ഏപ്രിൽ 13 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ

തിരുവവന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുമ്പോഴും ആശ്വാസമായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മഴ പ്രവചനം. ഏപ്രിൽ 13 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടി മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ നേരിയ മഴയുണ്ടാകും. നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും മഴ ലഭിക്കാൻ സാധ്യതയുണ്ട്. 12,13 തീയതികളിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇടിമിന്നലോട് കൂടി മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പിൽ പറയുന്നു. ഇടിമിന്നൽ സാധ്യത പ്രവചിച്ചിട്ടുള്ളതിനാൽ കാർമേഘം […]

‘ദി കേരള സ്റ്റോറി’ പ്രദര്‍ശിപ്പിക്കാനൊരുങ്ങി താമരശ്ശേരി, തലശ്ശേരി രൂപതകൾ

കോട്ടയം : ഇടുക്കി രൂപതയ്ക്ക് പിന്നാലെ ‘ദി കേരള സ്റ്റോറി’ പ്രദര്‍ശിപ്പിക്കാനൊരുങ്ങി താമരശ്ശേരി , തലശ്ശേരി രൂപതകളും. സംസ്ഥാനത്തെ കോൺഗ്രസ് – സിപിഎം രാഷ്ട്രീയ നേതൃത്വങ്ങൾ കടുത്ത എതിർപ്പു പ്രകടിപ്പിച്ച ചിത്രമാണ് ‘ദ കേരള സ്റ്റോറി’. ഇത് അവഗണിച്ചാണ് കഴിഞ്ഞ ദിവസം ഇടുക്കി രൂപതയിലെ കൗമാരക്കാർക്ക് വേണ്ടി ചിത്രം പ്രദർശിപ്പിച്ചിരുന്നു. ബോധവത്കരണത്തിന്റെ ഭാഗമായാണ് ചിത്രം പ്രദര്‍ശിപ്പിച്ചതെന്ന് ഇടുക്കി അതിരൂപത മീഡിയ ഡയറക്ടര്‍ ജിന്‍സ് കാരക്കോട്ട് പറഞ്ഞു . പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍പ്പെടുത്തി തീവ്രവാദത്തിലേക്ക് നയിക്കുന്ന ലൗ ജിഹാദ് ഉണ്ടെന്നും […]

സ്വർണവില ഇന്നും സർവകാല റെക്കോഡിൽ; പവന് 80 രൂപയുടെ വർധന

കൊച്ചി: സംസ്ഥാനത്ത് സ്വർണവില ദിവസേന പുതിയ റെക്കോഡുകൾ സൃഷ്ടിച്ച് കുതിക്കുകയാണ്. ഇന്ന് സ്വർണവിലയിൽ കഴിഞ്ഞ ദിവസങ്ങളിലെ വർധിച്ച് വച്ച് നോക്കുമ്പോൾ നേരിയ വർധനവേ ഉണ്ടായിട്ടുള്ളൂ എങ്കിലും വില സർവകാല റെക്കോഡിലാണ്. ഗ്രാമിന് ഇന്ന് 10 രൂപ വർധിച്ച് 6575 രൂപയിലെത്തി. പവന് 80 രൂപ ഉയർന്ന് ഒരു പവന് ഇന്ന് 52,600 ഇന്നത്തെ സ്വർണവില. സ്വർണത്തോടൊപ്പം വെള്ളിയുടെ വിലയും ഉയരുന്നുണ്ട്.

