ബി ജെ പി പിന്മാറി: മഹാരാഷ്ടയിൽ ശിവസേന വരുന്നു

മുംബൈ: മഹാരാഷ്ട്രയിൽ കോൺഗ്രസ്സിന്റെയും എൻ സി പിയുടെയും പിന്തുണയോടെ സർക്കാർ രൂപീകരിക്കാൻ സാധ്യത തെളിഞ്ഞു.തങ്ങൾക്ക് മന്ത്രിസഭ ഉണ്ടാക്കാനുള്ള ഭൂരിപക്ഷമില്ലെന്ന് ബിജെപിയുടെ നിയമസഭാ കക്ഷി നേതാവും മുൻ മുഖ്യമന്ത്രിയുമായ ദേവന്ദ്ര ഫഡ്നാവിസ് ഗവർണറെ അറിയിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു ഗവർണർ സർക്കാർ രൂപീകരിക്കാൻ ബിജെപിയെ ക്ഷണിച്ചത്.നവംബര്‍ 11ന് രാത്രി എട്ടു മണിയ്ക്കകം ഭൂരിപക്ഷം തെളിയിക്കണമെന്നായിരുന്നു നിർദേശം. കഴിഞ്ഞ ദിവസം ബിജെപിയെ കൂടാതെ തന്നെ സർക്കാരുണ്ടാക്കാൻ കഴിയുമെന്ന് ശിവസേന അവകാശപ്പെട്ടിരുന്നു. 56 അംഗങ്ങളാണ് ശിവസേനയ്ക്ക് നിയമസഭയിലുള്ളത്. പ്രതിപക്ഷ പാർട്ടികളായ എൻസിപി- കോൺഗ്രസ് സഖ്യത്തിനൊപ്പം ചേർന്നാൽ മഹാരാഷ്ട്രയിൽ അധികാരത്തിലെത്താൻ ശിവസേനയ്ക്ക് കഴിയും. ശിവസേനയുമായി സംസ്ഥാനത്തുള്ള ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചതായും ബി ജെ പി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ പറഞ്ഞു. എൻസിപിയ്ക്കും കോൺഗ്രസിനുമൊപ്പം സർക്കാർ രൂപീകരിക്കാനാണ് ശിവസേന താൽപ്പര്യപ്പെടുന്നതെങ്കിൽ അവർക്ക് എല്ലാ ആശംസകളും അർപ്പിക്കുന്നു. സർക്കാർ രൂപീകരിക്കാനില്ലെന്ന് ഗവർണർ ഭഗത് സിങ് കോഷിയാരിയെ പാർട്ടി അറിയിച്ചെന്ന് പാട്ടീൽ വ്യക്തമാക്കി. മുന്നണിയിൽ നിന്ന് മത്സരിച്ച ശേഷം ശിവസേന പിന്നിൽ നിന്ന് കുത്തിയെന്നും ബിജെപി ആരോപിച്ചു.സഖ്യകക്ഷിയായ ശിവസേനയ്ക്കൊപ്പം ചേർന്നാൽ ഭൂരിപക്ഷം ലഭിക്കുമായിരുന്നെങ്കിലും മുഖ്യമന്ത്രിപദം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സമവായത്തിലെത്താൻ കഴിയാതെ വന്നതാണ് പ്രസിസന്ധിയ്ക്കിടയാക്കിയത്.

SHARE

LEAVE A REPLY