അമേരിക്കന്‍ ബോക്സിങ് താരത്തിന് മത്സരത്തിനിടെ അന്ത്യം

വാഷിങ്ടൺ: അമേരിക്കന്‍ പ്രൊഫഷണല്‍ ബോക്സിങ് താരം പാട്രിക് ഡേ(27) മത്സരത്തിനിടെ അപകടത്തെ തുടര്‍ന്ന് മരിച്ചു. ചാള്‍സ് കോണ്‍വെല്ലുമായി ശനിയാഴ്ച നടന്ന മത്സരത്തിനിടെ പാട്രിക്കിന് തലയ്ക്ക് ഇടിയേല്‍ക്കുകയും ബോക്‌സിങ് റിങ്ങില്‍ താരം കുഴഞ്ഞു വീഴുകയുമായിരുന്നു.

തലച്ചോറിലെ പരിക്കിനെ തുടര്‍ന്ന് പാട്രിക്കിനെ അടിയന്തിര ശസ്ത്രക്രിയ്ക്ക് വിധേയനാക്കിയെങ്കിലും നാലുദിവസത്തെ കോമയ്ക്കുശേഷം മരണം സംഭവിക്കുകയായിരുന്നു.അമേരിക്കന്‍ ദേശീയ കിരീടം രണ്ടുതവണ നേടിയിട്ടുള്ള താരമാണ് പാട്രിക് ഡേ.

LEAVE A REPLY