വക്കം മൗലവിയെ ഓർക്കുമ്പോൾ

പി.രാജൻ മലയാള മനോരമ ദിനപ്പത്രത്തിൽ വക്കം മൗലവിയെക്കുറിച്ച് സാഹിത്യകാരൻ സക്കറിയ എഴുതിയ ലേഖനം സർവ്വഥാ സമയോചിതമായി. ലോക ചരിത്രത്തിൽ ഗാന്ധിജിയുടെ സ്ഥാനം ആദ്യമേ കണ്ടെത്തിയ പത്രാധിപർ രാമകൃഷ്ണ പിള്ളയെ കണ്ടെത്തിയ വക്കം മൗലവിയും മലയാള മാദ്ധ്യമ ചരിത്രത്തിൽ ഓർക്കപ്പെടേണ്ട പേരാണ്. സ്വദേശാഭിമാനിയെന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപർ ആയി തീരെ ചെറുപ്പക്കാരനായ  രാമകൃഷ്ണപിള്ളയെ ആണ് മൗലവി കണ്ടെത്തിയത് എന്നത് തന്നെ അൽഭുതാദരവോടെ മാത്രമേ ഓർക്കാനാവൂ. രാമകൃഷ്ണപിള്ളയെ തിരുവിതാംകൂറിൽ നിന്നു നാടുകടത്തിയ ശേഷം കൊടുങ്ങല്ലൂരിൽ വെച്ച് ഈ പത്രാധിപർ തന്റെ പഴയ […]

ഗവർണ്ണരെ അവഹേളിക്കാമോ ?

പി.രാജൻ മാതൃഭൂമിയിൽ ജോലി ചെയ്ത കാലത്ത് ഒരു സന്ദർഭത്തിൽ മാത്രമേ എന്റെ ചീഫ് രാമചന്ദ്രൻ എന്നോട് ശബ്ദമുയർത്തി സംസാരിച്ചിട്ടുള്ളൂ. അത് ഗവർണ്ണറെ പരാമർശിച്ചു കൊണ്ട് ഞാൻ എഴുതിയ റിപ്പോർട്ടിലുള്ള അമർഷം പ്രകടിപ്പിച്ചതാണ്. റിപ്പോർട്ട് മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ചതല്ല. കോൺഗ്രസ്സ് പരിവർത്തനവാദികൾ ആയി മാറിയവർ, 1970 ൽ ആരംഭിച്ച നിർണ്ണയം വാരികയിൽ ഞാൻ എഴുതിയ റിപ്പോർട്ട് ആണ് ചീഫിന്റെ അരിശത്തിനു കാരണം. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് കൊച്ചിയിൽ പഴയ വിമാനത്താവളത്തിൽ നൽകിയ വരവേൽപ്പിനെ കളിയാക്കുന്നതായിരുന്നൂ എന്റെ റിപ്പോർട്ട് . സാധാരണ രീതിയിൽ […]

ഞങ്ങളുടെ ഭാര്യയുടെ സഞ്ചയനം…….

പി,രാജൻ 1980 ൽ ഞാൻ തിരുവനന്തപുരത്ത് താമസമാക്കിയ കാലത്ത് ഒരു സഞ്ചയന ചടങ്ങിൽ പങ്കെടുക്കാനായി കിട്ടിയ ക്ഷണക്കത്ത് അയച്ചിരുന്നത് ഞങ്ങളുടെ ഭാര്യ എന്നു പറഞ്ഞു രണ്ട് നായർ സഹോദരന്മാർ ചേർന്ന് എഴുതിയതാണ്. ഭർത്താക്കന്മാരെ മാറ്റുന്നതിനു സ്വാതന്ത്ര്യമുണ്ടായിരുന്നത് ലോകത്തിൽ നായർ സ്ത്രീകൾക്കു മാത്രമാണെന്നു സർക്കാറിന്റെ മാനേജ്മെന്റ് സ്ഥാപനത്തിന്റെ തലവനായിരുന്ന പോലീസ് ഐ.ജി.ശ്രീജിത്ത് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. തന്തക്ക് വിളിക്കുന്നത് ഏത് പ്രത്യയ ശാസ്ത്രക്കാരനായ മലയാളിയും ശകാരത്തിൽ മൂർച്ചയേറിയ പ്രയോഗമായി അംഗീകരിച്ച കാലത്ത് ഈ പോലീസ് ഉദ്യോഗസ്ഥന്റെ നിരീക്ഷണം അഭിനന്ദനാർഹമായിട്ടാണ് തോന്നിയത്. […]

