പലില്‍ നിന്ന് ഹെലികോപ്റ്ററയച്ച്‌ കടല്‍കൊള്ളക്കാര്‍ക്ക് കപ്പല്‍വിട്ടുപോകാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് […]

പുതിയ തോക്ക് സുരക്ഷാ നിയമങ്ങള്‍ പ്രാബല്യത്തില്‍

വാഷിഗ്ടൺ: അമേരിക്കയിലെ പല സംസ്ഥാനങ്ങളിലും പുതിയ തോക്ക് സുരക്ഷാ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നു. 2023-ല്‍ രാജ്യത്ത് 18,800-ൽ ഏറെ തോക്കുകൾ ഉപയോഗിച്ചുള്ള മരണങ്ങൾ ഉണ്ടായി എന്നാണ് കണക്ക്. 36,200 പേർക്ക് പരിക്കേററു. 24,100-ലധികം ആത്മഹത്യകളും രേഖപ്പെടുത്തി.2023-ല്‍ 650-ലധികം കൂട്ട വെടിവയ്പ്പുകള്‍ നടന്നു എന്നാണ് രേഖകൾ പറയുന്നത്. കാലിഫോര്‍ണിയയില്‍, പൊതു പാര്‍ക്കുകള്‍, കളിസ്ഥലങ്ങള്‍, പള്ളികള്‍, ബാങ്കുകള്‍, മൃഗശാലകള്‍ എന്നിവയുള്‍പ്പെടെ 26 സ്ഥലങ്ങളില്‍ തോക്കുകള്‍ കൈവശം വയ്ക്കുന്നതില്‍ നിയന്ത്രണം ഏർപ്പെടുത്തി. ഇല്ലിനോയിസില്‍, ചിലതരം കൈത്തോക്കുകളുടെ വില്‍പ്പന നിരോധിക്കുന്ന നിയമം പ്രാബല്യത്തില്‍ […]

ഭീകരാക്രമണം: ഇറാനിൽ 103 മരണം

ടെഹ്റാൻ : അമേരിക്കൻ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ്റെ ഏററവും ഉന്നതനായ സൈനിക കമാൻഡർ ഖാസിം സൊലൈമാനിയുടെ സ്മരണാർത്ഥം നടന്ന ചടങ്ങിൽ ഭീകരാക്രമണം. രണ്ട് സ്ഫോടനങ്ങളിലായി 103  പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേററു. ഇറാനിലെ കെർമാനിൽ ആയിരുന്നു ഈ ദുരന്തം. 2020 ലാണ് ഡ്രോൺ ആക്രമണത്തിൽ സൊലൈമാനി കൊല്ലപ്പെട്ടത്.തെക്കുകിഴക്കൻ നഗരമായ കെർമാനിലെ സുലൈമാനിയുടെ സ്മൃതി മണ്ഡപത്തിന് സമീപമാണ് രണ്ട് തവണ സ്ഫോടനമുണ്ടായത്. സ്മൃതി മണ്ഡപത്തിലേക്കുള്ള റോഡിൽ നിരവധി ഗ്യാസ് ക്യാനിസ്റ്ററുകൾ പൊട്ടിത്തെറിക്കുകയും ചെയ്തു. ചരമവാർഷികത്തോടനുബന്ധിച്ച് നൂറുകണക്കിന് […]

Editors Pick, ലോകം
January 01, 2024

ഇസ്രയേല്‍ ബോംബാക്രമണത്തില്‍ പള്ളി ഇമാം കൊല്ലപ്പെട്ടു

ജറുസലം: അല്‍ അഖ്‌സ പള്ളി മുന്‍ ഇമാം ഡോ. യൂസുഫ് സലാമ (68) ഇസ്രയേല്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു. 2005 06 കാലത്തു പലസ്തീന്‍ മതകാര്യ മന്ത്രിയായിരുന്നു. മധ്യ ഗാസയിലെ പാര്‍പ്പിടസമുച്ചയങ്ങള്‍ക്കു നേരെ ശനിയാഴ്ച രാത്രി നടന്ന ബോംബാക്രമണങ്ങളില്‍ ഡോ. സലാമ അടക്കം 100 പേരാണു കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ അടക്കം 286 പേര്‍ക്കു പരുക്കേറ്റു. 1954 ല്‍ ഗാസയിലെ അഭയാര്‍ഥി ക്യാംപില്‍ ജനിച്ച ഡോ. സലാമ, അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഒട്ടേറെ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. […]

