പഴച്ചാറുകൾ കുഞ്ഞുങ്ങളെ രോഗികളാക്കും

വാഷിംഗ്ടൺ: പഴച്ചാറുകൾ കൊച്ചു കുട്ടികൾക്ക് നൽകുന്നത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമോ ? ഡോക്ടറുടെ നിർദേശമില്ലാതെ ഒരു വയസിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് പഴച്ചാറുകൾ നൽകരുതെന്ന് അമേരിക്കൻ അക്കാഡമി ഓഫ് പീഡിയാട്രിക്സ് ഉപദേശിക്കുന്നു.

പഴച്ചാറുകൾ കൊച്ചു കുഞ്ഞുങ്ങൾക്ക് നൽകുന്നത് അത്ര നല്ലതല്ലെതെന്ന വിദഗ്ദ്ധരുടെ മുന്നറിയിപ്പ് നേരത്തെ തന്നെയുണ്ട്.എന്നാൽ ആരും അത് വേണ്ടത്ര ശ്രദ്ധിക്കാറില്ല. പഴച്ചാറുകളിലെ പഞ്ചസാരയാണ് പ്രശ്നമുണ്ടാക്കുന്നത്.
കുട്ടികളിൽ അമിതവണ്ണം, പ്രമേഹം എന്നിവയ്‌ക്ക് കാരണമായേക്കാവുന്നതാണ് ചിലതരം പഴച്ചാറുകൾ. പഴച്ചാറുകളിൽ നിന്ന് 100 മില്ലിയിൽ നിന്ന് രണ്ട് സ്‌പൂൺ എന്ന അളവിൽ പഞ്ചസാര കുഞ്ഞിന്റെ ആമാശയത്തിലെത്തുമെത്രെ. അമിത കലോറി അമിതവണ്ണമുണ്ടാക്കുകയും ചെയ്യും.

ഒരു വയസിന് ശേഷം സിപ്പി കപ്പുകളിലും ഫീഡിംഗ് ബോട്ടിലുകളിലും ദീർഘനേരം പഴച്ചാർ ഉപയോഗിച്ചാൽ പാൽപ്പല്ലുകളും വേഗത്തിൽ കേടാകും. എന്നാൽ കുട്ടികൾക്ക് പഴച്ചാറുകൾക്ക് പകരം പഴങ്ങൾ നൽകുന്നതുകൊണ്ട് ദോഷമൊന്നുമില്ലെന്നും ആരോഗ്യ വിദഗ്ദ്ധർ പറയുന്നു.

SHARE

LEAVE A REPLY