ഇ എം എസും കമ്യൂണിസ്ററ് വിരുദ്ധതയും

പി.രാജൻ  രണ്ടാം ലോകയുദ്ധത്തിൽ സോവിയറ്റ് യൂണിയന്റെ വിജയമാണ് ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങളിലെ യൂറോപ്യൻ കോളണികളുടെ മോചനത്തിനു കാരണമായതെന്നു കമ്യൂണിസ്റ്റു പാർട്ടിക്കാർ, 1980 കളിൽ കൊണ്ട് പിടിച്ചു പ്രചരിപ്പിച്ചിരുന്നു. ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നടത്തിയ ക്വിറ്റ് ഇന്ത്യാ സമരത്തെ കമ്യൂണിസ്ററുകൾ ഒറ്റിക്കൊടുത്തു എന്ന ആ രോപണത്തെ പ്രതിരോധിക്കാൻ കമ്യണിസ്റ്റ് പാർട്ടി നടപ്പിലാക്കിയ അടവുനയമാകാം ഇത്. മാർക്സിസ്റ്റ് പാർട്ടി നേതാവ് ഇ.എം.എസ്സ്. ഈ പ്രചരണത്തിന്റെ മുന്നണിപ്പോരാളിയായി ഉണ്ടായിരുന്നു. അക്കാലത്ത് മാതൃഭൂമി പത്രത്തിൽ ഞാൻ ഒരു ലേഖനമെഴുതി.മാർക്സിസ്റ്റ് പാർട്ടിക്ക് […]

മാദ്ധ്യമങ്ങൾ മറച്ചുവെച്ച കേസ്

പി.രാജൻ മാദ്ധ്യമങ്ങൾ മറച്ചുവെച്ച ഒരു കേസിനെപ്പറ്റി ഓർമ്മ വന്നത് ഗവർണ്ണർക്കെതിരായി സംസ്ഥാന സർക്കാർ കൊടുത്തിരിക്കുന്ന കേസിനെപ്പറ്റി വായിച്ചപ്പോഴാണ്. ലോകസഭാ സ്പീക്കർ ആയിരുന്ന പി.എ.സംഗ്‌മക്കെതിരായി ഞാൻ കൊടുത്ത ഒരു കേസ് മാദ്ധ്യമങ്ങളെല്ലാം മറച്ചുവെച്ചിരുന്നു.ഞാൻ മാദ്ധ്യമങ്ങൾക്ക് അനഭിമതനായിരുന്നത് കൊണ്ടാണ് കേസിനെക്കുറിച്ച വാർത്തയൊന്നും പ്രസിദ്ധീകരിക്കാതിരുന്നത്. പ്രസ്സ് കൗൺസിലിലേക്ക് ലോകസഭയിൽ നിന്നുള്ള അംഗത്തെ നാമനിർദ്ദേശം ചെയ്യാൻ സ്പീക്കർക്ക് ആണ് അധികാരം.ഈയധികാരം ഉപയോഗിച്ച് സ്പീക്കർ സംഗ്‌ മ പ്രസ്സ് കൗൺസിൽ അംഗമാക്കിയത് ജനതാ ദൾ നേതാവായ എം.പി.വീരേന്ദ്രകുമാറിനെയാണ്. മാതൃഭൂമിയുടെ മാനേജിങ്ങ് ഡയറക്ടർ കൂടിയായിരുന്ന വീരേന്ദ്രകുമാർ […]

എന്റെ നീതി പരീക്ഷണം

  പി.രാജൻ സാമൂഹിക പ്രശ്നങ്ങളിൽ അഭിപ്രായം പരസ്യമായി പറയാതിരിക്കാൻ അടവ് നയം പയറ്റുന്ന പൊതുപ്രവർത്തകരെ ഞാൻ പരീക്ഷിച്ചിരുന്നു. സ്വാധീന ശക്തിയുള്ള അധികാരികളുടെ അഴിമതികളെ പരസ്യമായി എതിർക്കാൻ എല്ലാ പൊതുപ്രവർത്തകർക്കും എപ്പോഴും സാധിക്കണമെന്നില്ല. സാംസ്കാരിക പ്രവർത്തകരും അനീതിക്കെതിരായി പ്രതികരിക്കണമെന്ന് നിർബ്ബന്ധിക്കാനാവില്ല. കൊച്ചിയിൽ നടക്കാൻ പോകുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ സ്വാഗത സംഘം രൂപവൽക്കരിക്കാനായി എറണാകുളത്ത് ചേർന്ന യോഗത്തിൽ എം. കെ.സാനു മാഷിന്റെ പ്രസംഗം കേട്ടപ്പോഴാണ് എനിക്ക് ഞാൻ നടത്തിയ നീതിപരീക്ഷണം ഓർമ്മ വന്നത്. ഗുരുതരമായ രാഷ്ടീയ, സാമൂഹിക പ്രശ്നങ്ങളിൽ പ്രതികരിക്കാത്ത […]

