അയോധ്യ വിധി: ഭീകരാക്രമണ സാധ്യത

ന്യൂഡല്‍ഹി: അയോധ്യവിധിയുടെ പശ്ചാത്തലത്തില്‍ ജെയ്‌ഷെ മുഹമ്മദ് ഭീകരർ ആക്രമണത്തിന് തയ്യാറെടുക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്.

ന്യൂഡല്‍ഹിക്ക് പുറമെ, ഹിമാചല്‍ പ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ആക്രമണം നടന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ. മൂന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ ഒന്നിച്ച് താക്കീത് നല്‍കിയിരിക്കുന്നതിനാല്‍ അതീവ ജാഗ്രതയിലാണ് കേന്ദ്രസര്‍ക്കാർ. മിലിട്ടറി ഇന്റലിജന്‍സും, ഇന്റലിജന്‍സ് ബ്യൂറോയും, റിസര്‍ച്ച് അനാലിസിസ് വിങ്ങ് (റോ)യുമാണ് ഇത് സംബന്ധിച്ച വിവരം പങ്കുവെയ്ക്കുന്നത്.

SHARE

LEAVE A REPLY