വ്യാജ വിലാസക്കേസിൽ സുരേഷ് ഗോപി വിയർക്കുന്നു

കൊച്ചി : വ്യാജ വിലാസം ഉപയോഗിച്ച് വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ചു എന്ന കേസിൽ തൃശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ഗോപിക്ക് കോടതിയിൽ തിരിച്ചടി.കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടുളള സുരേഷ് ഗോപിയുടെ ഹർജികൾ എറണാകുളം എ.സി.ജെ.എം കോടതി തള്ളി. സുരേഷ് ഗോപി, 2010, 2016 വർഷങ്ങളിലായി രണ്ട് ആഡംബര കാറുകളാണ് പുതുച്ചേരിയിൽ ഈ രീതിയിൽ നികുതിവെട്ടിച്ച് രജിസ്റ്റർ ചെയ്തത്. ഇതിലൂടെ സംസ്ഥാനത്തിന് 30 ലക്ഷം രൂപയുടെ നികുതി നഷ്ടം ഉണ്ടായെന്നായിരുന്നു ക്രൈംബ്രാഞ്ച് കുറ്റപത്രത്തിലെ കണ്ടെത്തൽ. എന്നാൽ കേസ് […]

ബോംബ് സ്ഫോടനം; സി പി എം പ്രവർത്തകൻ മരിച്ചു

കണ്ണൂര്‍: പാനൂർ പുത്തൂർ മുളിയാത്തോട്ടിൽ വീട്ടിലുണ്ടായ ബോംബ് സ്ഫോടനത്തിൽ ഒരാൾ മരിച്ചു.3 പേർക്കു പരുക്കേറ്റു. സിപിഎം പ്രവര്‍ത്തകൻ പാനൂര്‍ കൈവേലിക്കൽ സ്വദേശി ഷെറിൻ ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മറ്റൊരു സിപിഎം പ്രവര്‍ത്തകൻ വിനീഷിന്റെ നില ഗുരുതരമായി തുടരുകയാണ്. ഷെറിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പുലർച്ചെ ഒരു മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. പാനൂരിൽ പണിപൂർത്തിയാകാത്ത വീടിന്റെ ടെറസിൽ ബോംബ് നിര്‍മ്മാണത്തിനിടെയാണ് സ്ഫോടനം നടന്നത്. ഷെറിന് സ്ഫോടനത്തിൽ കൈക്കും മുഖത്തും ദേഹത്തും ഗുരുതരമായി പരിക്കേറ്റിരുന്നു. കൈപ്പത്തികൾ […]

മാസപ്പടി വിവാദം: കോടതി നേരിട്ട് കേസെടുക്കണം എന്ന് കുഴൽനാടൻ

തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കും എതിരെ കോടതി നേരിട്ട് കേസെടുത്താല്‍ മതി എന്ന് കോൺഗ്രസ് നേതാവായ മാത്യു കുഴൽനാടൻ എം എൽ എ. വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടണം എന്നായിരുന്നു ഹർജിയിലെ ആദ്യ ആവശ്യം. അത് മാററി കോടതി നേരിട്ട് കേസെടുത്താല്‍ മതിയെന്നാണ് പുതിയ ആവശ്യം. മാത്യു നിലപാട് മാറ്റിയതിന് പിന്നാലെ, ഹര്‍ജിയില്‍ വിധി പറയുന്നത് തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി മാറ്റി. ഈ മാസം പന്ത്രണ്ടിന് കേസില്‍ കോടതി വിധി പറയും. […]

കള്ളപ്പണക്കേസില്‍ കൂടുതൽ സിപിഎം നേതാക്കളെ ചോദ്യം ചെയ്യാൻ ഇ ഡി

കൊച്ചി: സി പി എം ഭരിക്കുന്ന ഇരിങ്ങാലക്കുട കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിനോട് ഏപ്രിൽ 5 ന് ഹാജരാകാൻ എൻഫോഴ്സമെൻ്റ് ഡയറക്ടറേററ് വീണ്ടും നോട്ടീസ് നൽകി. ഈ മാസം 26ന് ശേഷം ഹാജരാകാം എന്നായിരുന്നു വർഗീസ് ഇഡിയെ അറിയിച്ചിരുന്നത്. എന്നാല്‍, വർഗീസ് സ്ഥാനാർത്ഥിയോ ഔദ്യോഗിക ചുമതല വഹിക്കുന്ന ആളോ അല്ലെന്ന് നിരീക്ഷിച്ചാണ് ആവശ്യം അംഗീകരിക്കാൻ ആകില്ലെന്ന നിലപാട് ഇ ഡി സ്വീകരിച്ചത്. കരുവന്നൂർ കള്ളപ്പണക്കേസില്‍ പാർട്ടി […]