മുതലാളിയെ വിമര്‍ശിക്കാം

പി.രാജന്‍ ജീവനക്കാര്‍ മുതലാളിയെ ക്കുറിച്ച് അഭിപ്രായം പറയുന്നത് അച്ചടക്ക ലംഘനമാവില്ലെന്ന് മദ്രാസ്സ് ഹൈക്കോടതി വിധിച്ചതായ വാര്‍ത്ത മാതൃഭൂമിയില്‍ വായിച്ചപ്പോള്‍ രസം തോന്നി. മാനേജിങ്ങ് ഡയറക്ടറുടെ താല്‍പ്പര്യത്തിനു വിരുദ്ധമായി പ്പെരുമാറിയെന്നു കുറ്റപ്പെടുത്തി അച്ചടക്ക നടപടിയെടുത്ത് ജോലിയില്‍ നിന്നു എന്നെപിരിച്ചു വിട്ട മാനേജ്‌മെന്റിനു ആത്മ പരിശോധന നടത്താന്‍ ഈ വിധി കാരണമായെങ്കില്‍ നല്ലതാണ്. കമ്പനിയുടെ ദുര്‍ഭരണത്തെ വിമര്‍ശിച്ചു കൊണ്ട് ഓഹരിക്കാരന്‍ എന്ന നിലയില്‍ ഞാന്‍ കമ്പനി മാനേജിങ് ഡയറക്ടര്‍ ആയിരുന്ന വീരേന്ദ്രകുമാറിനു അയച്ച കത്താണ് എനിക്കെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ കാരണമായത്. […]

നായര്‍ സര്‍വ്വീസ് സൊസൈറ്റിയും സാമൂഹ്യനീതിയും

പി.രാജന്‍ നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ഭരണഘടനക്ക് ഒരു സവിശേഷതയുണ്ട്. അധഃസ്ഥിതരുടെ ഉന്നമനവും ഭരണഘടനയുടെ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നതാണ് ആ സവിശേഷത. അധഃസ്ഥിതര്‍ എന്ന പദത്തിന് പകരം ‘സാധുജനം’ എന്നാണ് ഭരണഘടനയില്‍ ഉപയോഗിച്ചിരിക്കുന്നത്. അയ്യന്‍കാളി സ്ഥാപിച്ച സാധുജനപരിപാലനയോഗത്തില്‍ നിന്നാണ് ‘സാധുജനം’ എന്ന പദം സ്വീകരിച്ചതെന്ന് കരുതാന്‍ കാരണമുണ്ട്. ശ്രീനാരായണ ധര്‍മ്മ പരിപാലന സംഘത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ടി.കെ.മാധവന്റെ സ്വാധീനത്താല്‍ ഗാന്ധിജിയും കോണ്‍ഗ്രസ്സും ഉപയോഗിച്ച ‘ഹരിജന്‍’ എന്ന പദമല്ല എന്‍.എസ്.എസ്. പ്രയോഗിച്ചതെന്നതും ശ്രദ്ധേയമാണ്. ‘സാധുജന’ങ്ങളെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കാന്‍ […]

തീവ്രവാദത്തിന് മതമുണ്ട്

പി.രാജന്‍ ഇസ്ലാം മതത്തിന്റെ ചില വ്യാഖ്യാനങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊള്ളുന്ന തീവ്രവാദികളുണ്ടെന്ന് തടിയന്റവിടെ നസീറിനെ എന്‍.ഐ.എ.കോടതി ശിക്ഷിച്ചതില്‍ നിന്നും വ്യക്തമായിരിക്കുന്നു. മ അദ്‌നിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സമരത്തില്‍ പങ്കെടുത്തതിന് ശിക്ഷിക്കപ്പെട്ട തടിയന്റവിടെ നസീര്‍ താന്‍ ഉന്നതമായ ലക്ഷ്യത്തിന് വേണ്ടിയാണ് സമരം ചെയ്തതെന്നും മരണത്തെ ഭയക്കുന്നില്ലന്നും തുറന്ന് പറഞ്ഞിരുന്നു. തീവ്രവാദത്തിന് മതമില്ലന്നാണ് ഇസ്ലാമിസ്റ്റുകളും അവരെ പിന്തുണക്കുന്നവരും പ്രചരിപ്പിക്കുന്നത്. അന്താരാഷ്ട്ര ഭീകരവാദ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളെ മൂടി വക്കാനും സ്വയം പ്രതിരോധത്തിനും ചില ഹൈന്ദവ സംഘടനകളില്‍ നിന്നുള്ള ഒറ്റപ്പെട്ട പ്രതികരണങ്ങളുമായി അതിനെ തുലനം […]