Editors Pick, ലോകം
January 01, 2024

യുദ്ധം ഉടന്‍ അവസാനിക്കില്ലെന്ന് നെതന്യാഹു

ഗാസാ സിറ്റി/ജറുസലേം: ഗാസയിലെ യുദ്ധമവസാനിക്കാന്‍ മാസങ്ങളെടുക്കുമെന്ന പ്രഖ്യാപനവുമായി നെതന്യാഹു. ഇന്നലെ ഇസ്രയേല്‍സൈന്യം മധ്യ ഗാസയില്‍ രൂക്ഷമായ വ്യോമാക്രമണം നടത്തി. അല്‍-മഗാസ, അല്‍-ബുറൈജ് എന്നീ അഭയാര്‍ഥിക്യാമ്പുകളായിരുന്നു ലക്ഷ്യം. ഞായറാഴ്ച രാത്രി മധ്യ ഗാസയില്‍ വന്‍ ആക്രമണം നടന്നതിനാല്‍ കൂടുതല്‍പ്പേര്‍ ഈജിപ്ത് അതിര്‍ത്തിയിലുള്ള റാഫയിലേക്കു പലായനംചെയ്തു. യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 21,822 ആയി. 56,451 പേര്‍ക്ക് പരിക്കേറ്റു. ഗാസയിലെ 40 ശതമാനംപേരും ക്ഷാമത്തിന്റെ വക്കിലാണെന്ന് യു.എന്‍. പറഞ്ഞു. ഈജിപ്ത് അതിര്‍ത്തിവഴിയാണ് ഹമാസിന് ആയുധമെത്തിയതെന്നാണ് ഇസ്രയേലിന്റെ അവകാശവാദം. ഇതേക്കുറിച്ചോ അതിര്‍ത്തി പിടിച്ചെടുക്കുമെന്ന […]

Editors Pick, ലോകം
January 01, 2024

പുതിയ ചാര ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഉത്തരകൊറിയ

സോള്‍: 2024-ല്‍ പുതിയ മൂന്ന് ചാര ഉപഗ്രഹങ്ങള്‍ കൂടി വിക്ഷേപിക്കാനൊരുങ്ങി ഉത്തരകൊറിയ. ഒപ്പം സൈനികാവശ്യത്തിനുള്ള ഡ്രോണുകള്‍ നിര്‍മ്മിക്കാനും ആണവശേഷി വര്‍ധിപ്പിക്കാനും തീരുമാനിച്ചു. യു.എസ്സിന്റെ നയം യുദ്ധം അനിവാര്യമാക്കിയിരിക്കുകയാണെന്ന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ പറഞ്ഞു. ഉത്തരകൊറിയയിലെ ഭരണകക്ഷിയായ വര്‍ക്കേഴ്സ് പാര്‍ട്ടി ഓഫ് കൊറിയയുടെ (ഡബ്ല്യു.പി.കെ) അഞ്ച് ദിവസം നീണ്ട യോഗത്തിലാണ് കിം ഇക്കാര്യങ്ങള്‍ പറഞ്ഞതെന്ന് റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. പുതിയ വര്‍ഷത്തെ സാമ്പത്തികം, സൈനികം, വിദേശനയം എന്നിവയുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കാനായാണ് പാര്‍ട്ടി യോഗം ചേര്‍ന്നത്. […]

പാകിസ്താനിൽ ഒരു ഭീകരനെ കൂടി വെടിവെച്ചു കൊന്നു

  ന്യൂഡൽഹി : ഇസ്ലാമിക ഭീകര പ്രസ്ഥാനമായ ലഷ്‌കർ-ഇ-തൊയ്ബയുടെ മുൻ കമാൻഡർ അക്രം ഖാൻ പാക്കിസ്ഥാനിൽ വെടിയേറ്റ് മരിച്ചു. അക്രം ഗാസി എന്ന പേരിൽ അറിയപ്പെടുന്ന അക്രം ഖാനെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ബജൗർ ജില്ലയിൽ അജ്ഞാതരായ അക്രമികൾ വെടിവച്ചു കൊന്നതായാണ് റിപ്പോർട്ട്. 2018 മുതൽ 2020 വരെ ലഷ്കറിന്റെ റിക്രൂട്ട്‌മെന്റ് സെല്ലിനെ നയിച്ച ഗാസി, പാകിസ്ഥാനിൽ ഇന്ത്യാ വിരുദ്ധ പ്രസംഗങ്ങൾ നടത്തുന്നതിൽ വിരുതനായിരുന്നു തീവ്രവാദ ആശയങ്ങളോട് അനുഭാവമുള്ള ആളുകളെ കണ്ടെത്തി റിക്രൂട്ട് ചെയ്യുകയായിരുന്നു ഇയാളുടെ പ്രധാന […]