കരുവന്നൂരില്‍ അറസ്റ്റ് വന്നാല്‍ നേരിടാൻ സി പി എം

തിരുവനന്തപുരം: സി പി എം ഭരിക്കുന്ന കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണക്കേസില്‍ ഇഡി നോട്ടീസ് വന്ന സാഹചര്യം ധൈര്യമായി നേരിടുമെന്ന് കേസില്‍ ആരോപണവിധേയനായ സിപിഎം സംസ്ഥാന സമിതി അംഗം എംകെ കണ്ണൻ. അറസ്റ്റ് വന്നാല്‍ നേരിടുമെന്നും, ഒന്നും ഒളിച്ചുവയ്ക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് ഇ ഡി നടത്തുന്ന നീക്കം രാഷ്ട്രീയ വിരോധമാണെന്നും തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ബിജെപിക്ക് ഇത് ഗുണം ചെയ്യില്ല. രാജ്യത്തെ ഏറ്റവും വലിയ അഴിമതി നടത്തിയത് ബിജെപിയാണ്. അതാണ് ഇലക്ട്രല്‍ ബോണ്ട് അഴിമതിയെന്ന് അദ്ദേഹം […]

സി പി എം രഹസ്യ ബാങ്ക് അക്കൗണ്ട്: കേന്ദ്രത്തിന് ഇ ഡി റിപ്പോർട്ട് നൽകി

കൊച്ചി : എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇ.ഡി) നടത്തിയ നിർണായക നീക്കത്തിൽ സി പി എം നിയമക്കുരുക്കിലേക്ക്. സഹകരണ– ബാങ്ക് നിയമങ്ങൾ ലംഘിച്ച് സി പി എം നേതാക്കൾ കൈകാര്യം ചെയ്യുന്ന അഞ്ച് രഹസ്യ ബാങ്ക് അക്കൗണ്ടുകളുടെ വിവരം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ, ധന മന്ത്രാലയം, റിസർവ് ബാങ്ക് എന്നിവയ്ക്ക് അവർ കൈമാറി. സി പി എം ഭരിക്കുന്ന ഇരിങ്ങാലക്കുട കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ഈ നടപടി. ബാങ്കിലെ 150 കോടിയുടെ തട്ടിപ്പിനെപ്പറ്റി ഇ.ഡി […]

ട്രഷറി കാലി: ശമ്പളവും പെൻഷനും വീണ്ടും മുടങ്ങും ?

കൊച്ചി: സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെ, സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നു. ഏപ്രില്‍ ഒന്നു മുതല്‍ നൽകേണ്ട ശമ്പളവും പെന്‍ഷനും നല്‍കാനുള്ള തുക സമാഹരിക്കാനായില്ല.ഇതിനായി 5000 കോടിയാണ് വേണ്ടത്. രണ്ടു മാസത്തെ ക്ഷേമപെന്‍ഷനായി 1800 കോടിയും കണ്ടെത്തണം. ബില്ലുകള്‍ മാറി നല്‍കാനും ഇന്നും നാളെയും വേണ്ടത് ആറായിരം കോടിയിലധികം രൂപയാണ്. തുക എങ്ങനെ സമാഹകരിക്കുമെന്നതില്‍ തീരുമാനം ഇന്നുണ്ടാകും. അതേസമയം ക്ഷേമപെന്‍ഷന്‍ നല്‍കാനുള്ള കണ്‍സോര്‍ഷ്യം പരാജയമെന്നാണ് ധനവകപ്പ് പറയുന്നത്.