അയോധ്യക്കേസ്: സുപ്രിംകോടതിയിൽ പുന:പരിശോധനാ ഹർജി

ന്യൂഡൽഹി: അയോധ്യയിലെ ബാബരി ഭൂമി തര്‍ക്ക കേസില്‍ ‍ ജംഇയത്തുല്‍ ഉലമ ഹിന്ദ്, സുപ്രീം കോടതിയില്‍ പുനഃപരിശോധനാ ഹർജി നല്‍കി.

ഭരണഘടനാ ബെഞ്ചിന്റെ വിധിപുനപരിശോധിക്കണം എന്നാവശ്യപ്പെട്ടാണ് മൗലാന സയ്യിദ് അസദ് റാഷിദി ഹർജി സമർപ്പിച്ചത്. തർക്ക ഭൂമിയിൽ രാമക്ഷേത്രം നിര്‍മ്മിക്കാനും മുസ്‍ലിംകള്‍ക്ക് പള്ളിനിര്‍മ്മാണത്തിന് 5 ഏക്കര്‍ നല്‍കാനും സുപ്രീം കോടതി വിധിച്ചിരുന്നു. ഇതിനെതിരെയാണ് പുനഃപരിശോധനാ ഹർജി.ഇക്കഴിഞ്ഞ നവംബര്‍ എട്ടിനായിരുന്നു സുപ്രീം കോടതിയുടെ അഞ്ച് അംഗ ബെഞ്ച് വിധി പറഞ്ഞത്.

വലിയ പിഴവുകൾ ബാബരി കേസ് വിധിയിലുണ്ടായിട്ടുണ്ടെന്ന് ഹർജിക്കാരൻ പറയുന്നു. രേഖാമൂലമുള്ള പല തെളിവുകൾ അവഗണിച്ച് പൂർണത ഇല്ലാത്ത പുരാവസ്തു കണ്ടെത്തലിനെയും യാത്ര വിവരണങ്ങളെയും ഭരണഘടനാ ബെഞ്ച് വല്ലാതെ ആശ്രയിച്ചുവെന്ന് ഹർജിയിലുണ്ട്.

SHARE

LEAVE A REPLY